മൂന്ന് പെൺകുട്ടികളും താനും മാത്രം.. ഡെന്നിസ് ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ..? ഹോസ്പിറ്റൽ ബില്ല് മുഴുവനും ഡെന്നിസ് ആണ് കൊടുത്തത്… എന്തായാലും ഒരു
ആറ് ലക്ഷം രൂപ എങ്കിലും ആയിക്കാണും… ഇക്കാക്ക് കഴുത്തെല്ലിനു പൊട്ടലുണ്ട്… എഴുന്നേറ്റു നടക്കുമോ ഇല്ലിയോ അറിയില്ല… എന്തായാലും ജീവൻ തിരിച്ചു കിട്ടി.. പേരിനു പറയാൻ ഇപ്പോൾ ഒരു ഭർത്താവുണ്ട് അത്രെയേ ഉള്ളൂ… ഇനി മുന്നോട്ട് എങ്ങനെ ജീവിക്കും… ഇപ്പൊൾ തന്നെ കടക്കാരുടെ ശല്യം കൊണ്ട് പൊറുതിമുട്ടി…
ഡെന്നിസിനോടുള്ള പരിചയം വെച്ച് ഇരുപത്തിയഞ്ചു ലക്ഷം രൂപ ആണ് ഇക്ക കടം വാങ്ങിയത്… താൻ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും കൊടുക്കരുത് എന്ന് പറഞ്ഞേനെ.. ഈ പൈസ ഒക്കെ എങ്ങനെ തിരിച്ചു കൊടുക്കും… ഫ്ലാറ്റിന്റെ അടവ്… കാറിന്റെ അടവ്… പിള്ളേരുടെ ഫീസ് എല്ലാം മുടങ്ങി… ഓർത്തിട്ടു തന്നെ പേടിയാവുന്നു…. കാര്യങ്ങൾ എല്ലാം ആലോചിച്ചു ആലോചിച്ചു മനസ്സ് മടുത്തു തുടങ്ങിയപ്പോൾ അവൾ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു…
അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യുന്നതിന് തൊട്ടു മുൻപ് ഡെന്നിസ് ഹോസ്പിറ്റലിൽ എത്തി… ബിൽ അടച്ചു ഒരു ലക്ഷത്തി പതിനായിരം രൂപ… ആംബുലൻസിൽ ആണ് നസീറിനെ വീട്ടിലേക്ക് കൊണ്ടുപോയത്… നസീറിന്റെ കൂടെ ആംബുലൻസിൽ കയറാതെ സൈനബയും കുഞ്ഞും ഡെന്നിസിന്റെ ലാൻഡ് ക്രൂയ്സർ കാറിലാണ് പോയത്… കാറിനുള്ളിൽ കയറി ഇരുന്നപ്പോൾ സൈനബ
“ഡെന്നിസ് എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല… ഡെന്നിസ് ഇല്ലായിരുന്നു എങ്കിൽ ഈ ഒരു അവസ്ഥയിൽ ആത്മഹത്യ അല്ലാതെ എനിക്ക് വേറെ ഒരു മാർഗവും ഇല്ലായിരുന്നു… സ്വന്തം ബിസിനസ്സ് പോലും മാറ്റിവെച്ചു ഞങ്ങളെ സഹായിക്കാൻ തോന്നിയ ആ നല്ല മനസ്സിന് ഞാൻ മരണം വരെ കടപ്പെട്ടിരിക്കും… മുടക്കിയ പൈസ ഒന്ന് തിരിച്ചു തരാൻ എന്റെ കയ്യിൽ ഇല്ല.. പക്ഷെ ഇക്ക തുടങ്ങിയ സംരംഭം ആണ്
ആ സൂപ്പർമാർകെറ്റ്.. അത് ഡെന്നിസ് ഏറ്റെടുത്തു നടത്തണം… ഇക്കയുടെതായിട്ടു എന്തെകിലും ബാക്കി ഉണ്ടെങ്കിൽ ഞങ്ങൾക്ക് തന്നാൽ മതി…”
“ചേച്ചി… നന്ദി ഒന്നും വേണ്ട… ഈ ഒരു അവസ്ഥയിൽ നിങ്ങളെ സഹായിക്കാൻ ആരും ഇല്ല എന്ന് എനിക്ക് മനസ്സിലായി.. അതുകൊണ്ടാണ് ഞാൻ ഹെല്പ് ചെയ്തത്… പിന്നെ ചേച്ചിയുടെയും മക്കളുടെയും ഈ അവസ്ഥയിൽ എനിക്ക് സങ്കടം തോന്നി… ഇനി എന്ത് ആവശ്യമുണ്ടെങ്കിലും ചേച്ചി പറയാൻ മടിക്കരുത്… എന്നെ ഒരു അന്യനായിട്ട് കാണണ്ട… ആദ്യം കണ്ടപ്പോൾ മുതലേ ചേച്ചിയോട് എനിക്ക് ഒരു സ്നേഹം തോന്നി… പിന്നെ ചേച്ചിയുടെ അവസ്ഥയെല്ലാം വിവരിച്ചപ്പോൾ ഇപ്പോൾ എനിക്ക് ചേച്ചിയോട് സഹതാപം ഉണ്ട്…”
“താങ്ക് യൂ ഡെന്നിസ്… എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ മറ്റൊരാൾ സഹായിക്കുന്നത്… അതും ആരും ഇല്ലാത്ത അവസ്ഥയിൽ… ഞാൻ ഇതൊരിക്കലും മറക്കില്ല… പടച്ചോനാണെ സത്യം…”
അതും പറഞ്ഞു അവൾ അവളുടെ വലതു കൈ കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു… സ്നേഹവും കൃതാർത്ഥതയും കലർന്ന അവളുടെ നോട്ടം അവന്റെയും മനസ്സലിയിച്ചു…. ഫ്ലാറ്റിൽ എത്തിയപ്പോൾ ഹോസ്പിറ്റൽ സ്റ്റാഫ് തന്നെ നസീറിനെ ഫ്ലാറ്റിൽ എത്തിച്ചു… അവർ വരുന്നതിനു മുൻപ് തന്നെ റൂമിൽ ഒരു ഹോസ്പിറ്റൽ ബെഡ്ഡ് ഡെന്നിസ് അറേഞ്ച് ചെയ്തിരുന്നു കൂടെ ഒരു വാട്ടർ മാട്രസ്സും… നസീറിനെ കൊണ്ട് വന്നു കിടത്തിയിട്ട് ഹോസ്പിറ്റൽ സ്റ്റാഫ് തിരികെ പോയി… നസീർ നിറ കണ്ണുകളോടെ ഡെന്നിസിനെ നോക്കി ഇടതു കൈ കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു..
“ഡെന്നിസ്.. ഞാൻ…. എന്ത്… പറയും,… നന്ദി… ഒരുപാട്… നന്ദി… പടച്ചോൻ… അനുഗ്രഹിക്കട്ടെ…”
“അതൊന്നും കുഴപ്പമില്ല ഇക്ക… ഞാനല്ലാതെ വേറെ ആരുണ്ട് നിങ്ങൾക്ക്… ഇപ്പോൾ
ഒന്നുകൊണ്ടും വിഷമിക്കണ്ട…”
“ഡെന്നിസ് ഇരിക്ക് ഞാൻ കാപ്പി എടുക്കാം…”
“വേണ്ട ചേച്ചി… എനിക്ക് ഓഫീസിൽ പോകണം… അത്യാവശ്യമായി ഞാൻ ചിലപ്പോ രാത്രിയിൽ ബോംബെ പോകും.. നാളെയെ തിരിച്ചു വരൂ… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട….”
