ഉച്ചയ്ക്ക് പന്ത്രണ്ടരയോ ഒരുമണിയോ ആകാതെ എനിക്ക് പുറത്തിറങ്ങാൻ കഴിയില്ല. മാത്രമല്ല കാക്കേ… ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആ വെരിഫിക്കേഷൻ ഹാളിനുള്ളിലേക്ക് കയറുമ്പോൾ നമ്മുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അവിടുത്തെ സെക്യൂരിറ്റി ലോക്കറിൽ വെപ്പിക്കും! ഫോൺ അകത്തേക്ക് കൊണ്ടുപോകാൻ സമ്മതിക്കില്ല!”
ആ ഒരൊറ്റ കള്ളം കൊണ്ട് ജസ്ന രണ്ട് പക്ഷികളെയാണ് ഒന്നിച്ച് വീഴ്ത്തിയത്! ഒന്ന്, ഹമീദ് കാക്കയെ അവിടുന്ന് മാറ്റാം; രണ്ട്, അടുത്ത മൂന്നാല് മണിക്കൂർ നേരത്തേക്ക് ഹമീദ് കാക്കയോ മഞ്ചേരിയിൽ നിന്ന് ഉമ്മയോ തന്നെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തില്ല!
“ആഹാ! ഫോണും അകത്തേക്ക് കയറ്റില്ലേ? അതെന്തൊരു നിയമമാ മോളേ?” ഹമീദ് കാക്ക അമ്പരപ്പോടെ ചോദിച്ചു.
“കാനഡയുടെയും അമേരിക്കയുടെയുമൊക്കെ വിസ ഓഫീസുകളിൽ ഇപ്പോൾ അങ്ങനെയാ കാക്കാ നിയമം,” ജസ്ന ഒരു ഭാവഭേദവുമില്ലാതെ പറഞ്ഞു. “അതുകൊണ്ട് അടുത്ത മൂന്നാല് മണിക്കൂർ എന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും.
ഉമ്മ എങ്ങാനും കാക്കയെ വിളിച്ചു ചോദിച്ചാൽ ഈ കാര്യം പറഞ്ഞേക്കണം, അല്ലെങ്കിൽ ഉമ്മ വെറുതെ പേടിക്കും! കാക്ക ഇവിടെ വണ്ടിയിട്ടാൽ പോലീസുകാർ വന്ന് ഫൈൻ അടിക്കും.
അതുകൊണ്ട് കാക്ക വണ്ടിയെടുത്ത് അപ്പുറത്തെ വലിയ ജുമാമസ്ജിദിന്റെ തണലിൽ പോയി പാർക്ക് ചെയ്ത്, നല്ല ചായയും പലഹാരവുമൊക്കെ കഴിച്ച് വിശ്രമിച്ചോളൂ. പള്ളിയിൽ നിന്ന് ളുഹർ നിസ്കാരമൊക്കെ കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും എന്റെ കാര്യം കഴിയും.
ഞാൻ അവിടുന്ന് പുറത്തിറങ്ങി ലോക്കറിൽ നിന്ന് ഫോൺ എടുത്ത ഉടനെ
കാക്കയെ ഇങ്ങോട്ട് വിളിക്കാം!”
ജസ്നയുടെ ആ അളന്നുമുറിച്ച വാക്കുകളിലെ വ്യക്തതയും ആത്മവിശ്വാസവും കണ്ടപ്പോൾ പാവം ഹമീദ് കാക്കയ്ക്ക് ഒരിറ്റ് സംശയം പോലും തോന്നിയില്ല!
“അത് ശരിയാ മോളേ… ഇവിടെ നോ പാർക്കിംഗ് ബോർഡ് വെച്ചിട്ടുണ്ട്. എന്നാ പിന്നെ കാക്ക പള്ളിയുടെ അടുത്തേക്ക് പോയി കിടക്കാം. മോൾ ഒട്ടും ധൃതിവെക്കണ്ട, സമാധാനമായിട്ട് കാര്യങ്ങളൊക്കെ കഴിഞ്ഞിട്ട് ഇറങ്ങി വിളിച്ചാൽ മതി, അഞ്ചു മിനിറ്റുകൊണ്ട് കാക്ക ഇങ്ങോട്ട് എത്തും!”
ഹമീദ് കാക്ക സന്തോഷത്തോടെ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു.
ജസ്ന പുഞ്ചിരിയോടെ കൈവീശി കാണിച്ച് ആ വലിയ കൊമേഴ്സ്യൽ ബിൽഡിംഗിന്റെ പടികൾ കയറി അകത്തേക്ക് നടന്നു.
ലിഫ്റ്റിനരികിലേക്ക് പോകുന്നതിന് പകരം, അവൾ ഒന്നാം നിലയിലേക്കുള്ള പടികൾ ഓടിക്കയറി അവിടുത്തെ വലിയ ചില്ലുജാലകത്തിനരികിൽ മറഞ്ഞുനിന്നു താഴെ റോഡിലേക്ക് നോക്കി.
ഹമീദ് കാക്കയുടെ വെളുത്ത ഇന്നോവ കാർ യു-ടേൺ എടുത്ത് പ്രധാന റോഡിലൂടെ മസ്ജിദിന്റെ ഭാഗത്തേക്ക് നീങ്ങി കാഴ്ചയിൽ നിന്ന് മറയുന്നതുവരെ അവൾ ശ്വാസമടക്കിപ്പിടിച്ച് നിന്നു.
വണ്ടി മറഞ്ഞതും ജസ്നയുടെ നെഞ്ചിനുള്ളിൽ പെരുമ്പറ കൊട്ടിത്തുടങ്ങി!
അവൾ വേഗം ബാഗിൽ നിന്ന് ഫോൺ എടുത്ത്, സിം കാർഡ് ഒന്ന് ഫ്ലൈറ്റ് മോഡിലിട്ട് തിരികെ ഓൺ ചെയ്തു—എന്നിട്ട് ഉമ്മയുടെയും ഹമീദ് കാക്കയുടെയും ഷാഹിദിന്റെയും നമ്പറുകൾ മാത്രം താൽക്കാലികമായി ‘കോൾ ബ്ലോക്ക്’ (Call block) ലിസ്റ്റിലേക്ക് മാറ്റി!
ഇനി അവർ വിളിച്ചാൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നേ പറയുകയുള്ളൂ; എന്നാൽ രോഹിത് ഏട്ടന്റെ വാട്ട്സ്ആപ്പ് കോളുകളും മെസ്സേജുകളും കൃത്യമായി വരികയും ചെയ്യും!
തന്റെ സ്വന്തം ബുദ്ധികൊണ്ട് താൻ ഒരുക്കിയ ആ പഴുതില്ലാത്ത തിരക്കഥയോർത്തപ്പോൾ ജസ്നയ്ക്ക് സ്വന്തം ശരീരത്തിലൂടെ വന്യമായൊരു
ലഹരി പടർന്നുകയറുന്നത് അനുഭവപ്പെട്ടു.
അവൾ ഒട്ടും സമയം കളയാതെ ബിൽഡിംഗിന്റെ പിന്നിലൂടെയുള്ള ഇടനാഴിയിലൂടെ നടന്ന്, തൊട്ടടുത്ത ഇടറോഡിലേക്കുള്ള സൈഡ് എക്സിറ്റ് വഴി പുറത്തേക്കിറങ്ങി. അവിടെ റോഡരികിൽ കാത്തുകിടന്നിരുന്ന ഒരു കറുപ്പും മഞ്ഞയും കലർന്ന കോഴിക്കോടൻ ഓട്ടോറിക്ഷയ്ക്ക് അവൾ കൈകാണിച്ചു.
“സൗത്ത് ബീച്ച് റോഡിലേക്ക് പോകണം… റെയിൽവേ ഗേറ്റ് കഴിഞ്ഞ് ബീച്ചിലേക്കുള്ള റോഡിലേക്ക്,” ഓട്ടോയിലേക്ക് കയറിയിരുന്നുകൊണ്ട് അവൾ പറഞ്ഞു.

ജ്ജ് പൊളിക്ക് മുത്തേ 😄