“ഹെലോ ഫൈസൽ…”
“ഹലോ ഇക്ക.. ഇക്കയിതെവിടെ ആയിരുന്നു.. ഞാൻ എന്ത് മാത്രം പ്രാവിശ്യം വിളിച്ചു ഇക്ക…”
“നീ കാര്യം പറ ഫൈസൽ… എന്താ പ്രോബ്ലം.. കട എന്താ അടച്ചിട്ടക്കുന്നേ..?…”
“ഇക്ക.. മൊത്തം പ്രോബ്ലം ആണ്.. ഇക്ക സപ്ലയേഴ്സിനു കൊടുത്ത ചെക്ക് ബൗൺസ് ആയിട്ടുണ്ട്.. ഫുഡ് ആൻഡ് സേഫ്റ്റി റെയ്ഡിൽ കടയുടെ ഉള്ളിൽ നിന്നും തീയതി കഴിഞ്ഞ ഫുഡ് പ്രോഡക്റ്റ് ലഭിച്ചു… പോലീസ് കേസ് ആയി.. ഇക്കയുടെ പേരിൽ വാറന്റ് ഉണ്ട്… റെന്റ് പൈസ കൊടുക്കാത്തത് കൊണ്ട് ബിൽഡിങ് ഓണർ കട അടച്ചു താഴിട്ടു..”
“പടച്ചോനെ.. ഞാൻ ഒരു രണ്ടു ദിവസം മാറിയപ്പോളേക്കും നീയൊക്കെ ചേർന്ന് എല്ലാം നശിപ്പിച്ചല്ലോ…”
“ഇക്ക പാനിക് ആവണ്ട.. എല്ലാം ശെരിയാകും..”
“ഇനി എന്ത് ശെരിയാവാനാ.. ഞാൻ നശിച്ചു.. ഇനിക്ക് എനിക്ക് ഒരു തിരിച്ചു വരവ് ഇല്ല
ഫൈസൽ… എന്ത് മാത്രം പ്രയാസപ്പെട്ടാണ് ഇത് ഞാൻ ഓടിച്ചുകൊണ്ടിരുന്നത് എന്ന് നിനക്കൊക്കെ അറിയാമോടാ മയിരന്മാരെ.. ”
“ഇക്ക….ഇക്ക…”
നസീർ ഫോൺ കട്ട് ആക്കി.. നേരെ ബീവറേജസിൽ പോയി ഒരു ബോട്ടിൽ വിസ്ക്കി വാങ്ങി.. കാർ ഓടിച്ചു നേരെ കൊണ്ടുവന്നു അവൻ താമസിക്കുന്ന ബിൽഡിങ്ങിന്റെ കാർ പാർക്കിങ്ങിൽ പാർക്ക് ചെയ്തു,.. കാറിലിരുന്ന് ബോട്ടിൽ മുഴുവനും കുടിച്ചു കഴിഞ്ഞപ്പോൾ നേരം നാലര…. പിന്നെ അവൻ കാറിൽ നിന്നും ഇറങ്ങി ലിഫ്റ്റിൽ കയറി ഫ്ലാറ്റിലെത്തി.. സൈനബയുടെ മുറിയിൽ നോക്കിയപ്പോൾ സൈനബയും കുഞ്ഞും ഉറക്കമാണ്..
അടുത്ത മുറിയിൽ കയറി നോക്കിയപ്പോൾ അമീറയും ആഫിയയും ഉറക്കമാണ്.. അവൻ സ്വന്തം ബെഡ് റൂമിൽ പോയി കിടന്നു.. രാവിലെ ആറരയായപ്പോൾ സൈനബ എഴുന്നേറ്റു… നസീറിന്റെ മുറിയിൽ പോയി നോക്കാൻ പോലും അവൾക്കു തോന്നിയില്ല.. കിച്ചനിൽ കയറി അവളുടെ സ്ഥിരം പരുപാടിയായ കുക്കിങ് ആരംഭിച്ചു… പിള്ളേർ എഴുനേറ്റു അടുക്കളയിൽ വന്നു.. അവർക്കു ബ്രേക്ക് ഫാസ്റ്റ് വിളമ്പി കൊടുക്കുമ്പോൾ അമീറാ സൈനബയോടു..
“ഉമ്മി.. വാപ്പ വന്നിട്ടുണ്ട്.. ഉമ്മി കണ്ടില്ലേ…”
“ങ്ങും… ഇല്ല…”
“വാപ്പ ഭയങ്കര ഉറക്കമാ… പക്ഷെ വാപ്പയുടെ ദേഹത്തെല്ലാം ഭയങ്കര നാറ്റം..”
“ഹ്മ്മ്.. ”
“ഉമ്മി ഒന്ന് പോയി നോക്കിക്കേ…”
“പെണ്ണെ.. മര്യാദക്ക് വല്ലതും കഴിച്ചു സ്കൂളിൽ പോകാൻ നോക്ക്…”
“ഉമ്മിക്ക് വാപ്പയോടു ദേഷ്യമാണോ…”
“എനിക്ക് ആരോടും ദേഷ്യം ഇല്ല… എനിക്ക് എന്നോട് തന്നെയാണ് ദേഷ്യം..”
“ഹ്മ്മ്… ഈ ഉമ്മി എന്ത് ചോദിച്ചാലും ഇങ്ങനാ…”
“പെട്ടെന്ന് കഴിക്ക്…”
അമീറയും ആഫിയയും പെട്ടെന്ന് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് സ്കൂളിലേക്ക് പോയി.. അവൾ അടുക്കളയിൽ ഉള്ള പണികൾ എല്ലാം ഒതുക്കി
എന്നിട്ടു നേരെ പോയി കുഞ്ഞിനെ എടുത്തു കുളിപ്പിച്ച് പാല് കൊടുത്തു… ഈയിടെയായി പാലിന്റെ ഉത്പാദനം കൂടുകയാണ്… മിക്കപ്പോഴും ബാത്റൂമിൽ കയറി പിഴിഞ്ഞ് കളയുകയാണ് അല്ലാതെ വേറെ മാർഗമില്ല.. കുഞ്ഞിന് ഇപ്പോൾ പതുക്കെ പതുക്കെ ഫുഡ് കൊടുക്കാൻ തുടങ്ങിയപ്പോൾ അവൾ പാൽ കുടി കുറച്ചിട്ടുണ്ട്..
അത് കൊണ്ട് ഇപ്പോൾ വീണ്ടും അവൾ ഹാർഡ് ഫുഡ് കൊടുക്കുന്നത് നിർത്തി.. കാരണം കുഞ്ഞു കുടിക്കാതെയാവുമ്പോൾ പാൽ മുലകളിൽ നിറഞ്ഞു വേദന എടുക്കുന്നു അത് തന്നെ കാരണം,… അവൾക്കു നസീറിന്റെ മുറിയിൽ പോകാനോ അവൻ ഇത്രയും ദിവസം എവിടെ പോയിരുന്നു എന്ന് ചോദിക്കാനോ തോന്നിയില്ല.. പക്ഷെ വീട്ടിലെ സാധനങ്ങൾ ഒക്കെ തീരാറായി.. പറയാൻ ഉള്ളത് പറഞ്ഞല്ലേ പറ്റൂ.. അവൾ രണ്ടും കൽപ്പിച്ചു മുറിയിലേക്ക് പോയി വാതിൽ ലോക്ക് ചെയ്തിട്ടില്ല…
തള്ളി തുറന്നു അകത്തേക്ക് കയറിയതും കണ്ട കാഴ്ച അവളെ ഞെട്ടിച്ചു.. തന്റെ സാരിത്തുമ്പിൽ കുടുക്ക് ഉണ്ടാക്കി തൂങ്ങി നിൽക്കുന്ന നസീറിനെ ആണ് അവൾ കാണുന്നത്.. ഒന്നും ആലോചിച്ചില്ല.. ഓടി പോയി അവന്റെ കാലിൽ കെട്ടിപിടിച്ചു കൊണ്ട് അവനെ ഉയർത്തി… തൂങ്ങിയിട്ടു അധിക നേരം ആയിട്ടില്ല.. പക്ഷെ പാന്റിൽ മലമൂത്ര വിസർജ്ജനം നടത്തിയിട്ടുണ്ട്.. ഓടി പോയ സമയം മൊബൈൽ അവളുടെ കയ്യിൽ നിന്നും തെറിച്ചു പോയി.. ഇക്കയെ വിട്ടാൽ കഴുത്തിൽ കുരുക്ക് മുറുകും.. ആരെ വിളിക്കും അവൾ പൊട്ടി ക്കരഞ്ഞു പോയി… അപ്പോൾ അവൾക്ക് പെട്ടെന്ന് ഉണ്ടായ ബുദ്ധിയിൽ അവളുടെ ഫോൺ ഐ ഫോൺ ആയതു കൊണ്ട്
