ജസ്നയ്ക്ക് തലയുയർത്തി അയാളുടെ കണ്ണുകളിലേക്ക് നോക്കാൻ തന്നെ ഭയമായിരുന്നു. അന്ന് കുമരകത്തെ വില്ലയിൽ വെച്ച് വീഡിയോ കോളിലൂടെ തന്നെ അർദ്ധനഗ്നയായി കണ്ട മനുഷ്യനാണ് മുന്നിലിരിക്കുന്നത് (ഷാഹിദിന് അവള് അയച്ചു കൊടുത്തിരുന്ന വാട്ട്സ്ആപ്പ് ഫോട്ടോകളും, ഗൗതം മേനോൻ എടുത്ത തന്റെ പൂർണ്ണ നഗ്നതയോളമെത്തുന്ന വീഡിയോകളും അയാൾ കണ്ടിട്ടുണ്ടെന്ന സത്യം അവൾക്കറിയില്ലെങ്കിൽ പോലും).
അങ്ങനെയുള്ള ഒരാൾ തന്നെ നേരിട്ട് കാണുമ്പോൾ തന്റെ ശരീരത്തിലേക്ക് എങ്ങനെയായിരിക്കും നോക്കുക എന്നൊരു ഭയം അവളുടെ ഉള്ളിലുണ്ടായിരുന്നു.
എന്നാൽ ജസ്നയെ അമ്പരപ്പിച്ചുകൊണ്ട്—രോഹിത് കുമാറിന്റെ കണ്ണുകൾ ഒരൊറ്റ തവണ പോലും അവളുടെ കഴുത്തിന് താഴേക്ക് നീണ്ടില്ല!
അവൾ ധരിച്ചിരുന്ന ആ അയഞ്ഞ കറുത്ത പർദ്ദയെയും, മുടിനാരിഴ പോലും കാണിക്കാതെ പിന്നുകുത്തിയ ഹിജാബിനെയും അയാൾ അങ്ങേയറ്റം ആദരവോടെയാണ് കണ്ടത്. കണ്മഷിയെഴുതിയ അവളുടെ വലിയ കണ്ണുകളിലേക്കും, നാണത്താൽ തുടുത്ത ആ വെണ്ണക്കൽ മുഖത്തേക്കും മാത്രമാണ് അയാൾ നോക്കിയിരുന്നത്—ഈ ഭൂമിയിലെ ഏറ്റവും പവിത്രമായ ഒരു നിധിയെ നോക്കുന്നതുപോലെ!
വിചിത്രമെന്നു പറയട്ടെ, അയാളുടെ ആ അസാധാരണമായ ആത്മനിയന്ത്രണവും മാന്യതയും ജസ്നയെ തണുപ്പിക്കുകയല്ല ചെയ്തത്; മറിച്ച് അവളുടെ ഉള്ളിലെ കാമത്തീയെ
പത്തിരട്ടി ആളിക്കത്തിക്കുകയാണ് ചെയ്തത്!
ഷാഹിദ് എപ്പോഴും തന്റെ തുണിയഴിക്കാനും ശരീരത്തിൽ കയറിപ്പിടിക്കാനും കാണിച്ചിരുന്ന ആ ആർത്തിയേക്കാൾ എത്രയോ മടങ്ങ് ലഹരിയാണ്, തന്നെ ഒന്നു തൊടാതെ തന്നെ തന്റെ ആത്മാവിനെ തൊടുന്ന ഈ മനുഷ്യന്റെ നോട്ടത്തിനുള്ളതെന്ന് അവൾ തിരിച്ചറിഞ്ഞു.
പർദ്ദയ്ക്കുള്ളിൽ താൻ അയാൾക്ക് വേണ്ടി അണിഞ്ഞിരിക്കുന്ന ആ സ്വർണ്ണ ലേസ് അടിവസ്ത്രങ്ങൾ അവളുടെ ചർമ്മത്തിൽ ചുട്ടുപൊള്ളുന്നതുപോലെ തോന്നി. അയാളുടെ ആ ഇരുണ്ട, ബലിഷ്ഠമായ കൈകൾ തന്റെ കവിളിലൊന്ന് തൊട്ടിരുന്നെങ്കിൽ എന്ന് അവളുടെ മനസ്സ് ഭ്രാന്തമായി കൊതിച്ചുപോയി!
“എന്താ എന്റെ മഞ്ചേരിക്കാരി ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരിക്കുന്നത്?” രോഹിത് ചെറിയൊരു ചിരിയോടെ ചോദിച്ചു. “ഫോണിലൂടെ എന്നെ വിരട്ടുകയും വഴക്ക് പറയുകയുമൊക്കെ ചെയ്തിരുന്ന ആ പഴയ ആളെ കാണാനേയില്ലല്ലോ ഇപ്പോൾ! നേരിട്ട് കണ്ടപ്പോൾ പേടിയായോ?”
ആ കളിയാക്കൽ കേട്ടതും ജസ്നയുടെ ഉള്ളിലെ മരവിപ്പ് പതിയെ അലിഞ്ഞു. അവൾ തലയുയർത്തി അയാളുടെ മുഖത്തേക്ക് നോക്കി മനോഹരമായി പുഞ്ചിരിച്ചു.
“പേടിയൊന്നുമല്ല ഏട്ടാ… ഇത്രയും നാൾ ഫോണിലൂടെ മാത്രം കേട്ട ആളെ പെട്ടെന്ന് ഇങ്ങനെ മുന്നിൽ കണ്ടപ്പോൾ എന്തോ പോലെ…” അവൾ സത്യസന്ധമായി തന്നെ പറഞ്ഞു.
അപ്പോഴേക്കും ഒരു വെയ്റ്റർ കടന്നുവന്ന് അവരുടെ മേശപ്പുറത്ത് ആവി പറക്കുന്ന കപ്പച്ചീനോ കോഫിയും ചോക്ലേറ്റ് ക്രോസന്റുകളും വെച്ചിട്ട് നിശ്ശബ്ദനായി മടങ്ങിപ്പോയി.
“ആദ്യം ആ കോഫി കുടിക്ക് മോളൂ… എന്നിട്ട് പറ, എങ്ങനെയാ ആ തറവാട്ടിൽ നിന്ന് എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഇങ്ങോട്ട് ചാടിപ്പോന്നതെന്ന്!” രോഹിത് തന്റെ കപ്പ് കയ്യിലെടുത്തുകൊണ്ട് കൗതുകത്തോടെ ചോദിച്ചു. “ഉമ്മയും സഫയുമൊന്നും കൂടെ വരാമെന്ന് പറഞ്ഞില്ലേ?”
കോഫി കപ്പ് ചുണ്ടോട് ചേർത്ത ജസ്നയുടെ കണ്ണുകളിൽ കുസൃതി തിളങ്ങി. അയാളുടെ
ആ സൗഹൃദഭാവം അവളുടെ സങ്കോചങ്ങളെല്ലാം എടുത്തുമാറ്റിയിരുന്നു.
“പറഞ്ഞില്ലേന്നോ?! ഇന്നലെ രാവിലെ ഞാൻ കോഴിക്കോട്ട് പോകുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ സഫ ചാടിയെഴുന്നേറ്റു—അവൾക്ക് മിഠായിത്തെരുവിൽ പോയി ഡ്രസ്സ് എടുക്കാനും ബീച്ചിൽ പോയി ഫലൂദ കുടിക്കാനും വരണമെന്ന് പറഞ്ഞ് ഒരുങ്ങി ഇറങ്ങാൻ നിൽക്കെനു!”
ജസ്ന ചിരിയോടെ പറഞ്ഞുതുടങ്ങി. “ഭാഗ്യത്തിന് അവൾക്ക് ഇന്ന് കോളേജിൽ അക്കൗണ്ടൻസിയുടെ പരീക്ഷയുള്ള കാര്യം എനിക്ക് ഓർമ്മയുണ്ടായിരുന്നു. അത് പറഞ്ഞപ്പോഴാ അവളുടെ കാറ്റ് പോയത്!
പക്ഷേ അത് കഴിഞ്ഞപ്പോഴാണ് ഉമ്മ അടുത്ത പണി തന്നത്—ഞാൻ ഒറ്റയ്ക്ക് പോകണ്ട, ഞങ്ങളുടെ ഹമീദ് കാക്കയെ വണ്ടിയുമായി കൂടെ വിടാമെന്ന്!”

ജ്ജ് പൊളിക്ക് മുത്തേ 😄