അപ്പോളേക്കും സി സി യൂ വിന്‍റെ ഡോർ തുറന്ന് നേഴ്സ് വന്ന് നസീറിന്‍റെ പേര് വിളിച്ചു…. ഇക്‌ബാലും ഡെന്നിസും നേഴ്സിന്‍റെ അടുത്തേക്ക് ചെന്നു….
“അതെ… നസീറിന്‍റെ ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ…? കുറച്ചു മരുന്നുകൾ കൊടുത്തിട്ടുണ്ട്.. അതിന്‍റെ ബില്ലുകൾ ഒക്കെ ഒന്ന് പോയി അടച്ചു രസീത് കൊണ്ടുവരണം…”
സൈനബ നിസ്സഹായതയോടെ ഡെന്നിസിന്‍റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഡെന്നിസ് ലിസ്റ്റ് വാങ്ങി നോക്കി… എന്തൊക്കെയോ എഴുതി പിടിപ്പിച്ചിട്ടുണ്ട്… അവൻ അതും എടുത്തു കൊണ്ട് ബില്ലിംഗ് കൗണ്ടറിലേക്ക് പോയി.. അവൻ പഴ്സിൽ നിന്നും നിന്ന് ഡെബിറ്റ് കാർഡ് എടുത്തു… ഒരു ലക്ഷത്തി എൺപതിനായിരം രൂപ കാർഡ് സ്വൈപ്പ് ചെയ്തു… ബിൽ അടച്ച ശേഷം അവൻ തിരികെ സി സി യൂ ലക്ഷ്യമാക്കി നടന്നു…
അപ്പോളേക്കും ആൻസിയയും ഇക്‌ബാലും പോയി കഴിഞ്ഞിരുന്നു… ഡെന്നിസ് നോക്കുമ്പോൾ നിറമിഴികളോടെ എഴുന്നേറ്റ് നിൽക്കുന്ന സൈനബയെയാണ് കാണുന്നത്…. ആ ഒരു അവസ്ഥയിൽ അവനവളോട് വല്ലാത്ത സഹതാപം തോന്നി അടുത്തേക്ക് ചെന്നു…. അവളുടെ വിതുമ്പുന്ന മുഖത്തേക്ക് നോക്കിയപ്പോളേക്കും ഉള്ളിൽ കിടന്ന സങ്കടം അവളുടെ കവിളുകളിലേക്ക് ഊറിയിറങ്ങിയിരുന്നു….
“ചേച്ചി… കരയാതെ…. കണ്ണ് തുടക്ക് ചേച്ചി.. ആൾക്കാരൊക്കെ ശ്രെദ്ധിക്കുന്നുണ്ട്…”
“ഡെന്നിസ്.. ഇക്ക ഇങ്ങനെ ചെയ്തത് എന്തിനാ…?
ഞങൾ നാല് പെണ്ണുങ്ങളെ പറ്റി ഇക്ക ഒരിക്കൽ പോലും ചിന്തിച്ചില്ലല്ലോ… ഞങ്ങൾ ഇനി എന്ത് ചെയ്യും…?…”
“ചേച്ചി… കരയല്ലേ…. ഞാനുണ്ടല്ലോ ഇവിടെ… ഒന്നുകൊണ്ടും വിഷമിക്കണ്ട,.. ചേച്ചി ഇവിടെ ഇരിക്ക്..”
അവനും അവിടെ ഇരുന്നു…. തലയിൽ ഇട്ടിരുന്ന ഷാൾ കൊണ്ട് അവൾ കണ്ണുകളിൽ നിന്നും ഊറി വന്നിരുന്ന കണ്ണുനീർ തുടച്ചു… കരയുമ്പോൾ പോലും മൊഞ്ച് കൂടിവരുന്നു… സ്വതവേ പിങ്ക് കളറിൽ ഉള്ള അവളുടെ കവിളുകളും മൂക്കും ഒന്നും കൂടി ചുമന്നു തുടങ്ങി…
“ചേച്ചി ഒന്ന് കൊണ്ടും പേടിക്കേണ്ട.. എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കോളാം.. ഹോസ്പിറ്റൽ ബിൽ ഒന്നും ഓർത്തു വിഷമിക്കണ്ട… ഞാൻ ഇവിടെ ഉണ്ടല്ലോ…”
ഇതിലും വലിയ ഒരു ആശ്വാസം അവൾക്കു ആ നിമിഷം തോന്നിയില്ല… ആരും ഇല്ലാത്തവർക്ക് പടച്ചോൻ തുണ എന്ന് പറയുന്നത് പോലെ പടച്ചോനായിട്ട് അയച്ചതാണ് ഡെന്നിസിനെ..
“ഡെന്നിസിനു ബുദ്ധിമുട്ടായി അല്ലെ…? സോറി… എനിക്ക് ആ നിമിഷം വേറെ ആരെയും വിളിക്കാൻ തോന്നിയില്ല.. ആകെ ഞാൻ ആൻസിയയോട് മാത്രമേ പറഞ്ഞുള്ളൂ… ആ സമയത്തു ഇഖ്ബാൽ വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു.. ഇക്‌ബാലാണ് സാരി അറുത്തു ഇക്കയെ താഴെ ഇറക്കിയത്…”
“ഏയ്.. ബുദ്ധിമുട്ടു ഒന്നും ഇല്ല… ലണ്ടനിൽ നിന്നും ഒരു ക്ലയന്റ് വന്നിട്ടുണ്ടായിരുന്നു.. ഒരു പുതിയ കോൺട്രാക്ട് സൈൻ ചെയ്യാൻ.. അത് നടന്നില്ല.. കുഴപ്പമില്ല.. എമെർജൻസി അല്ലെ.. അവർ രണ്ടു ദിവസം വെയിറ്റ് ചെയ്യും… അതൊക്കെ പോട്ടെ… നിങ്ങൾ എന്തെങ്കിലും കഴിച്ചോ..?… അതുപോലെ നാല് മണിയാവുമ്പോളേക്കും പിള്ളേർ വരില്ലേ..”
“ഹ്മ്മ്… ആൻസിയ പറഞ്ഞു ഇക്കയെ ഡിസ്ചാർജ് ചെയ്യുന്ന വരെ അവൾ കുട്ടികളെ നോക്കിക്കോളാം എന്ന്….. അതുകൊണ്ടു കുഴപ്പമില്ല…”
“അങ്ങനെ ആണെങ്കിൽ നമുക്ക് പോയി ഭക്ഷണം കഴിക്കാം ആദ്യം… ഭക്ഷണം കഴിക്കാതെ ഇരുന്നിട്ട് എന്ത് കാര്യം…?…”
അവനവളുടെ കയ്യിൽ പിടിച്ചു…. കണ്ണുകൾ ഉയർന്നതല്ലാതെ അവളുടെ മുഖം ദയനീയമായിരുന്നു….
“ചേച്ചി വന്നേ… എനിക്ക് മനസിലാവും ചേച്ചിയുടെ അവസ്ഥ…. ഈ സമയത്ത് ചേച്ചിയുടെ കൂടെ ഞാൻ ഉണ്ടല്ലോ….. ഒരു കുറവും വരില്ല… ഒന്നിനും… ”
ഒരു നിമിഷത്തേക്ക് അവൾക്ക് ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നലുണ്ടായി…. സ്വന്തം വീട്ടുകാരോ ഇക്കയുടെ കൂട്ടുകാരോ ആരും ഇല്ലാത്തപ്പോൾ ഡെന്നിസ് കാര്യങ്ങളൊക്കെ സ്വയമേ ഏറ്റെടുത്തു ചെയ്യുന്നു… ഡെന്നിസ് ഇല്ലായിരുന്നെങ്കിൽ പോലീസ് കേസ് കൂടെ ആയേനെ… എന്തായാലും ആൾ കാണുന്ന പോലെയല്ല… വല്യ വല്യ ബന്ധങ്ങളും പിടിപാടുകളും ഉണ്ട്…….
