നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏-5 23അടിപൊളി 

 

 

ലീല : വെയില് ആൻ്റി..! കാർ എടുക്കട്ടെ…

 

 

ശോഭാൻ്റി : നോക്കി പോണം..

 

 

ലീല : അതൊക്കെ ഞാൻ നോക്കിക്കോളാം.. ആ കാറ് കഴുകിയിടാൻ പറ..

 

 

ശോഭാൻ്റി : നീരജെ ആ കാറൊന്ന് കഴുകിയിടണെ..

 

 

നീരജ് : രണ്ടൂസം മുൻപ് വണ്ടി കഴുകിയതാ..!

 

 

നീരജ് ശോഭമ്മയെ നോക്കികൊണ്ട് പറഞ്ഞു..!

 

 

ശോഭമ്മ : അതെയോ..😊👍

 

 

ലീല : എന്നിട്ട് വണ്ടിയിൽ മൊത്തം അഴുക്കും പൊടിയും ആണല്ലോ..!😡

 

 

നീരജ് ശോഭയെ പിന്നെയും നോക്കി..!

 

 

ശോഭാൻ്റി : 👀 ലീലെ…

 

 

ലീല : ആൻ്റി ഒന്ന് മിണ്ടാതെ ഇരുന്നെ..!

 

 

നീരജ് സ്റ്റൂളിൽ നിന്നും ചുവട്ടിൽ ഇറങ്ങി..! ഹോസ് വലിയൊരു ചെടിച്ചട്ടിയിലേക്ക് ഇട്ടു..!

 

 

നീരജ് : വണ്ടി ഓൾ റെഡി കഴുകിയതാണ്..! പിന്നെ പൊടിയും അഴുക്കും ഞാൻ കൊണ്ടാക്കിയതല്ല..😏

 

 

ലീല : നിന്നെ പണിക്ക് നിർത്തിയിരിക്കുന്നത് വായ താളം അടിക്കാൻ അല്ല..! പണി എടുക്കാൻ ആണ്..അത് ആദ്യം മര്യാദയ്ക്ക് ചെയ്യ്…😡

 

 

നീരജ് : അതേ…വലിയ ഡയലോഗ് ഒന്നും അടിക്കണ്ട..! പണിക്ക് വന്നതാണെങ്കിൽ മര്യാദയ്ക്ക് പണി എടുക്കാനും എനിക്കറിയാം..! അത് നല്ല വൃത്തിക്ക് ഞാൻ ചെയ്യുന്നുമുണ്ട്..! പിന്നെ വായിൽ തോന്നിയത് വിളിച്ചു പറയാൻ ആണേൽ അത് സ്വന്തമായി വേറെ ആളെ പണിക്ക് വെച്ചിട്ട് മതി..! ആവശ്യം ഇല്ലാണ്ട് എൻ്റെ മേലെ കുതിര കേറാൻ വന്നാലുണ്ടല്ലോ…!😡

 

 

 

ശോഭാമ്മ : നീരജേ..😡

 

 

ശോഭമ്മയുടെ നീട്ടിയുള്ള വിളിയിൽ നീരജ് കൊണയടി നിറുത്തി..!

 

 

നീരജ് : 😉🤗

 

 

ശോഭമ്മ : മോൾ ഇപ്പൊ പോ..! കാർ അല്ലെ ഞാൻ കഴുകിച്ചോളം..

 

 

ലീല : #😤

 

 

എന്തൊക്കെയോ പിറുപിറുത്ത് കൊണ്ട് ലീല അകത്തേക്ക് പോയി..! ലീല പോയതും ശോഭമ്മ നീരജിന് അടിമുടി ഒന്നുഴിഞ്ഞ് നോക്കി..!

 

 

ശോഭമ്മ : ഇങ്ങ് അടുത്ത് വാടാ..😤

 

 

നീരജ് ശോഭമ്മയുടെ അടുത്തേക്ക് ചെന്നു..!

 

 

ശോഭമ്മ : നീയാ കാറൊന്ന് കഴുകിയിട്..!

 

 

നീരജ് : അത് ഓൾറെഡി കഴുകിയിട്ടുള്ളതാണ്..😐

 

 

ശോഭമ്മ : തൽക്കാലം ഞാൻ പറഞ്ഞത് നി ചെയ്താ മതി..!

 

 

നീരജ് : 😼

 

 

ശോഭമ്മ : അവള് പറഞ്ഞത് നേരാ..! നിനക്ക് ഒരെല്ലു കൂടുതലാണ്..! അതേ പോലെ വാചകമടിക്കും ഒരു കുറവുമില്ല..!🤗

 

 

നീരജ് : അതിപ്പോ അവൾക്കും അതേ എല്ല് കൂടുതലാണെന്ന് തോന്നുന്നു..! സത്യം പറയാലോ എന്നെ കാണുമ്പോ മാത്രം ഉള്ളൂ ഈ കുന്തളിപ്പ്..ഇവിടെ വരെ ആരോടെങ്കിലും അവള് ഇങ്ങനെ പെരുമാറുന്നുണ്ട്..!

 

 

 

ശോഭമ്മ : അവള് ഇവള് എന്നൊന്നും വിളിക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ..?

 

 

നീരജ് : ഇതവര് വേണം വച്ചിട്ട് എന്നെ പ്രൊവോക്ക് ചെയ്യാൻ വേണ്ടി കാട്ടി കൂട്ടുന്നതാ..! ഇവിടെ ഉള്ള പണിയൊക്കെ മര്യാദയ്ക്ക് ഞാൻ ചെയ്യണില്ലേ , എന്നിട്ടും ഓരോരോ കാരണങ്ങൾ സ്വയം കണ്ടെത്തുകയാണ് ആ മഹതി..😏

 

 

ശോഭമ്മ : നി അത് വിടടാ..! അവള് കൊച്ചിലേ തൊട്ട് അങ്ങനെ ആണ്..! പിടിവാശി ഇത്തിരി കൂടുതൽ ഉണ്ടെന്നെ ഉള്ളൂ ആളൊരു പഞ്ച പാവം ആണ്..!

 

 

നീരജ് : എന്നാ എനിക്കും ഉണ്ട് പിടിവാശി..😁

 

 

നീരജ് ചിരിച്ച് കൊണ്ട് നടന്നു..!

 

 

ശോഭമ്മ : എന്തായാലും ഇത്രയൊക്കെ വായിട്ടലച്ചതല്ലേ..! ആ കാറൊന്ന് കഴുകി ഇടണേ..😄

 

 

നീരജ് : ഓ…നെപ്പോട്ടിസം ലെ..! ശെരിയാക്കി തരാം..

 

 

നീരജ് തിരികെ നടന്നു..! എന്നിട്ട് പിന്നെയും ശോഭമ്മയുടെ നേരെ നീരജ് തിരിഞ്ഞു.

 

 

ശോഭമ്മ : 👀

 

 

നീരജ് : അല്ല കാർ മാത്രം കഴുകിയാൽ പോരെ…🙂

 

 

ശോഭമ്മ : 😅🤭

 

 

ശോഭമ്മ പറഞ്ഞത് പ്രകാരം നീരജ് കാർ കഴുകാൻ തുടങ്ങി..! രണ്ടൂസം മുൻപ് കഴുകിയത് കൊണ്ട് വലിയ ചളി ഒന്നും ഇല്ലായിരുന്നു..! അത് കൊണ്ട് തന്നെ അങ്ങോട്ട് ഇങ്ങോട്ടും ഒരു രണ്ട് മൂന്ന് വട്ടം ഹോസ് അടിച്ചു..! എല്ലാം കഴിഞ്ഞപ്പോ ഒരു ആനയെ കുളിപ്പിച്ച ഫീൽ ആയിരുന്നു നീരജിനെ..! ഇതെല്ലാം ലീല മുകളിൽ ഇരുന്ന് കാണുന്നുണ്ടായിരുന്നു..!

Leave a Reply

Your email address will not be published. Required fields are marked *