ആ ചെറിയ സ്പർശനം അവളുടെ നിയന്ത്രണങ്ങളെല്ലാം തകർത്തിരുന്നു. അവളുടെ കവിളുകളും ചെവികളും തീക്കനൽ പോലെ ചുവന്നുതുടുത്തു; പർദ്ദയ്ക്കുള്ളിൽ അവളുടെ മാറിടങ്ങൾ ശക്തമായി ഉയർന്നുതാഴാൻ തുടങ്ങി.
ഇനിയും ഒരു മിനിറ്റ് കൂടി ആ കണ്ണുകളിലേക്ക് നോക്കി അവിടെയിരുന്നാൽ താൻ എഴുന്നേറ്റ് ചെന്ന് അയാളുടെ ആ വിരിഞ്ഞ നെഞ്ചിലേക്ക് വീണുപോകുമെന്ന് അവൾ ഭയന്നു!
“ഏട്ടാ… ഞാൻ… ഞാനൊന്ന് വാഷ്റൂമിൽ പോയിട്ട് ഇപ്പൊ വരാം,” അവൾ പെട്ടെന്ന് കസേരയിൽ നിന്ന് ചാടിയെഴുന്നേറ്റു. കസേരയിലിരുന്ന തന്റെ ഹാൻഡ്ബാഗ് പോലും എടുക്കാതെ, മുഖം താഴ്ത്തിപ്പിടിച്ച് അവൾ വേഗം ബംഗ്ലാവിന്റെ അകത്തുള്ള വിശ്രമമുറിയിലേക്ക് നടന്നു.
വാഷ്റൂമിനുള്ളിൽ കയറി വാതിലടച്ച ജസ്ന വാഷ്ബേസിന് മുന്നിലെ വലിയ കണ്ണാടിയിലേക്ക് നോക്കിനിന്നു.
സ്വന്തം മുഖം
കണ്ട് അവൾ തന്നെ ഞെട്ടിപ്പോയി! കവിളുകൾ റോസാപ്പൂ പോലെ ചുവന്നിരിക്കുന്നു, കണ്ണുകളിൽ കാമവും പ്രണയവും കലർന്നൊരു മത്ത് പടർന്നിരിക്കുന്നു!
അവൾ പൈപ്പ് തുറന്ന് തണുത്ത വെള്ളം കൈക്കുമ്പിളിലെടുത്ത് മുഖത്തേക്ക് ശക്തമായി തളിച്ചു.
ഹിജാബിനുള്ളിലൂടെ കഴുത്തിലേക്ക് പടർന്ന വിയർപ്പ് ടിഷ്യൂ പേപ്പർ കൊണ്ട് ഒപ്പിയെടുത്തു.
‘പടച്ചോനെ… ജസ്നാ, സ്വയം ഒന്നു നിയന്ത്രിക്ക്! അയാൾ നിന്റെ വിരലിലൊന്ന് തൊട്ടപ്പോഴേക്കും നിന്റെ സമനില പോയോ?’ അവൾ കണ്ണാടിയിൽ നോക്കി സ്വന്തം ഹൃദയത്തോട് കല്പിച്ചു.
അതേസമയം, പുറത്തെ ഡെക്കിൽ ഒറ്റയ്ക്കിരുന്ന രോഹിത് കുമാറിന്റെ കണ്ണുകൾ ജസ്നയുടെ കസേരയിലിരുന്ന ആ കറുത്ത ഹാൻഡ്ബാഗിലേക്ക് നീണ്ടു.
വാഷ്റൂമിന്റെ ഭാഗത്തേക്ക് ഒന്ന് നോക്കി അവൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം, രോഹിത് തന്റെ ട്രൗസറിന്റെ പോക്കറ്റിൽ നിന്ന് കടുംനീല നിറത്തിലുള്ള ഒരു ചെറിയ വെൽവെറ്റ് പൗച്ച് പുറത്തെടുത്തു.
വളരെ വേഗത്തിൽ ജസ്നയുടെ ഹാൻഡ്ബാഗിന്റെ സിപ്പ് തുറന്ന്, അതിനുള്ളിലിരുന്ന വിസ ഫയലിന്റെ അടിയിലായി ആരും പെട്ടെന്ന് കാണാത്ത വിധം അയാൾ ആ വെൽവെറ്റ് സഞ്ചി ഒളിപ്പിച്ചുവെച്ച് സിപ്പ് പഴയതുപോലെ അടച്ചു.
എന്നാൽ അയാളുടെ സർപ്രൈസ് അവിടെ അവസാനിച്ചിരുന്നില്ല! ഷർട്ടിന്റെ ഇടതുപോക്കറ്റിൽ നിന്ന് മറ്റൊരു ചെറിയ കറുത്ത വെൽവെറ്റ് പെട്ടി കൂടി അയാൾ എടുത്ത് മേശപ്പുറത്ത് തന്റെ കൈക്കുള്ളിൽ ഒതുക്കിവെച്ചു.
രണ്ട് മിനിറ്റ് കഴിഞ്ഞ് മുഖമൊക്കെ തുടച്ച്, ശ്വാസം നേരെയാക്കി ജസ്ന തിരികെ ഡെക്കിലേക്ക് നടന്നുവന്നു. അവൾ വാച്ചിലേക്ക് നോക്കി—സമയം പന്ത്രേടെക്കാൾ കഴിഞ്ഞിരിക്കുന്നു!
ഇനി നടക്കാവിലേക്ക് തിരികെപ്പോയില്ലെങ്കിൽ ഹമീദ് കാക്ക പള്ളിയിൽ നിന്നിറങ്ങി തന്നെ തിരയാൻ തുടങ്ങും.
“ഏട്ടാ… സമയം പന്ത്രണ്ടര ആകാറായി,” അവൾ കസേരയ്ക്കരികിലേക്ക് വന്ന് ഹാൻഡ്ബാഗ് തോളിലിട്ടുകൊണ്ട് സങ്കടത്തോടെ
പറഞ്ഞു. “എനിക്ക് ഇപ്പോൾത്തന്നെ ഇറങ്ങണം ഏട്ടാ… ഒന്നരയ്ക്ക് ഉച്ചക്കാതെ നിസ്കാരം കഴിയുമ്പോഴേക്കും ഞാൻ ആ ബിൽഡിംഗിന്റെ മുന്നിൽ തിരിച്ചെത്തിയില്ലെങ്കിൽ ഹമീദ് കാക്കയ്ക്ക് സംശയം തോന്നും.”
രോഹിത് കസേരയിൽ നിന്ന് എഴുന്നേറ്റു. അവളുടെ കണ്ണുകളിലെ ആ വേർപാടിന്റെ സങ്കടം അയാൾ വ്യക്തമായി കണ്ടു.
“അറിയാം മോളൂ… ഞാൻ താഴെ മോൾക്ക് തിരികെപ്പോകാൻ ടാക്സി റെഡിയാക്കി നിർത്തിയിട്ടുണ്ട്,” രോഹിത് വളരെ മൃദുവായി പറഞ്ഞു.
രോഹിത് പറയുന്നതും മൂളി കേട്ടു കൊണ്ട് ജസ്ന കസേരയ്ക്കരികിലേക്ക് വന്ന് ഹാൻഡ്ബാഗ് തോളിലിട്ടുകൊണ്ട് സങ്കടത്തോടെ പറഞ്ഞു. “എന്നാൽ ഞാൻ ഇറങ്ങട്ടെ ഏട്ടാ….”
എന്നാൽ പോകാൻ തിരിയുന്നതിന് മുൻപ്, ജസ്നയുടെ മുഖത്ത് വല്ലാത്തൊരു സങ്കോചം നിഴലിച്ചു. അവൾ തോളിലിട്ട ഹാൻഡ്ബാഗ് ഒന്നുകൂടി താഴെ വെച്ച് അതിന്റെ സിപ്പ് പതിയെ തുറന്നു.
“ഏട്ടൻ മുംബൈയിൽ നിന്ന് എനിക്ക് വേണ്ടി ഇത്രയും ദൂരം വരുമ്പോൾ… തിരിച്ച് ഒരു സമ്മാനം തരാൻ എനിക്ക് പുറത്തുപോയി വിലകൂടിയതൊന്നും വാങ്ങാൻ കഴിയില്ലെന്ന് ഏട്ടനറിയാമല്ലോ…”

ജ്ജ് പൊളിക്ക് മുത്തേ 😄