കിച്ചു : അപ്പൊ അത് കൊണ്ടാണോ ചേച്ചി ലെറ്റർ എഴുതി തന്നത്..😢 ഷെ…നമ്മൾ ഒന്ന് ചിന്തിച്ചത് പോലും ഇല്ലല്ലോ അണ്ണാ..? നിങ്ങളിത് എന്താ ആലോചിക്കുന്നത്..?
നീരജ് : ഇപ്പൊ തോന്നുവാണ് ഒന്നും വേണ്ടായിരുന്നു എന്ന്..! നെഞ്ചത്ത് ഒരു കല്ലെടുത്ത് വച്ചത് പോലെ..! ചെയ്തത് തെറ്റായി പോയോ എന്നൊരു കുറ്റബോധം..
കിച്ചു : ഏയ് അങ്ങനെ ഒന്നും കരുതണ്ട അണ്ണാ..!
കിച്ചു നീരജിന് സമാധാനിപ്പിച്ചു..!
>>>12:36
ശോഭമ്മ : എവടെ ആയിരുന്നു ഊരുതെണ്ടി…വിട്ടാ അങ്ങോരു പോക്കാണ്..😅
നീരജിന് കണ്ടപാടെ ശോഭമ്മ ചോദിച്ചു..! പക്ഷേ നീരജ് ഒന്നും പറയാതെ അകത്തോട്ട് പോയി..
ശോഭമ്മ : ഇവനിതെന്ത് പറ്റി..?👀
ബിന്ദു : ആ..! ഡാ നീരജേ…ഒന്ന് നിന്നേ..
ബിന്ദു ചേച്ചി വിളിച്ചപ്പോ നീരജ് തിരഞ്ഞ് നോക്കി..!
ബിന്ദു : പൊന്ന് മോനൊന്നു ഇങ്ങ് വന്നേ..
നീരജ് : 🙂
ശോഭമ്മ : എന്താടാ വയ്യേ നിനക്ക്…😊
നീരജ് : ഹേ…എനിക്ക് കുഴപ്പം ഒന്നുമില്ല..🙂
ബിന്ദു : നിൻ്റെ മുഖം കണ്ടിട്ട് അങ്ങനെ തോന്നണില്ലല്ലോ..🧐
ശോഭമ്മ : ഞങ്ങളറിയാതെ നി വല്ല പണിയും ഒപ്പിച്ചോ.👀😅
നീരജ് : ഏയ്…ഞാനെന്ത് ഒപ്പിക്കാൻ..! വെയിലൊക്കെ അല്ലെ അതിൻ്റെ ആയിരിക്കും…! ഞാൻ പോട്ടെ…
ബിന്ദു : അല്ല എങ്ങോട്ട് പോട്ടേന്ന്..?
നീരജ് : മുത്തശ്ശിയെ ഒന്ന് കാറ്റ് കൊള്ളിക്കാൻ..
ശോഭമ്മ : ഉം…
നീരജ് അവിടന്ന് നടന്ന് മുത്തശ്ശിയുടെ റൂമിലേക്ക് കടന്നു..!
അച്ചു : ഹാ…😃
നീരജ് : എഴുന്നേറ്റ് മാറടി..😤
മുത്തശ്ശിയുടെ കിടക്കയിൽ ഇരുന്ന് കളർ അടിക്കുന്ന അച്ചുവിനോട് നീരജ് പറഞ്ഞു..!
അച്ചു : നി പോടാ…ഞാൻ മാറില്ല..!😏
നീരജ് : നിന്നെ മാറ്റാൻ എനിക്കറിയാ…😒
അച്ചു : ആണോ…എന്നാ മാറ്റ്..😝
നീരജ് അച്ചുവിന് പിടിക്കാനായി കൈ നീട്ടിയതും അച്ചു ഉറക്കെ വിളിച്ചു പറഞ്ഞു..!
അച്ചു : ചേച്ചീ….
വിളിക്കേട്ട പാടെ പിന്നിലെ ചെയർ ഒന്ന് നിരങ്ങുന്ന ശബ്ദം കേട്ടു..! നീരജ് തിരിഞ്ഞ് നോക്കിയപ്പൊ കാലിൻ്റെ മുകളിൽ കാലും കയറ്റി വെച്ച് കൈ ടേബിളിൽ സപ്പോർട്ട് ചെയ്ത് കൊണ്ട് തന്നെ നോക്കുന്ന ലീലയെ ആയിരുന്നു..! നീരജ് തിരിഞ്ഞ് അച്ചുവിന് നോക്കി..
നീരജ് : എഴുന്നേറ്റ് മാറടി..
നീരജ് മുത്തശ്ശിയെ മെല്ലെ പൊക്കിയെടുത്ത് കൊണ്ട് വീൽ ചെയറിലേക്ക് വച്ചു..! വീൽ ചെയറിൽ ഇരുന്നതും മുത്തശി ലീലയെ നോക്കി..!ലീല മുത്തശ്ശിയെ നോക്കി തലയാട്ടി..!ശേഷം വീൽ ചെയറും ഉന്തി തള്ളി കൊണ്ട് നീരജ് പുറത്തേക്ക് പോയി..!
അച്ചു : ഈ പൊട്ടനെ ഇതെന്ത് പറ്റി..🧐
ലീല : അച്ചു…
അച്ചു : ഹി..ഹി..😹
ലീല : 😊
അച്ചു : ചേച്ചി അവനെ കൊല്ലും പറഞ്ഞില്ലേ..?
ലീല : ആ…കൊല്ലണോ..? അച്ചു മോള് പറ..
അച്ചു : അവൻ എനിക്ക് റീൽ എടുത്ത് തന്നില്ല..😕
ലീല : റീലല്ലേ…ചേച്ചി എടുത്ത് തരാ…ഭാ..😊
.
.
.
.
മുത്തശ്ശി : എന്തായി പോയിട്ട്..?🧐
സിമൻ്റ് ബെഞ്ചിൽ ഇരുന്ന് ഫോൺ നോക്കുന്ന നീരജിനോടായി മുത്തശി ചോദിച്ചു..! നോട്ടം മുഴുവൻ ഫോണിൽ ആണെങ്കിലും നീരജിൻ്റെ മനസ്സ് അപ്പൊ വേറെ എവിടെയോ ആയിരുന്നു..!
നീരജ് : ഇപ്പൊ ഒന്നും വേണ്ടാ തോന്നുവാ..😐
Nobody:
മുത്തശ്ശി : അങ്ങനെ ചിന്തിക്കാൻ മാത്രം അതെന്ത് പറ്റി..?👀
നീരജ് എന്നത്തേയും പോലെ വള്ളി പുള്ളി തെറ്റാതെ മുത്തശ്ശിയോട് കാര്യങ്ങൾ വ്യക്തതയോടെ പറഞ്ഞു കൊടുത്തു..!
