നിധിയുടെ കാവൽക്കാരൻ – 22 30അടിപൊളി  

 

കുറേ നേരം ആ വലിയ ഹാളിൽ കിടന്ന് കുത്തിമറിഞ്ഞതിന് ശേഷം, കിതച്ചുകൊണ്ട് സച്ചിൻ വന്ന് എന്റെ അടുത്തായി സോഫയിലേക്ക് വീണു. രാഹുലും അവന്റെ ഒപ്പം വന്നിരുന്നു.

 

സച്ചിന്റെ കൂത്താട്ടം കണ്ടു കഴിഞ്ഞ് ചുറ്റും കൂടിയിരുന്നവരൊക്കെ ചിരിച്ചുകൊണ്ട് അവരവരുടെ പണികളിലേക്ക് തിരിഞ്ഞു പോയി.

 

ആമിയും കൃതികയും ബാക്കിയുള്ളവരും ആ വെളുത്ത പാമ്പിനെ കൊഞ്ചിച്ച് അല്പം മാറി നിൽക്കുകയാണ്.

 

സച്ചിൻ ഷർട്ടിന്റെ തുമ്പുകൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചു. പെട്ടെന്ന് അവന്റെ മുഖത്തെ ചിരി മാഞ്ഞു, വല്ലാത്തൊരു ഗൗരവവും അത്ഭുതവും അവിടെ നിറഞ്ഞു. അവൻ ചുറ്റുമൊന്ന് നോക്കിയിട്ട്, വലിയൊരു രഹസ്യം പറയുന്നതുപോലെ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.

 

“എടാ ദേവാ… അവര് നിന്നോട് പറഞ്ഞില്ലേ ഇവിടുത്തെ കാര്യങ്ങൾ…?” അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.

 

“എന്ത് കാര്യങ്ങൾ?” ഞാൻ പുരികം ചുളിച്ചു.

 

“എടാ ആ പെണ്ണുംപിള്ള… അവര് വെറും ഒരു സ്ത്രീയല്ലെടാ… സാക്ഷാൽ നാഗദേവതയാ!”

 

അവൻ പറയുന്നതുകേട്ട് രാഹുലും ശരിയാണെന്ന മട്ടിൽ തലകുലുക്കി.

 

“””സത്യമാടാ… നിന്നെ ഇന്നലെ ഒറ്റ തൊടലിൽ തന്നെ ബോധം കെടുത്തിയപ്പോൾ അവരുടെ കണ്ണ് നീ കണ്ടിരുന്നെങ്കിൽ! ഉഫ്… ആ തിളങ്ങുന്ന കണ്ണുകളിൽ കൃഷ്ണമണിക്ക് പകരം പാമ്പുകളുടെ കണ്ണുപോലെ ഒരു നേർത്ത വര മാത്രം.

 

ശബ്ദം കേട്ട് താഴെയുള്ളവരൊക്കെ മുകളിലേക്ക് ഓടിവന്നു. ആ സ്ത്രീയെ അങ്ങനെ കണ്ടതുമാത്രം അവരുടെ മുഖങ്ങളിൽ പടർന്ന ഭയം… അതൊന്ന് കാണേണ്ടത് തന്നെയായിരുന്നു.

 

പിന്നീട് ഞങ്ങളെ അവിടെ നിൽക്കാൻ അവർ അനുവദിച്ചില്ല. ഞങ്ങളെയെല്ലാവരെയും അടിയിലേക്ക് കൊണ്ടുവന്നു. ശേഷം അവർത്തന്നെയാണ് ശരിക്കും ആരാണ് ആ സ്ത്രീയെന്ന് ഞങ്ങളോട് കുറച്ചെങ്കിലും പറഞ്ഞുതന്നത്…”””

 

ഇത്രയൊക്കെ പറഞ്ഞിട്ടും ഞാൻ വലിയ ഭാവവ്യത്യാസമില്ലാതെ ഇരിക്കുന്നത് കണ്ട് രാഹുൽ എന്റെ മുഖത്തേക്ക് സംശയത്തോടെ സൂക്ഷിച്ചു നോക്കി.

 

​”എടാ… ഇത്രയൊക്കെ കേട്ടിട്ടും നിന്റെ മുഖത്ത് ഒരു ഞെട്ടലുമില്ലല്ലോ! നീയെന്താ ഒന്നും മിണ്ടാത്തത്? ആമിയും നിധിയും നിന്നോട് ഈ കാര്യങ്ങളൊക്കെ നേരത്തെ സൂചിപ്പിച്ചിരുന്നോ?” രാഹുൽ ചോദിച്ചു.

 

എന്റെ ചിന്തകൾ അപ്പോൾ ചുറ്റുമുള്ള ലോകത്തിലായിരുന്നില്ല; മറിച്ച്, ഉത്തരം കിട്ടാത്ത ഒരുപിടി രഹസ്യങ്ങളുടെ ചുഴിയിലായിരുന്നു.

 

കഴുത്തിൽ ആഴ്ന്നിറങ്ങിയിരുന്ന, എന്നാൽ ഇപ്പോൾ യാതൊരു അടയാളവും അവശേഷിപ്പിക്കാതെ മാഞ്ഞുപോയ ആ സർപ്പമുദ്ര എന്നെ വല്ലാതെ കുഴപ്പിച്ചു. അതോടൊപ്പം, ഇന്നു രാവിലെ ആ അടഞ്ഞ മുറിയിലെ ഏകാന്തതയിൽ വെച്ച് അവൾ സമ്മാനിച്ച ആ അപ്രതീക്ഷിത ചുംബനം… അതിൻ്റെ ചൂട് ഇപ്പോഴും എന്റെ സിരകളിൽ ബാക്കിയുണ്ടായിരുന്നു. എന്നാൽ എല്ലാത്തിനും ഉപരിയായി എന്നെ അമ്പരപ്പിച്ചത് മറ്റൊന്നാണ്. പുരാണത്താളുകളിൽ മാത്രം കേട്ടുപരിചയിച്ച, വെറും കെട്ടുകഥയാണെന്ന് ഞാൻ വിശ്വസിച്ചിരുന്ന സാക്ഷാൽ നാഗകന്യക! ഇവയെല്ലാം ഒന്നിച്ചുകൂട്ടി വായിക്കുമ്പോൾ എന്റെ യുക്തിബോധം തകർന്നടിയുകയായിരുന്നു. ഈ പ്രപഞ്ചം മനുഷ്യന്റെ കൊച്ചു ബുദ്ധിക്ക് ഗ്രഹിക്കാൻ കഴിയുന്നതിലും എത്രയോ അപ്പുറമാണെന്നും, എത്രയൊക്കെ ചുരുളഴിച്ചാലും തീരാത്ത നിഗൂഢതകളുടെ ഒരു വലിയ കടലാണ് ഇതെന്നുമുള്ള അമ്പരപ്പിലായിരുന്നു ഞാൻ… അത്കൊണ്ട് തന്നെ..രാഹുലിന്റെ ചോദ്യത്തിന് മറുപടിയായി, ഞാൻ തല താഴ്ത്തി എന്തോ ആഴത്തിലുള്ള ആലോചനയിൽ വെറുതെ “മ്മ്…” എന്ന് മാത്രം മൂളി….

 

എന്റെ ആ ഇരിപ്പ് കണ്ടിട്ടാവണം സച്ചിൻ എന്റെ തോളിൽ തട്ടി ആശ്വാസത്തോടെ പറഞ്ഞു:

“പക്ഷേ നമുക്ക് പേടിക്കാനൊന്നുമില്ല … മാനസ ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഈ പ്രശ്നങ്ങളിൽ നിന്നൊക്കെ രക്ഷപ്പെടാൻ അവർ നമ്മളെ സഹായിക്കാം എന്ന് വാക്ക് തന്നിട്ടുണ്ട്. അതിനുവേണ്ടി നമ്മൾ ഒരാഴ്ച കൂടി ഇവിടെ നിൽക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അത്രേയുള്ളൂ…”

Leave a Reply

Your email address will not be published. Required fields are marked *