നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-5 22അടിപൊളി 

 

>>>

 

എന്നത്തേയും പോലെ നീരജ് പാല് വാങ്ങാൻ അന്നും സൊസൈറ്റിയിലേക്ക് പോയി..! പാല് പാത്രം കൊടുത്ത് നീരജ് കൗണ്ടറിൻ്റെ ഭാഗത്ത് നിൽക്കുമ്പോൾ കൗണ്ടറിൽ ഇരുന്ന ചേച്ചി പുറത്തോട്ട് ഇറങ്ങി വന്നു..!

 

 

ചേച്ചി : നീരജ് എന്നല്ലേ പേര്..!

 

 

നീരജ് : അതേ…👀

 

 

ചേച്ചി : ഞാൻ കൃഷ്ണയുടെ ഏട്ടത്തിയാണ്,എന്നെ സഹായിക്കാനായിട്ടാണ് കൃഷ്ണ ഇവിടെ വരാറുള്ളത്..!

 

 

നീരജ് : 🙂

 

 

ചേച്ചി : പേടിക്കൊന്നും വേണ്ടാ..! ഇയാൾക്ക് കൃഷ്ണയെ ഇഷ്ടമാണല്ലെ..?🤗

 

 

നീരജ് : ഉം…

 

 

ചേച്ചി : കൃഷ്ണയ്ക്ക് നീരജിനോട് ഇഷ്ട കുറവൊന്നും ഉണ്ടായിട്ടല്ല..! ഇനി നീരജ് അവളെ മനസ്സിലാകുമ്പോൾ അവളെ തിരിച്ച് ഇഷ്ടം ആകാതെ ഇരിക്കുമോ കരുതിയിട്ടാണ് അവള് തലപ്പര്യം ഇല്ലാന്ന് എഴുതിയത്..! വേറെ ആർക്ക് മനസ്സിലായില്ലെങ്കിലും കൃഷ്ണയെ എനിക്ക് നന്നായി മനസിലാകും..! കൃഷ്ണയ്ക്ക് നീരജിന് ഇഷ്ടമാണ്, എന്തോ ഇത് പറയണമെന്ന് തോന്നി..

 

 

നീരജ് സ്വപ്നത്തിൽ ആണോ യാഥാർത്ഥ്യത്തിൽ ആണോ എന്ന് മനസിലാകാത്ത സാഹചര്യത്തിലായിരുന്നു അപ്പൊ..!

 

 

>>>9:45

 

നീരജും കിച്ചുവും ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു..! പതിവ് പോലെ കൃഷ്ണ പോകാറുള്ള ബസ്സ് വന്നു,ഒപ്പം വിൻഡോ സീറ്റിൽ ഇരിക്കുന്ന കൃഷ്ണയും..! നീരജ് കൃഷ്ണയെ മൈൻഡ് ചെയ്യാത്തത് പോലെ വേറെ ആരെയോ നോക്കികൊണ്ട് നിന്നു..! ബസ് എടുക്കാനായതും നീരജ് ബസിലേക്ക് കയറി..!

 

 

കിച്ചു : അണ്ണാ നിങ്ങളിത് എങ്ങോട്ടാ..?

 

 

നീരജ് : ഒരു ഇരുപത് രൂപ കടം കൊടുക്കാനുണ്ട് അത് കൊടുത്തിട്ട് വരാ…😎

 

 

നീരജ് ബസിലേക്ക് ചാടി കയറി..! എന്നിട്ട് കൃഷ്ണയെ നോക്കി ,നീരജിൻ്റെ നോട്ടം കണ്ട് കൃഷ്ണയും തിരിച്ച് നോക്കി..! നീരജ് പോക്കറ്റിൽ നിന്നും ഒരു ഇരുപത് രൂപ നോട്ട് പുറത്തെടുത്തു..! എന്നിട്ട് കണ്ടക്ടർക്ക് നേരെ നീട്ടി..! ടിക്കറ്റും വാങ്ങി കമ്പിയിൽ ചാരി നിൽക്കുമ്പോഴാണ് കൃഷ്ണയുടെ അടുത്തിരുന്ന ഒരു ചേച്ചി എഴുന്നേറ്റ് ഇറങ്ങി പോയത്..! വേറെ ഒരാളിരിക്കുന്നതിന് മുൻപായി നീരജ് കൃഷ്ണയുടെ അടുത്തുള്ള സീറ്റിലേക്ക് ചാടി കയറി ഇരുന്നു..! നീരജിൻ്റെ ആ പ്രവർത്തിയിൽ കൃഷ്ണ ആകെ ഞെട്ടി തരിച്ച് അമ്പരപ്പോടെ നോക്കി..! നീരജ് കൃഷ്ണ നോക്കുന്നത് മൈൻഡ് ചെയ്യാതെ സീറ്റിൻ്റെ കമ്പിയിൽ താളം പിടിച്ചു..!

 

 

“..ഏതേതോ ഗന്ധർവന്റെ ഓടപ്പുൽത്തണ്ടിൽ പാടാം പതിയെ ഹോ..

നക്ഷത്രങ്ങൾ നാണം കൊള്ളും മാണിക്യക്കാട്ടിൽ പാടാം നിനക്കായി ഹോ..

ഒരു കാതൽ കാറ്റായ് മെല്ലെ കാതിൽ ചൊല്ലാമോ

ഒരു കണ്ണീർമുത്തായ് എന്നെ താരാട്ടാമോ

 

ഒരു കിന്നരഗാനം മൂളിനടക്കും കുയിലിനു വേണ്ടി പാടാം

അമ്പിളിമാനത്തന്തി നിലാവു പോലെ ..”

 

 

ബസ്സിലെ സ്റ്റീരിയോയിൽ നിന്നും പാട്ട് മുഴങ്ങി കേട്ടു..! പാട്ടിൻ്റെ ബീറ്റിനനുസരിച്ച് നീരജും അതിനൊപ്പം മൂളി..

 

 

നീരജ് : മാനത്തെ മഞ്ഞിൽ ചാലിച്ചൊന്നു വരച്ചാല്ലോ വിരിയും വിരലാൽ ഓ…മ്മ്…മ്മ്…

 

 

കൃഷ്ണ : 👀

 

 

നീരജ് : ( നിന്നെയും കൊണ്ടേ ഞാൻ പോവു മോളെ…)😌

 

 

നീരജ് കൃഷ്ണയുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ഓരോന്ന് കാട്ടി കൂട്ടി..! അതിനെയെല്ലാം ഒരു നോട്ടം കൊണ്ട് മാത്രം കൃഷ്ണ മറുപടി നൽകി..! ബസ്സ് സ്റ്റാൻഡിൽ ബസ് നിറുത്തിയപ്പോ കൃഷ്ണ ബസ്സിൽ നിന്നും ഇറങ്ങി പോയി..! ബസ്സിൻ്റെ ഓരോ പടിയും ഇറങ്ങുമ്പോഴും കൃഷ്ണ നീരജിന് തന്നെ നോക്കി..!

 

 

നീരജ് : ( യെസ്..)

 

 

നീരജ് കൃഷ്ണയുടെ പിന്നാലെ തന്നെ പോയി..! ഈ പിന്നാലെ നടക്കലിനും ഇങ്ങനെ ഒരു സുഖം ഉണ്ടെന്ന് അപ്പോഴാണ് നീരജിനെ മനസിലായത്..!

 

 

നീരജ് : കൃഷ്ണ…

 

 

നടത്തത്തിനേക്കാളും നല്ലത് അവളുടെ വായിൽ നിന്നും ഇഷ്ടമാണെന്ന് തിരിച്ച് കേൾക്കാനുള്ള ആകാംഷയായിരുന്നു നീരജിന്..! അത് കൊണ്ട് തന്നെ കൃഷ്ണയുടെ മുൻപിൽ കയറി നീരജ് തടസ്സം നിന്നു..!

Leave a Reply

Your email address will not be published. Required fields are marked *