നിധിയുടെ കാവൽക്കാരൻ – 22 30അടിപൊളി  

 

​’ഒരാഴ്ചയോ?’എല്ലാത്തിൽ നിന്നും രക്ഷപെടാം എന്നുള്ള വിശ്വാസത്തിന്റെ പ്രതീകമായിരുന്നോ രാവിലെതന്നെ കണ്ട അവരാതം പിടിച്ച ഇവരുടെ ഡാൻസ്…

 

​പെട്ടെന്ന് എന്റെ ചിന്തകളുടെ നൂല് പൊട്ടി. ഞാൻ തലയുയർത്തി വല്ലാത്തൊരു അമ്പരപ്പോടെ അവനെ നോക്കി.

​എന്റെ ആ നോട്ടം കണ്ടപ്പോൾ തന്നെ സച്ചിനും രാഹുലിനും കാര്യം പിടികിട്ടി. ഈ കാര്യം ഞാൻ അറിഞ്ഞിട്ടില്ലെന്ന് അവർക്ക് മനസ്സിലായി. രാഹുലിന്റെ മുഖത്തെ ചിരി മാഞ്ഞു. അവൻ കുറച്ചുകൂടി ഗൗരവത്തോടെ എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് ശബ്ദം താഴ്ത്തി പറഞ്ഞു:

 

​”എടാ… അവർക്ക് ഇതിനെക്കുറിച്ചെല്ലാം അറിയാം… എല്ലാം എന്ന് വെച്ചാൽ… എല്ലാം! നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നതെന്നും, ആ മലയെക്കുറിച്ചും, ലൂപിനെക്കുറിച്ചും മോതിരത്തെക്കുറിച്ചും അങ്ങനെ നമ്മുക്ക് വേണ്ട എല്ലാ ഉത്തരങ്ങളും അവരുടെ പക്കലുണ്ട്… ”

 

അവൻ പറഞ്ഞത് കേട്ട് ഞാൻ വലിയൊരു നെടുവീർപ്പിട്ടു. എന്നിട്ട് തികച്ചും നിർവികാരമായ ഒരു മുഖത്തോടെ അവന്മാരെ നോക്കി പറഞ്ഞു:

 

“മനുഷ്യന്മാരെക്കൊണ്ട് തന്നെ ഇവിടെ സഹിക്കാൻ വയ്യ… അപ്പൊ പിന്നാ ഈ നാഗങ്ങളായും നാഗകന്യകകളായും ഒക്കെ നമുക്ക് കൂട്ട് വേണോടാ…? എന്തൊക്കെ വലിയ കാര്യങ്ങൾ പറഞ്ഞാലും, നമുക്കിതിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമെന്നുള്ള എന്റെ അവസാനത്തെ പ്രതീക്ഷയും ഇന്നലെ ഞാൻ ആ ചുമരിൽ പോയി ഇടിച്ചപ്പോഴേ തീർന്നതാ…”

 

ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെയുള്ള എന്റെ ആ ഡയലോഗും എക്സ്പ്രഷനും കണ്ടപ്പോൾ സച്ചിനും രാഹുലും വാ പൊത്തിപ്പിടിച്ചു. അവന്മാർ രണ്ടുപേരും എന്റെ മുഖത്ത് നോക്കി ചിരി അടക്കാൻ ശരിക്കും പാടുപെടുകയായിരുന്നു.

അങ്ങനെ അവന്മാർ ചിരി കടിച്ച് പിടിച്ച് ഇരിക്കുമ്പോഴാണ്, പെട്ടെന്ന് ഞങ്ങളുടെ തൊട്ടടുത്തു നിന്നും കിലുക്കാംപെട്ടി കിലുങ്ങുന്നതുപോലെയുള്ള ഒരു പൊട്ടിച്ചിരി കേട്ടത്.

 

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോളാണ് കണ്ണുകൾ സോഫയുടെ ഒരു വശത്ത് ഒളിച്ചുനിന്ന് ഞങ്ങളെത്തന്നെ ശ്രദ്ധിക്കുന്ന ആ കുറുമ്പിക്കണ്ണുകളിൽ ഉടക്കിയത്.

 

മീനാക്ഷിക്കുട്ടി!

 

അവൾ പതുങ്ങിപ്പതുങ്ങി ഞങ്ങളുടെ സംസാരം കേൾക്കുകയായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് അവളെ അടുത്തേക്ക് വിളിച്ചു.

 

“മീനാക്ഷിമോളേ… ഇങ്ങോട്ട് വന്നേ…” അവൾ ഓടിവന്ന് വീണ്ടും എന്റെ മടിയിലേക്ക് കയറി ഇരുന്നു.

 

“സച്ചിൻ അണ്ണൻ ഈ പറയുന്നത് സത്യമാണോ…? മാനസ ചേച്ചിക്ക് ഇത്രേം ശക്തിയൊക്കെയുണ്ടോ…? അവര് നാഗദേവതയാണോ?” ഞാൻ അവളോട് ചോദിച്ചു.

 

ഇനി ഒന്നുമറിയാത്ത ഈ കുട്ടിയുടെ പക്കൽനിന്നും കൂടിയേ അതിന്റെ ഉത്തരം എനിക്ക് കേൾക്കാനുള്ളൂ… അതുംക്കൂടിയായാൽ തൃപ്തിയായി…

 

എന്റെ ചോദ്യം കേട്ടതും ആ ചെറിയ കുട്ടിയുടെ മുഖത്ത് വല്ലാത്തൊരു അത്ഭുതവും ആവേശവും നിറഞ്ഞു. അവൾ വലിയ കാര്യത്തിൽ കൈകൾ വീശി തമിഴിൽ പറയാൻ തുടങ്ങി:

 

“””ആമാം അണ്ണാ… മാനസ അക്കാക്ക് റൊമ്പ പവർ ഇറുക്ക്… (അതെ അണ്ണാ, മാനസ ചേച്ചിക്ക് ഭയങ്കര ശക്തിയുണ്ട്…)

 

അക്കാ വെറും അക്കാ ഇല്ലൈ, സാമി താ… (ചേച്ചി വെറുമൊരു ചേച്ചിയല്ല, ദൈവമാണ്…)

 

ഒരു നാൾ എന്താച്ച് തെരിയുമാ? ഒരു താത്താക്ക് പെരിയ പാമ്പ് കടിച്ചു, ഉസിർ പോറ നിലമൈല വന്താങ്ക… അക്കാ വന്ത് അന്ത താത്താവോടെ നെത്തിയില കൈ വെച്ചാങ്ക… അപ്പടിയെ വിഷം എല്ലാം ഇറങ്ങി താത്താ എഴുന്നിരുച്ചാങ്ക! (ഒരു ദിവസം എന്തുണ്ടായി എന്നറിയാമോ? ഒരു മുത്തച്ഛനെ വലിയൊരു പാമ്പ് കടിച്ചു, ജീവൻ പോകുന്ന അവസ്ഥയിൽ ഇവിടെ കൊണ്ടുവന്നു. ചേച്ചി വന്ന് ആ മുത്തച്ഛന്റെ നെറ്റിയിൽ കൈ വെച്ചു… അപ്പൊത്തന്നെ വിഷം മുഴുവൻ ഇറങ്ങി മുത്തച്ഛൻ എഴുന്നേറ്റു!)”

 

അവൾ പറയുന്നത് കേട്ട് സച്ചിനും രാഹുലും ‘കണ്ടോ ഞാൻ പറഞ്ഞില്ലേ’ എന്ന മട്ടിൽ എന്നെ നോക്കി കണ്ണ് ചിമ്മി. മീനാക്ഷി തുടർന്നു:

 

“അക്കാ നെനച്ചാ മളൈ വരും… കാട്ടുക്കുള്ളെ ഇറുക്കറ എല്ലാ പാമ്പും അക്കാവോടെ സൊൽ കേൾക്കും… (ചേച്ചി വിചാരിച്ചാൽ മഴ വരും… കാട്ടിലുള്ള എല്ലാ പാമ്പുകളും ചേച്ചി പറയുന്നത് കേൾക്കും…)

Leave a Reply

Your email address will not be published. Required fields are marked *