ഇതിനെ എല്ലാത്തിനും പുറമെ കഥാനായികയുടെ മുഖത്ത് ഇപ്പോഴും നിർവികാരത ആണ്..! നീരജിന് ബൂസ്റ്റ് ചെയ്ത് വിടുന്ന മാസ്റ്റർ മൈൻഡ് മുത്തശ്ശിയാണ്..! അണിയറയിലെ ചരട് വലിക്കാരനെ പോലെ മുത്തശ്ശി സ്റ്റിൽ ,വീൽ ചെയറിൽ സജീവമാണ്..!
( എന്നത്തേയും പോലെ സൊസൈറ്റിയിൽ )
രമ ചേച്ചി : ആഹ്…ഇന്ന് നേരത്തെ ആണല്ലോ..!
നീരജ് : 😊
രമ ചേച്ചിക്ക് സൊസൈറ്റിയിൽ പാൽ അളക്കുന്ന ജോലിയാണ്..! നീരജ് ചേച്ചിക്ക് നേരെ പത്രം നീട്ടി..!
രമ ചേച്ചി : എവിടെക്കെങ്കിലും പോവാൻ ഉണ്ടോ..!
നീരജ് : ഇല്ല ,എന്താ ചേച്ചി..!
രമ ചേച്ചി : അതേ പാൽ ഒഴിക്കാൻ എടുക്കുന്ന പാത്രം അവിടെ കഴുകി വച്ചിരിക്കുകയാണ്..!😐
നീരജ് : അത് കുഴപ്പം ഇല്ല ചേച്ചി..! ഞാൻ വെയിറ്റ് ചെയ്തോളം..
രമ ചേച്ചി : കൃഷ്ണമോളെ ചേച്ചി ഇപ്പൊ വരാട്ടൊ…!
കൗണ്ടറിൽ ഇരുന്ന് രജിസ്റ്ററിൽ എന്തോ കുത്തി കുറിക്കുന്ന അവൾ ചേച്ചിയെ നോക്കി തലയാട്ടി.. നീരജിനേയും ഒന്ന് നോക്കി തലയാട്ടിയാ ശേഷം അവൾ ബുക്കിലേക്ക് നോട്ടം പായിച്ചു..!
നീരജ് : ( അപ്പൊ കൃഷ്ണ എന്നാണോ പേര്..! പേര് കിട്ടി☺️..)
നീരജ് ഫോൺ എടുത്ത് കിച്ചുവിനെ വിളിച്ചു..!
നീരജ് : ഹലോ
കിച്ചു : അണ്ണാ പറിയണ്ണാ..!
നീരജ് : പറി അണ്ണാനോ..👀
കിച്ചു : ഷെ..പറ അണ്ണാ എന്ന്..! എന്താണ്ണാ രാവിലെ തന്നെ എന്തേലും പ്രശ്നം ഉണ്ടോ.., പിള്ളേരെ സെറ്റ് ആകണോ..🧐
നീരജ് : നിൻ്റെ അണ്ടി..! ഇവിടെ പ്രശ്നം ഒന്നുമില്ല..
നീരജ് ശബ്ദം താഴ്ത്തി പറഞ്ഞു..!
കിച്ചു : പിന്നെ എന്തണ്ണാ പ്രശ്നം..!
നീരജ് : എടാ..അവൾടെ പേര് കിട്ടി..!🤗
കിച്ചു : ഏതവളുടെ..?
നീരജ് : എടാ പൊട്ടാ മറ്റേ പെണ്ണില്ലേ,സൊസൈറ്റിയിലെ കൗണ്ടറിലെ ആ പച്ച ചുരിദാർ..!
കിച്ചു : ഓ..ഓഹ്..സൊസൈറ്റിയിലെ ചേച്ചി..! അണ്ണൻ്റെ മറ്റേ ..
നീരജ് : ഓ…അതന്നെ എടാ പേര് കിട്ടി ” കൃഷ്ണ..”.!
കിച്ചു : നിങ്ങളത് വീട്ടിലെ കൊറെ ആയില്ലേ അതിൻ്റെ പിന്നാലെ തന്നെ നടക്കാൻ തുടങ്ങിയിട്ട്..!🧐
നീരജ് : നീയല്ലേ മൈരെ പറഞ്ഞത് ചാടി കേറി പറഞ്ഞ ഞരമ്പൻ ആണെന്ന് കരുതുള്ളൂ എന്ന്..! അതോണ്ടല്ലേ ഞാൻ ഇത്ര നാളും മിണ്ടാതെ ഇരുന്നത്..!
കിച്ചു : ഞാൻ വിചാരിച്ചു അണ്ണൻ അത് വിട്ട് കാണുന്നു..!😕
നീരജ് : എടാ പെൺപിള്ളരെ വളക്കാൻ ഒരു ട്രിക് ഇല്ലേ..!
കിച്ചു : ഇതൊക്കെ കയ്യിൽ വെച്ചിട്ടാണോ അണ്ണൻ ഈ പൊട്ടൻ കളിച്ചത്..! അണ്ണാ എനിക്കും കൂടി പറഞ്ഞു താ അണ്ണാ..
നീരജ് : നിനക്കും കൂടി പറഞ്ഞു തരാനാ..😳 നീയല്ലേ മൈരെ അന്ന് നിന്ന് കഥാപ്രസംഗം നടത്തിയത്..!
കിച്ചു : ഞാനോ എന്ന്..! 👀
നീരജ് : എടാ…അന്ന് പോസ്റ്റിൽ ഇരുന്ന് അടിച്ചപ്പോ..!
കിച്ചു : അത് ഞാനൊരു ഓളത്തിന് തള്ളിയതല്ലെ..! അണ്ണന് അറിയാവുന്നതല്ലേ എൻ്റെ ഓരോ കഥകള്..! പിന്നെ അങ്ങനെ ഒരു ട്രിക് ഉണ്ടേൽ ഞാൻ ഇങ്ങനെ ഈച്ച ആട്ടി ഇരിക്കോ..!
മനസിൻ്റെ കോണിൽ നിന്നും അച്ചുവിൻ്റെ വാക്കുകൾ അലയടിച്ചു കേട്ടു,ഒരു അശരീരി പോലെ..! ” നീയൊരു മണ്ടനാ..പോടാ മണ്ടാ..! ” 😅
നീരജ് : അപ്പൊ ഞാൻ എന്താ ചെയ്യണ്ടത്..?😤
കിച്ചു : അത് എന്നോടാണൊ ചോദിക്കുന്നത് അണ്ണന് തോന്നണതെന്തോ അത് ചെയ്യ്..! ആ അണ്ണാ ഈ പെൺപിള്ളർക്ക് ഈ ധൈര്യത്തോടെ പറയുന്ന ആൺപിള്ളരെ ആണ് ഇഷ്ടം..! അണ്ണൻ കേട്ടിട്ടില്ലേ ” ഇവളെ എങ്ങിനെ നോക്കണമെന്ന് എനിക്കറിയാ…
നീരജ് ഫോൺ വെച്ചു..!
നീരജ് : ( ഇവളെ എങ്ങിനെ വളയ്ക്കണമെന്ന് എനിക്കറിയാ..! അതിനുള്ള ചങ്കൂറ്റം ഒക്കെ നീരജിനുണ്ട്..!)
