നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-5 22അടിപൊളി 

 

 

നീരജ് : നി ഒന്നും പഠിച്ചിട്ടിലെന്ന് ഞാൻ എല്ലാരോടും പറഞ്ഞു കൊടുക്കും..! നി ഇത്ര നേരം പഠിക്കാണ് പറഞ്ഞിട്ട് ഫോണും നോക്കുവായിരുന്നെന്നും ഞാൻ പറഞ്ഞു കൊടുക്കും..😈

 

 

അച്ചു : നി പോടാ…🤧

 

 

പുറത്ത് നിന്നും അച്ചു ഉറക്കെ വിളിച്ച് പറഞ്ഞിട്ട് വീട്ടിലേക്ക് നടന്നു..!

 

 

 

(വീട്ടിലെ അടുക്കള )

 

 

ബിന്ദു : എന്തൊക്കെ ആണല്ലേ ചേച്ചി നടക്കുന്നത്..? അല്ലെങ്കിലും ആരായിരിക്കും ഇതൊക്കെ ചെയ്യുന്നത്..?

 

 

ശോഭ : അതന്നെ ഞാനും കരുതിയത്..! ഈ മനുഷ്യന്മാര് തന്നെ മനുഷ്യന്മാരെ കൊല്ലാ വച്ചാ..!

 

 

ബിന്ദു : ഇത് ചെലപ്പോ നമ്മളന്ന് ടിവിയിൽ കണ്ട സിനിമയില്ലെ ചേച്ചി.. ആ പൊലീസുകാരെ കൊല്ലുന്നത്..!

 

 

ശോഭ : ആ…

 

 

ബിന്ദു : അതുപോലെ ആയിരിക്കും..!

 

 

ബിന്ദുവും ശോഭ ചേച്ചിയും അടുക്കളയിൽ ഇരുന്ന് ന്യൂസിൽ കണ്ട വാർത്തയുടെ കാര്യം പറയുവായിരുന്നു ..! അപ്പോഴാണ് ബുക്കും കെട്ടി പിടിച്ചു അച്ചു അങ്ങോട്ടേക്ക് വന്നത്..!

 

 

ബിന്ദു : ഇത്ര നേരത്തെ പഠിച്ച് കഴിഞ്ഞാ എൻ്റെ മോള്..?😊

 

 

അച്ചു : അമ്മാ..🤧

 

 

അച്ചു ബിന്ദുവിനെ നോക്കി ചിണുങ്ങി..!

 

 

ബിന്ദു : എന്താടാ…?😘

 

 

അച്ചു : അവൻ എന്നെ പഠിക്കാൻ സമ്മതിക്കണില്ല..!

 

 

ശോഭ : ആര് നീരജാ..?

 

 

അച്ചു : നീരജ് എന്നെ പഠിക്കാൻ സമ്മതിക്കുന്നില്ല..!

 

 

ബിന്ദു : അവൻ എന്താ എൻ്റെ മോളെ ചെയ്തത്..?

 

 

അച്ചു : അവൻ ഉറക്കെ വായിച്ചോണ്ടിരിക്കുന്നു..!

 

 

ബിന്ദു : അവനും പഠിക്കാൻ ഉള്ളതോണ്ടല്ലെ..?

 

 

അച്ചു : അപ്പൊ എനിക്കും പഠിക്കണ്ടേ..😖

 

 

ശോഭ : ശോഭമ്മയുടെ അച്ചു മോള് വാ…! ഈ ടേബിളിൽ ഇരുന്ന് പഠിച്ചോ..!😊

 

 

കിച്ചണിലെ ഡൈനിങ് ടേബിൾ ചൂണ്ടിക്കൊണ്ട് ശോഭ പറഞ്ഞു..! അച്ചു ടൈൽസിലെ ഓരോ കളവും ചാടികൊണ്ട് കടന്നു..!

 

 

ബിന്ദു : അച്ചു…വീഴും..!

 

 

അച്ചു ചാട്ടം നിറുത്തി ടേബിളിൻ്റെ കസേരയിൽ കയറി ഇരുന്നു..! കണ്ണാടി പോലെ തിളങ്ങുന്ന ടേബിളിൽ അച്ചു ബുക്കെലാം നിവൃത്തി വച്ചു..! ചെയറിൽ ഇരുന്ന് നിലത്ത് മുട്ടാത്ത കാലുകൾ അങ്ങോട്ടും ഇങ്ങോട്ടും ആടി കളിച്ചു..! അങ്ങനെ അച്ചു എഴുതി കൊണ്ടിരിക്കുമ്പോഴാണ് തലയിൽ പൂക്കാവാടിയും

ചുവന്ന് വരുമ്പോലെ ലീല അങ്ങോട്ടേക്ക് വന്നത്..! അച്ചുവിനെ കണ്ടപ്പോ ലീല ഡൈനിങ് ടേബിളിൻ്റെ ചെയർ പിന്നിലേക്ക് വലിച്ചിട്ട് അച്ചുവിൻ്റെ അടുത്തായി ഇരുന്നു..! എഴുത്തിനിടയിലും അച്ചു ഇടം കണ്ണിട്ട് ലീലയെ നോക്കി..!

 

 

ലീല : 😊

 

 

അച്ചു : 😃

 

 

ലീല അച്ചുവിനെ നോക്കി ചിരിച്ചു ,അച്ചു തിരിച്ചും തലയുയർത്തി നോക്കി ചിരിച്ചു..!

 

 

ലീല : എന്താ ഇയാളുടെ പേര്..?😊

 

 

അച്ചു : എൻ്റെ പേര് അക്ഷയ ..! എല്ലാരും എന്നെ അച്ചൂന്ന് വിളിക്കും..! ചേച്ചിൻ്റെ പേരെന്താ..?😃

 

 

ലീല : ആഹാ…ആള് ഭയങ്കര സ്മാർട്ട് ആണല്ലോ..!എൻ്റെ പേര് ശ്രീ ലീല ..എല്ലാരും എന്നെ ലൈലു എന്ന് വിളിക്കും..😊

 

 

അച്ചു : 🤭

 

 

ലീല : എന്തിനാ ചിരിക്കുന്നത് എൻ്റെ പേര് കേട്ടിട്ടാണോ..? ലൈലു നല്ല പേരല്ലേ..🤗

 

 

അച്ചു : 😃 ചേച്ചിക്കാരാ ലൈലൂന്ന് പേരിട്ടെ..🤭

 

 

അച്ചു ചിരിച്ചുകൊണ്ട് ലീലയോട് ചോദിച്ചു..!

 

 

ലീല : അച്ചുവിനാരാ അക്ഷയാന്ന് പേരിട്ടത്..?

 

 

അച്ചു : അത് അമ്മാ…☺️

 

 

ലീല : എനിക്കെൻ്റെ അച്ഛൻ 😄

 

 

അച്ചുവും ലീലയും പരസ്പരം ചിരിച്ചുകൊണ്ട് സംസാരിച്ചു..! ചിരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ലീലയുടെ തലയിളകിയതും അവൾ കഴുത്തിൽ കൈ വെച്ചു..!

 

 

ലീല : 😖

 

 

ലീലയുടെ മുഖത്ത് വേദനയുടെ നേരിയ ഭാവങ്ങൾ മാത്രം..!

Leave a Reply

Your email address will not be published. Required fields are marked *