നീരജ് : ലെറ്റർ കിട്ടി..! ഇനി എന്നെ കാണാൻ ശ്രമിക്കരുത് പിന്നാലെ വരരുത്..! ഈ രണ്ട് വരി പറയാൻ ലെറ്റർ എഴുതി കഷ്ടപ്പെടണോ..! മുഖത്ത് നോക്കി പറഞ്ഞാ പോരെ..
കൃഷ്ണ ചുറ്റും നോക്കി,ആരെങ്കിലും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടാവോ..? ഭാഗ്യത്തിന് ആ തിരക്ക് പിടിച്ച ബസ് സ്റ്റാൻഡിൽ തങ്ങളെ മാത്രം ശ്രദ്ധിച്ച് നിൽക്കാൻ ആ സമയത്ത് ആരുമില്ലെന്ന് കൃഷ്ണ മനസിലാക്കി..! കരി മഷി എഴുതിയ കണ്ണുകളിൽ നനവ് പടർന്നു, ചുണ്ടുകൾ വിറങ്ങലിച്ചെങ്കിലും ഉള്ളിൽ തോന്നിയ ഏതോ ഒരു പ്രേരണയിൽ കൃഷ്ണ നീരജിന് തള്ളി മാറ്റി കൊണ്ട് മുന്നോട്ട് നടന്നു..!
നീരജ് : ( ഇവൾക്കെന്നെ ഇഷ്ടമല്ലേ..! അതോ മറ്റേ ചേച്ചി എനിക്കിട്ട് പണിഞ്ഞതാണോ..? )
എന്താ നടക്കുന്നത് എന്നറിയാതെ നീരജ് നിന്നു..!
നീരജ് : ( ഇതിങ്ങനെ വിട്ടാൽ പറ്റില്ല )
” ഉറങ്ങിക്കൊണ്ടിരുന്നവനെ പിടിച്ച് എഴുന്നേൽപ്പിച്ച് ഇലയിട്ടിട്ട് ചോറില്ലന്നോ..” ഏതാണ്ട് ആ അവസ്ഥയായിരുന്നു നീരജിന്..!
നീരജ് : അങ്ങനെ അങ്ങ് പോയാലോ..! ഇഷ്ടം ആണെങ്കിലും അല്ലെങ്കിലും വാ തുറന്ന് ഒന്ന് പറയോ..😡
നീരജ് കൃഷ്ണയുടെ കയ്യിൽ പിടിച്ച് വലിച്ചു..! അതിത്തിരി അക്രമം ആയി പോയോ എന്തോ..😬 ! നീരജിൻ്റെ വലിയിൽ കൃഷ്ണ നിന്നിടത്ത് നിന്നും കറങ്ങി വീഴാൻ പോയി..! ഏതോ ഒരു ഉൾ പ്രേരണയിൽ ഫൂട്ട് പാത്തിൻ്റെ കമ്പിയിൽ കൃഷ്ണ പിടിച്ചു..!
നീരജ് : ( ഹാവൂ…വീണില്ല..🤥)
നീരജിൻ്റെ തൊണ്ടയിലൂടെ അറിയാതെ ഉമിനീർ ഇറങ്ങി പോയി..!അപ്പോഴാണ് അത് കണ്ട് വന്ന ഒരു ചേട്ടൻ കൃഷ്ണയോട് ചോദിച്ചത്..!
ചേട്ടൻ : എന്താ കുട്ടി പ്രശ്നം..!👀
നീരജ് : ഒന്നൂല ചേട്ടാ…🤗
ചേട്ടൻ : ഒന്നുല്ലാതെയാണോ ഈ കുട്ടിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നത്..😡
നീരജ് : കാറ്റൊക്കെ അല്ലെ അത് വല്ല പൊടി പെട്ടതാവും..!
നീരജ് ചുറ്റും നോക്കി,എന്തോ നീരജിൻ്റെ ഭാഗ്യത്തിന് ഒരു കാറ്റ് പോയിട്ട് ഒരു കരിയില പോലും അനങ്ങിയില്ല..😐
ചേട്ടൻ : നി വിളച്ചിൽ എടുക്കാതാടാ ചെക്കാ..! 😡
അയ്യാൾ നീരജിൻ്റെ തോളിൽ പിടിച്ച് ഉന്തി..!
നീരജ് : അതേ മേലെ തൊട്ടുള്ള കളിയൊന്നും വേണ്ടാ..!😡
ഒരു സംഘർഷം പൊട്ടി പുറപ്പെടും എന്നുറപ്പായതും കൃഷ്ണ ഇടയിൽ കയറി..! എന്നിട്ട് ആ ചേട്ടനോട് കൈ കൂപ്പി വേണ്ട എന്ന രീതിയിൽ ആംഗ്യം കാണിച്ചു..! ശേഷം നീരജിൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് കൃഷ്ണ മുന്നോട്ട് നടന്നു..! നീരജ് ആ ചേട്ടനെ ഒരു റോംഗ് നോട്ടം നോക്കി..! എന്നിട്ട് കൃഷ്ണയുടെ പിന്നാലെ നടന്നു..! ഒരു ആനയെ കൊണ്ട് പോകുമ്പോലെ കൃഷ്ണ നീരജിന് വലിച്ച് കൊണ്ട് നടന്നു..!
നീരജ് : ( ഇനി മൗന വ്രതം വല്ലതും ആണോ..👀 )
അതേ ഞാൻ ചോദിച്ചതിനെ മറുപടി പറഞ്ഞില്ല..!
കൃഷ്ണ നീരജിൻ്റെ കയ്യിലെ പിടി വിട്ടു..!
കൃഷ്ണ : എ… എ.. എ..😡🥹
നീരജ് : ഏ…😳👀
കൃഷ്ണ കണ്ണും നിറച്ച് കൊണ്ട് നീരജിന് മുൻപിൽ നിന്ന് കൈക്കൊണ്ട് ആക്ഷൻ കാണിച്ചു..! തന്നെ പോലെ കൃഷ്ണയ്ക്ക് സംസാരിക്കാൻ കഴിയില്ല എന്ന് മനസിലായ നിമിഷം നീരജ് ആകെ അന്താളിച്ച് നിന്നു..! ശരിക്കും അത് നീരജിൽ ഒരു ഞെട്ടൽ ഉണ്ടാക്കി..
.
.
.
.
കിച്ചു : ശരിക്കും ചേച്ചിക്ക് സംസാരിക്കാൻ കഴിയില്ലേ..😳
നീരജ് പറഞ്ഞത് കേട്ട് കിച്ചു ചരിച്ച് വെച്ച ഇലക്ട്രിക് പോസ്റ്റിൽ നിന്നും എഴുന്നേറ്റു..!
നീരജ് : മ്മ്ഹും..
കിച്ചുവിൻ്റെ ചോദ്യത്തിന് നീരജ് ഇല്ലെന്ന് മൂളികൊണ്ട് പറഞ്ഞു..!
കിച്ചു : പക്ഷേ ചേച്ചീനെ കണ്ടാ അങ്ങനെ ഒന്നും പറയില്ലല്ലോ..?
നീരജ് അപ്പോഴും എന്തോ പോയ അണ്ണാനെ പോലെയായിരുന്നു..! തിരിച്ച് ഒന്നും മിണ്ടിയില്ല..
