ആ വലിയ ഗ്രാമത്തിലെ മനുഷ്യരെല്ലാം ജീവനോടെ ഭൂമി പിളർന്ന് താഴേക്ക് പോയതുപോലെയുണ്ട്. ആരും ഇല്ലാത്ത ആ വഴികളിലൂടെ എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം മുഴങ്ങിക്കേട്ടു.
ശ്വാസമടക്കിപ്പിടിച്ച് അങ്ങനെ പാഞ്ഞോടുന്നതിനിടയിലാണ്, എന്റെ കണ്ണുകൾ ദൂരെ ആ കാഴ്ചയിൽ ഉടക്കിയത്. എന്റെ പാദങ്ങൾ ഭൂമിയിൽ ഉറച്ചുപോയതുപോലെ നിശ്ചലമായി! എന്റെ പിന്നാലെ കിതച്ചുകൊണ്ട് ഓടിവന്നവരും എനിക്ക് ചുറ്റുമായി നിന്നു.
ഞങ്ങളുടെ കുറച്ചു മുന്നിലായി, വിജനമായ ആ റോഡിന്റെ ഒരു വശത്ത് വെറുതെ നിർത്തിയിട്ടിരിക്കുന്ന കുറച്ചു വാഹനങ്ങൾ… ഒരു മനുഷ്യന്റെ പോലും പൊടിപോലുമില്ലാത്ത ആ നിരത്തിൽ തലയുയർത്തി നിന്നിരുന്നത് പോലീസ് ജീപ്പുകളും ബസ്സുകളുമായിരുന്നു!
തുടരും…
തെറ്റുകുറ്റങ്ങൾ ഉണ്ടാവാം ക്ഷമിക്കണം എഴുതാൻ സമയം കിട്ടാറില്ല…. വൈകാൻ കാരണം കുറച്ചു പ്രശ്നങ്ങൾ ഉണ്ട്…. പിന്നേ നേരത്തെ ഇട്ടിട്ടും കാര്യമൊന്നും ഇല്ലല്ലോ…
അടുത്ത പാർട്ട് ഇത്രയും വൈകാതെ ഇരിക്കാൻ ശ്രമിക്കാം…
