എന്ന് പറഞ്ഞപ്പോളേക്കും പെൺപിള്ളേർ രണ്ടു പേരും മുന്നിലേക്ക് കയറി താങ്ക്സ് പറഞ്ഞു കൊണ്ട് ആ കവറുകൾ വാങ്ങി അകത്തേക്ക് പോയി…
“ശോഹ്… വേണ്ടിയിരുന്നില്ല ഡെന്നിസ്… ഇതൊക്കെ ഇവിടുണ്ട്… വെറുതെ ഡെന്നിസ് ഇതൊന്നും വാങ്ങാൻ വേണ്ടി ബുദ്ധിമുട്ടേണ്ടിയിരുന്നില്ല… പിന്നെ ഞാൻ ഇന്ന് ഫ്ലാറ്റിൽ കയറി എല്ലാം ഒന്ന് വൃത്തിയാക്കി… കേട്ടോ… ഉപയോഗിച്ച ഡ്രെസ്സുകൾ എല്ലാം കഴുകാൻ ഇട്ടിട്ടുണ്ട്… ഇപ്പോൾ വാഷ് ആയി കാണും… ഡ്രയറിൽ ഇട്ടില്ല… ഒന്ന് ഇട്ടേക്കണേ… അല്ലെങ്കിൽ പിന്നെ ഒരു വല്ലാത്ത മണം ആയിരിക്കും ഡ്രെസ്സിനു… പിന്നെ ട്രാഷ് എല്ലാം എടുത്തു വെളിയിൽ കൊണ്ടുപോയി കളഞ്ഞു…
പിന്നെ ട്രാഷ് ഒക്കെ ഇങ്ങനെ വീട്ടിൽ തന്നെ വെച്ചോണ്ടിരിക്കരുത്… അതും ബെഡ്റൂമിലെത് അതൊക്കെ കൂടികിടന്നാൽ വല്ലാത്ത നാറ്റം ആയിരിക്കും….”
അവൾ ഒരു ചെറിയ രീതിയിൽ ഒന്ന് ചിരിച്ചു… അവൻ ചമ്മലോടെ അവളെ നോക്കി…
“വേണ്ടിയിരുന്നില്ല ചേച്ചി… അതൊക്കെ ക്ലീൻ ചെയ്യാൻ വെളിയിൽ നിന്നും ആരെയെങ്കിലും വിളിച്ചേനെ…. ചേച്ചിക്ക് വെറുതെ ബുദ്ധിമുട്ടായി… അതെ ചേച്ചി…. ഒന്ന് രണ്ടു ദിവസമായിട്ടു നല്ല ബിസി ആയിരുന്നു.. അതുകൊണ്ടു ഒന്നിനും ശ്രെദ്ധ ഇല്ലായിരുന്നു… പിന്നെ വീട്ടിലെ ജോലി ചെയ്യാൻ ഒരു മെയ്ഡിനെ നോക്കുന്നുണ്ട്… അത് റെഡി ആയി കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല…”
“ങാഹാ… ഒരു അമ്പതിനായിരം രൂപ മാസം തരാമെങ്കിൽ ഞാൻ റെഡി ആണ് കേട്ടോ… ഹ ഹ ഹ… ചുമ്മാതെ പറഞ്ഞതാ… ഇനി ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല…. ഡെന്നിസ് ഞങ്ങൾക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുമ്പോൾ എന്തെങ്കിലുമൊക്കെ എന്നെകൊണ്ട് ആവുന്ന പോലെ തിരിച്ചു ചെയ്യേണ്ടേ… അങ്ങനെ കരുതിയാൽ മതി…”
“എനി വെയ്സ് താങ്ക്സ് സൈനുചേച്ചി… ങ്ങാഹ് ഞാൻ ഇപ്പോൾ തന്നെ ഇറങ്ങും… ഒമ്പതരക്കാണ് എന്റെ ഫ്ളൈറ്റ്… സൊ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മറക്കരുത്… പിന്നെ മുംബൈയിൽ നിന്നും എന്തെങ്കിലും വേണോ ചേച്ചിക്ക്…?…”
“അയ്യോ എനിക്കൊന്നും വേണ്ട ഡെന്നിസ്… പെട്ടെന്ന് ഇങ്ങു തിരിച്ചു വന്നാൽ മതി… ഡെന്നിസ് ഇവിടെ ഉള്ളപ്പോൾ എനിക്ക് ഒരു ധൈര്യമാണ്… ഇപ്പൊ ആകെയുള്ള ആശ്വാസം എന്ത് വന്നാലും ഡെന്നിസ് ഇവിടെ ഉണ്ടല്ലോ എന്നുള്ളതാണ്…”
“ഞാൻ നാളെ തിരിച്ചു വരും ചേച്ചി.. അപ്പോൾ നാളെ വന്നിട്ട് കാണാം…”
അവൻ തിരിച്ചു ഫ്ലാറ്റിലേക്ക് കയറി ആദ്യമേ തന്നെ പെട്ടെന്നു മാസ്റ്റർ ബെഡ്
റൂമിലെത്തി… ട്രാഷ് ബിൻ തുറന്നു നോക്കി… ദൈവമേ ചേച്ചി അതും ക്ലീൻ ചെയ്തിട്ടുണ്ട്… ഓഹ് ഷിറ്റ്… അപ്പോൾ അതാണ് ചേച്ചി പറഞ്ഞത്…
“………………………………………………………………………പിന്നെ ട്രാഷ് ഒക്കെ ഇങ്ങനെ വീട്ടിൽ തന്നെ വെച്ചോണ്ടിരിക്കരുത്… അതും ബെഡ്റൂമിലെത് അതൊക്കെ കൂടികിടന്നാൽ വല്ലാത്ത നാറ്റം ആയിരിക്കും….”
ഓഹ് ചേച്ചി തന്നെപ്പറ്റി എന്ത് കരുതി കാണും… ശേഹ് മോശമായി… ചേച്ചി ഒരിക്കലും വീട്ടിൽ കയറി ക്ലീൻ ചെയ്യുമെന്ന് കരുതിയിരുന്നത് അല്ല… ഇനി പറഞ്ഞിട്ട് കാര്യമില്ല…. അവൻ കുളിച്ചു റെഡി എയർപോർട്ടിലേക്ക് പോയി… എയർപോർട്ടിലെ ബിസിനസ് ലോഞ്ചിൽ വെയ്റ്റ് ചെയ്തു ഇരിക്കുമ്പോൾ വാട്സാപ്പിൽ ഒരു മെസ്സേജ് ചേച്ചിയുടെ നമ്പറിൽ നിന്നും ആണ്…
“ഹായ്….”
അവനും തിരിച്ചു റിപ്ലൈ ചെയ്തു…
“ഹായ്… ചേച്ചി..”
“എയർപോർട്ടിൽ എത്തിയോ…?…”
“ങ്ങും.. എത്തി… ബോർഡിങ് പാസ് എടുത്തു ലോഞ്ചിൽ വെയിറ്റ് ചെയ്യുവാ…”
“എപ്പോളാണ് ഫ്ലൈറ്റ് ടൈമിംഗ്…?…..”
“ഒമ്പതര ആണ് ചേച്ചി… പിന്നെ ചേച്ചി അത്…. ബെഡ്റൂമിൽ…..”
“ഏയ്…. അതൊന്നും സാരമില്ല… ചെറുപ്പക്കാർ പിള്ളേർ അല്ലെ നിങ്ങളൊക്കെ… അപ്പൊ ഇതൊക്കെ നോർമൽ ആണ്… പിന്നെ ഒരു കല്യാണം കഴിച്ചു കഴിയുമ്പോൾ പിന്നെ ഈ സ്വഭാവമൊക്കെ മാറ്റിക്കോണം… ഉപദേശിച്ചു തരാൻ പേരന്റ്സ് ഇല്ലാത്തതിന്റെയാണ്…”
