നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-5 22അടിപൊളി 

 

 

ശോഭമ്മ : അതിന് ഞാനൊരു തമാശയ്ക്ക് ചോദിച്ചതല്ലേ..! നീയെന്തിനാ ഇങ്ങനെ കിടന്ന് തപ്പുന്നത്..!

 

പിറ്റേന്ന് സൊസൈറ്റിയിലേക്ക് മടിച്ച് മടിച്ചായിരുന്നു നീരജ് പോയത്..!

 

 

കിച്ചു : അണ്ണൻ ധൈര്യമായിട്ട് ഇരി അണ്ണാ..! ഞാൻ ഇല്ലേ കൂടെ..😎

 

 

നീരജ് : അതാണ് എൻ്റെ ഇപ്പോഴത്തെ പേടി..! 🥲

 

 

കിച്ചു : അതെന്താണ്ണാ ഇപ്പോ അങ്ങനെ ഒരു ടോക്ക്..👀

 

 

 

നീരജ് : ശരി..നി അവള് കൗണ്ടറിൽ ഉണ്ടോ എന്ന് എത്തി നോക്ക്..!

 

 

കിച്ചു : എന്നിട്ട്..?

 

 

നീരജ് : അവളുടെ മൂഡ് ഓകെ ആണേൽ ഞാൻ പോവ ഇല്ലേ നി പോയാൽ മതി..!

 

 

നീരജ് പറഞ്ഞത് കേട്ട് കിച്ചു സൊസൈറ്റിയുടെ കൗണ്ടറിലേക്ക് എത്തി നോക്കി..!

 

 

കിച്ചു : അവിടെ എങ്ങും ചേച്ചിയെ കാണുന്നില്ല അണ്ണാ..!

 

 

നീരജ് : നി നേരെ നോക്കിയാ..👀

 

 

കിച്ചു : പിന്നെ നോക്കാതെ..! അണ്ണൻ ഏതേലും ഒരു കാര്യം പറഞ്ഞിട്ട് ഞാൻ ഇന്നേ വരെ ചെയ്യാതെ ഇരുന്നിട്ടുണ്ടൊ..🙂

 

 

കിച്ചുവിൻ്റെ വാക്ക് കേട്ട് നീരജ് പാത്രവുമായി സൊസൈറ്റിലേക്ക് കയറി ചെന്നു..! ടെൻഷൻ കൊണ്ട് നീരജ് പാത്രത്തിൻ്റെ മുകളിൽ അറിയാതെ താളം പിടിച്ചു..! നീരജ് കൗണ്ടറിലേക്ക് നോക്കി , കൃഷ്ണയുടെ സ്ഥാനത്ത് ഇന്ന് വേറെ ഏതോ ചേച്ചി ഇരിക്കുന്നു..!

 

 

രമ : ഇന്ന് ഇത്തിരി വൈകിയല്ലോ..!

 

 

നീരജ് : ആഹ്…ചെറുതായിട്ട്..!

 

 

രമ : പാത്രം തായോ..!😊

 

 

രമ ചേച്ചി പാത്രവും വാങ്ങി തിരികെ നടന്നു..! നീരജ് ചുറ്റുപാടും പിന്നെയും നിരീക്ഷിച്ചു..!

 

 

നീരജ് : മറ്റേ ആള് ലീവ് ആണോ ചേച്ചി..!

 

 

രമ : ഏതാള്..?👀

 

 

നീരജ് : അവിടെ ആ കൗണ്ടറിൽ ഇരിക്കില്ലേ..! അല്ല വേറൊന്നും അല്ല ഇന്ന് പുതിയ ആളായിരിക്കുന്നു..!

 

 

രമ ചേച്ചിയുടെ നോട്ടം കണ്ട് നീരജ് നയം വ്യക്തമാക്കി..!

 

 

രമ : ആ കുട്ടി പോയി..!

 

 

പാൽ പാത്രം തിരികെ കൊടുത്ത് കൊണ്ട് രമ ചേച്ചി തിരികെ നടന്നു..! പാത്രവും വാങ്ങി നീരജ് ബൈക്കിൻ്റെ അടുത്തേക്ക് നടന്നു..!

 

 

കിച്ചു : എന്തായണ്ണാ ചേച്ചി അവിടെ ഉണ്ടോ..!👀

 

 

നീരജ് : അവള് പോയി..!😐

 

 

കിച്ചു : ആ കാര്യല്ല..! നാളെ കുറച്ച് നേരത്തെ ഇറങ്ങാം നമുക്ക്..!

 

 

നീരജ് : അവള് ഇവിടന്നെ പോയി..🙂

 

 

കിച്ചു : ഏഹ് …എങ്ങോട്ട്..?😳

 

 

നീരജ് : അറിയില്ല..!

 

 

കിച്ചു : അപ്പൊ അവിടെയുള്ള ചേച്ചിയോട് ചോദിക്കായിരുന്നില്ലേ..!

 

 

നീരജ് : എന്ത്..! കൃഷ്ണ എങ്ങോട്ടാ പോയിന്ന..

 

 

കിച്ചു : അണ്ണൻ തളരാതെ ..! എൻ്റെ വഴിക്ക് ഞാൻ ഒന്ന് തപ്പി നോക്കട്ടെ..!

 

 

നീരജ് വണ്ടി എടുത്തു..! വണ്ടി ആത്മാവില്ലാത്ത ശരീരം പോലെ യാന്ത്രികമായി ചലിച്ചു..!

 

 

>>>10:28

 

 

ബിന്ദു : ഡാ…കുരങ്ങാ..😤

 

 

ബിന്ദു ചേച്ചി നീരജിന് തോണ്ടി കൊണ്ട് വിളിച്ചു..!

 

 

നീരജ് : ഏഹ്..🙂

 

 

നീരജ് ബിന്ദു ചേച്ചിയെ തിരികെ നോക്കി..!

 

 

ബിന്ദു : എന്തോരം വെള്ളമാട

പോയിരിക്കുന്നത്..! ശോഭ ചേച്ചി കാണണ്ട..😤

 

 

നീരജ് പിന്നെയും വെള്ളമില്ലാത്ത ഓസും പിടിച്ച് നിന്നു..!

 

 

ബിന്ദു : നീ ഈ ലോകത്ത് ഒന്നുമില്ലേ..!

 

 

നീരജ് ഓസും ചുവട്ടിൽ ഇട്ട് കോട്ടഴസിലേക്ക് നടന്നു..! ആകെ ഒരു മടി മൊത്തത്തിൽ..! നീരജ് കണ്ണാടി നോക്കി ..എന്നിട്ട് കിടക്കയിലേക്ക് മറിഞ്ഞ് വീണു..!

 

 

മനസ്സ് : ഡെസപ്പ് ആവാൻ ഉള്ളതൊന്നുമില്ല..! അല്ലെങ്കിലും അവളാരാ,നീയാരാ മൈരെ അവൾടെ കാമുകനോ..! 😤

 

നീരജ് : ഷെ..കണ്ട് കണ്ട് ഒന്ന് അറിഞ്ഞ് വന്നതായിരുന്നു..! എന്നാലും അവളിത് എവിടെ പോയി കാണും..!

 

 

Leave a Reply

Your email address will not be published. Required fields are marked *