നിധിയുടെ കാവൽക്കാരൻ – 22 30അടിപൊളി  

 

മാനസ പറഞ്ഞത് കേട്ട് ഞങ്ങളും ശരിക്കും ഞെട്ടി. മോതിരം ഊരണമെങ്കിൽ മരിക്കണമെന്നോ? അപ്പൊ ആമി വിരലിൽ ഇട്ടതോ?

 

നിധി അമ്പരപ്പോടെ മാനസയെ നോക്കി പറഞ്ഞു:

“പക്ഷേ… ഞങ്ങൾക്ക് ഈ മോതിരങ്ങളെല്ലാം കിട്ടിയത് പെട്ടിയിൽ നിന്നല്ല മറിച്ച് ഒരു മനുഷ്യന്റെ അസ്ഥിയിൽ നിന്നുമായിരുന്നു അതും പത്ത് മോതിരങ്ങൾ ഓരോ വിരലുകളിലും ഓരോന്ന് വച്ച്… അതിലൊന്ന് ആമിയും ഇട്ടിരുന്നു. പക്ഷെ അവളത് അന്ന് തന്നെ ഊരി മാറ്റുകയും ചെയ്തു!”

 

“അസ്ഥിയോ…?പത്തു മോതിരമോ…?!”

 

മാനസയുടെ കണ്ണുകൾ അതിശയം കൊണ്ട് വികസിച്ചു. ഒട്ടും പ്രതീക്ഷിക്കാതേ എന്തോ ഒന്ന് കേട്ടതുപോലെ, അവളുടെ മുഖം വിളറിവെളുത്തു. ഒരു നിമിഷം അവൾക്ക് ശ്വാസം പോലും കിട്ടാത്തതുപോലെ തോന്നി. യാതൊരു നിയന്ത്രണവുമില്ലാതെ, അവൾ ഞെട്ടിത്തരിച്ച് ആ വലിയ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു!

 

ആയിരം വർഷത്തെ പഴക്കമുള്ള, ലോകം മുഴുവൻ ചുട്ടെരിക്കാൻ കഴിവുണ്ടെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്ന ആ നാഗദേവതയുടെ മുഖത്ത് ആദ്യമായി ഞാൻ അങ്ങേയറ്റത്തെ ഭയം കണ്ടു.

 

അവൾ ഒന്നും മിണ്ടാതെ, കണ്ണുകൾ ചിമ്മാതെ ആമിയുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിൽക്കുകയായിരുന്നു. മുറിയിലെ അന്തരീക്ഷം പെട്ടെന്ന് ഒരു കൊടുങ്കാറ്റിന് മുൻപുള്ള കനത്ത നിശ്ശബ്ദതയിലേക്ക് വഴുതിവീണു.

 

ഞങ്ങളെ ഇതിൽനിന്നെല്ലാം രക്ഷിക്കാൻ കഴിയും എന്ന് ഞങൾ വിശ്വസിച്ചിരുന്ന മാനസയുടെ മുഖത്ത് ആദ്യമായി ഞാൻ അങ്ങേയറ്റത്തെ ഭയം കണ്ടു…

 

അവൾ ഒന്നും മിണ്ടാതെ, കണ്ണുകൾ ചിമ്മാതെ ആമിയുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിൽക്കുകയായിരുന്നു. മുറിയിലെ അന്തരീക്ഷം പെട്ടെന്ന് ഒരു കൊടുങ്കാറ്റിന് മുൻപുള്ള കനത്ത നിശ്ശബ്ദതയിലേക്ക് വീണ്ടും വഴുതിവീണു.

 

കുറച്ചുനേരത്തെ ആ മരവിപ്പിനുശേഷം മാനസ പെട്ടെന്ന് നിധിയുടെ അടുത്തേക്ക് പാഞ്ഞടുത്തു.

 

“എന്ത് അസ്ഥി? എന്ത് പത്തു മോതിരം? അന്ന് കാട്ടിൽ ആ ഗുഹയിൽ വെച്ച് ശരിക്കും എന്താണ് സംഭവിച്ചത്? വള്ളി പുള്ളി തെറ്റാതെ എനിക്കെല്ലാം അറിയണം!”

 

അവൾ നിധിയുടെ തോൾ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.

 

നിധിക്ക് ആദ്യമൊന്ന് പേടി തോന്നിയെങ്കിലും, അവൾ തൊണ്ടയൊന്ന് ശരിയാക്കി അന്ന് നടന്ന കാര്യങ്ങൾ മുഴുവൻ വിശദമായി പറയാൻ തുടങ്ങി. ആ ഗുഹയിൽ വെച്ച് അസ്ഥികൂടം കണ്ടതും, അതിന്റെ വിരലുകളിൽ നിന്നും മോതിരങ്ങൾ ഊരിയെടുത്തതും, ആമി അത് ഇട്ടതും പിന്നെ തിരികെ ഊരിയതുമൊക്കെ ഒരു കഥ പോലെ അവൾ മാനസയ്ക്ക് മുന്നിൽ വിവരിച്ചു.

 

നിധി പറഞ്ഞു തീർന്നതും മാനസ തലയ്ക്ക് കൈവെച്ച് കട്ടിലിലേക്ക് തളർന്നിരുന്നുപോയി. അവളുടെ മുഖം വിളറിവെളുത്തിരുന്നു. ആ വലിയ കണ്ണുകളിലെ ഭയം ഞാൻ ആദ്യമായി കാണുകയായിരുന്നു.

 

ഇതൊക്കെ കണ്ടപ്പോൾ, കാര്യങ്ങൾ ഏകദേശം ഊമ്പി എന്നെനിക്ക് കൃത്യമായി മനസ്സിലായി. ഇനി ഞങൾ വിചാരിക്കുന്നതിലും വലിയ എന്തോ സംഭവമാണ് വരാൻ പോകുന്നതെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു.

 

പെട്ടെന്ന്, ആരും പ്രതീക്ഷിക്കാത്ത ഒരു നിമിഷത്തിൽ മാനസയുടെ ഭാവം മാറി.

 

അവളുടെ ഉള്ളിലെ ഭയം വല്ലാത്തൊരു ദേഷ്യത്തിന് വഴിമാറി. അവൾ കട്ടിലിൽ നിന്നും ആമിയുടെ നേരെ വിരൽ ചൂണ്ടി ഒരു വലിയ അലർച്ചയോടെ ചീറി:

“ആ മോതിരം… അത്… അത് വേഗം ഇവിടെ കൊണ്ടുവരാൻ!”

 

ആ അലർച്ച വെറുമൊരു മനുഷ്യശബ്ദമായിരുന്നില്ല. ആയിരം പാമ്പുകൾ ഒന്നിച്ചു ചീറ്റുന്നതുപോലെയുള്ള വല്ലാത്തൊരു ഭീകരശബ്ദം! ആ നിമിഷം അവളുടെ രൂപത്തിലും മാറ്റങ്ങൾ വന്നുതുടങ്ങിയിരുന്നു. അവളുടെ കണ്ണുകൾ പൂർണ്ണമായും രക്തവർണ്ണമായി, കൃഷ്ണമണികൾ സൂചിപോലെ നേർത്തതായി. ദേഷ്യം കൊണ്ട് അവളുടെ കഴുത്തിലെ ഞരമ്പുകൾ പച്ചനിറത്തിൽ തെളിഞ്ഞുവന്നു. മുറിയിലെ ജനാലകൾ കാറ്റിൽ ശക്തിയായി ഇളകിയടിച്ചു. മേശപ്പുറത്തിരുന്ന പുസ്തകവും വിളക്കും നിലത്തേക്ക് തെറിച്ചുവീണു. അന്തരീക്ഷമാകെ ഒരു കൊടുംവിഷത്തിന്റെ ഗന്ധം പടർന്നു.

Leave a Reply

Your email address will not be published. Required fields are marked *