നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-5 22അടിപൊളി 

 

 

നീരജ് : ചേട്ടാ പൈസ എടുക്കാൻ മറന്നു..! ജിപേ എടുക്കൊ..🙂

 

 

നീരജ് കണ്ടക്ടറോട് ശബ്ദം താഴ്ത്തി പറഞ്ഞു..!

 

 

കണ്ടക്ടർ : എന്ത് പൈസ ഉണ്ടേൽ വണ്ടിയിൽ കേറിയാ മതി..ഇല്ലേ ഇവിടെ ഇറങ്ങിക്കോ..😡

 

 

കണ്ടക്ടർ ഉറക്കെ പറഞ്ഞു കൊണ്ട് നീരജിനോട് ചൂടായി..!

 

 

നീരജ് : അതിനെ ചേട്ടനെന്തിനെ ചൂടാവണെ..! കാശ് തരില്ല എന്നൊന്നും പറഞ്ഞില്ലല്ലോ..! 😡

 

 

നീരജും തിരിച്ച് കണ്ടക്ടറോട് ചൂടായി..!

 

 

കണ്ടക്ടർ : നിന്ന് വാചകം അടിക്കാതെ കാശെടുക്കടാ..!😡

 

 

ബസ്സിലെ യാത്രക്കാർ മുഴുവൻ നീരജിന് നോക്കി..!

 

 

നീരജ് : മര്യാദയ്ക്ക് സംസാരിക്കടാ..! നിന്നോട് കാശ് തരില്ലയെന്ന് ഞാൻ പറഞ്ഞ..! നിനക്ക് ടിക്കറ്റ് കാശ് എങ്ങിനെ ആണെങ്കിലും കിട്ടിയാൽ പോരെ..!🤬

 

 

നീരജ് പുതിയൊരു വള്ളി പിടിക്കാൻ തയ്യാറായി..! മിക്കവാറും കണ്ടക്ടർക്ക് അടി പൊട്ടും എന്നുറപ്പായ നിമിഷം..! ഒരു ആൺ കുട്ടി വന്ന് നീരജിൻ്റെ കയ്യിൽ ഇരുപത് രൂപ നോട്ട് കൊടുത്തു..! നീരജ് ആ പയ്യനെ നോക്കി..!

 

 

പയ്യൻ : ആ ചേച്ചി തന്നതാ..👉

 

പയ്യൻ കൃഷ്ണയെ ചൂണ്ടികൊണ്ട് പറഞ്ഞു..! കൃഷ്ണ ആണ് തനിക്ക് ടിക്കറ്റ് എടുക്കാനുള്ള പൈസ തന്നത് എന്ന് കണ്ടപ്പോ നീരജ് എയർ പിടുത്തം വിട്ട് കൂളായി..!

 

 

കണ്ടക്ടർ : ടിക്കറ്റ്…😠

 

 

നീരജ് : ഇരുപത്തിൻറെ നോട്ട് കണ്ടക്ടർക്ക് നേരെ നീട്ടി..😡

 

 

നിനക്കുള്ള പണി ഞാൻ തരുന്നുണ്ട് എന്നല്ലേ ആ നോട്ടത്തിൻ്റെ അർഥം..! നീരജ് കണ്ടക്ടറെ ഇരുത്തി നോക്കി..! എന്നിട്ട് പിന്നിലേക്ക് നീങ്ങി നിന്നു..!

നീരജ് പിന്നെയും കൃഷ്ണയെ നോക്കി, പുള്ളിക്കാരിയുടെ മുഖത്ത് ഇപ്പൊ ദേഷ്യമാണൊ അതോ പുച്ഛമാണൊയെന്ന് നീരജിന് മനസിലായില്ല..! അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനായി കൃഷ്ണ ഇരുന്ന സീറ്റിന് പുറകിലെ ആൾ എഴുന്നേറ്റതും നീരജ് അങ്ങോട്ടേക്ക് കയറി ഇരുന്നു..! കൃഷ്ണയുടെ പുറകിലായി ഇരുന്ന് കൊണ്ട് നീരജ് കൃഷ്ണയെ എത്തി വലിഞ്ഞ് നോക്കി..!

 

കൃഷ്ണ അപ്പൊ പുറത്തേക്ക് നോക്കി ഇരിക്കുവായിരുന്നു, കാറ്റിൽ അവളുടെ മുടി പാറി പറന്നു..! വെയിലിൻ കണം പാറി നടന്ന മുടികൾക്ക് പൊന്നിൻ നിറം നൽകി..! ഒരു സ്വപ്നം കണക്കെ നീരജ് കൃഷ്ണയെ തന്നെ നോക്കിയിരുന്നു..! ബസ്സിലെ സ്പീക്കറിൽ നിന്നും ഉയർന്ന ശബ്ദത്തിൽ പാട്ട് മുഴങ്ങി കേട്ടു…

 

 

“..അടക്കത്തിലെങ്കിലും പിടക്കുന്ന നെഞ്ചിലെ

അണികൂട്ടിലെ ഇണപ്പൈങ്കിളി ചിലക്കുന്ന കേട്ടു ഞാൻ

മഞ്ഞു കൊള്ളുമീ ഇന്ദുലേഖയെ മാറിലേറ്റുവാൻ നീയില്ലേ

ഒരു കുഞ്ഞു പൂവിനിണ പോലെ എന്നരികിൽ ഉള്ള തുമ്പിയോ നീയല്ലേ

എന്നെന്നോ നാണം കൊണ്ടേ ഏതോ മന്ദാരം..

 

മനോഹരീ രാധേ രാധേ മുരാരിയിന്നെവിടെ പെണ്ണേ

ഇണങ്ങിയോ കണ്ണൻ തന്റെ ഇണങ്ങുവാൻ ചെല്ല് ചെല്ല്

മുകുന്ദന്റെ ഓമൽ ചുണ്ടിൽ മുളം തണ്ടു മൂളി പൊന്നേ

മനസ്സിന്റെ ഉറികളിലൂറിയ സുഖനവനീതം പകരാൻ നില്ല് (കാത്തിരുന്ന…)

 

 

.

.

.

.

 

പാട്ടും കേട്ട് അവളെയും നോക്കിയിരുന്നു ബസ്സ് സ്റ്റാൻഡ് എത്തിയത് നീരജ് അറിഞ്ഞില്ല..! സീറ്റിൽ നിന്നും എഴുന്നേറ്റപ്പോൾ കൃഷ്ണ കാണുന്നത് തന്നെ തന്നെ നോക്കിയിരിക്കുന്ന നീരജിന് ആണ്..! കയ്യിൽ അഞ്ച് രൂപ കോയിൻ കൊണ്ട് അവൾ മെല്ലെ സീറ്റ് കമ്പിയിൽ കൊട്ടി ശബ്ദം ഉണ്ടാക്കി..! നീരജ് കണ്ണ് മിഴിച്ച് കൊണ്ട് കൃഷ്ണ ഇറങ്ങി പോകുന്നത് നോക്കിയിരുന്നു..! കൃഷ്ണ ബസ്സിനെ പുറത്തേക്ക് ഇറങ്ങിയതും വെടിക്കൊണ്ട പന്നിയെ പോലെ നീരജ് വേഗം ബസിൽ നിന്നും ഇറങ്ങി..! കൃഷ്ണ ഫൂട്ട് പാത്തിലേക്ക് നടക്കാൻ തുടങ്ങിയതും..നീരജ് പിന്നിൽ നിന്നും വിളിച്ചു..!

 

 

നീരജ് : കൃഷ്ണാ…

 

 

നീരജിൻ്റെ വിളി കേട്ട് കൃഷ്ണ തിരഞ്ഞ് നോക്കി..! നീരജ് വേഗം നടന്ന് അവളുടെ അടുത്തേക്ക് എത്തി..!

 

 

നീരജ് : ഞാൻ സൊസൈറ്റിയിൽ വന്നിരുന്നു..! കൃഷ്ണയെ കുറച്ച് നാളായി കണ്ടില്ല..!

Leave a Reply

Your email address will not be published. Required fields are marked *