സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 2 Likeഅടിപൊളി  

“ഹായ് സിരി… കാൾ അൻസിയ ഓൺ ലൗഡ് സ്‌പീക്കർ…”

സിരി അൻസിയയെ വിളിച്ചു.. ബെൽ റിങ്

ചെയ്തു അൻസിയ എടുത്തപ്പോളെക്കും അവൾ കാര്യങ്ങൾ പറഞ്ഞു.. ഭാഗ്യത്തിന് ഇക്‌ബാൽ ഡേ ഓഫ് ആയിരുന്നു… അത് കൊണ്ട് അവൻ അവിടെ തന്നെ ഉണ്ടായിരുന്നു.. അവനും അവളും ഓടി വന്നു സാരി അറുത്തു നസീറിനെ താഴെ ഇറക്കി.. പക്ഷെ പെട്ടെന്ന് എന്ത് ചെയ്യും എന്നറിയാതെ നിന്നപ്പോൾ സൈനബ ഫോൺ എടുത്തു ഡെന്നിസിനെ വിളിച്ചു…

ഇതേ സമയം ഒന്ന് രണ്ടു ദിവസമായി മീറ്റിങ്ങും കാര്യങ്ങളുമായി ബിസി ആയിരുന്ന ഡെന്നിസ് ലണ്ടനിൽ നിന്നും ഉള്ള ക്ലയന്റുമായി ഓഫീസിൽ മീറ്റിങ്ങിൽ ഇരുന്നപ്പോൾ ഡെന്നിസിന്‍റെ ഫോണിന് റസ്റ്റ്‌ ഉണ്ടായിരുന്നില്ല… സൈനബയുടെ നമ്പറിൽ നിന്നും നിരന്തരമായി ഫോൺ വന്നുകൊണ്ടേ ഇരിക്കുന്നു…. പല പ്രാവിശ്യം സൈലന്റ് ആക്കി… എന്നിട്ടും നിർത്താതെ വന്നുകൊണ്ടിരുന്നപ്പോൾ അവൻ കാൾ കട്ട് ചെയ്തു നോക്കി… എന്നിട്ടും വീണ്ടും കാൾ വന്നപ്പോൾ അവനു എന്തോ ഒരു പന്തികേട് തോന്നി….

അവൻ “എക്സ്ക്യൂസ് മി…” എന്ന് മീറ്റിംഗിലിരുന്ന ബാക്കി ആളുകളോട് പറഞ്ഞു റൂമിൽ നിന്നും വെളിയിൽ ഇറങ്ങി… ഫോൺ റിംഗ് ചെയ്തു തീരുന്നതിന് മുൻപ് കോൾ അറ്റൻഡ് ചെയ്തു.

“ഹലോ…”

ഫോണിൽ വിതുമ്പുന്ന ശ്വാസവും സ്വരവും ഡെന്നിസിന്‍റെ ചെവികളിൽ പതിഞ്ഞു…

“ഹ്… മ്… ഹമ്… ഹെല്… ഹലോ… ഡെന്നിസ്…”

വിക്കി വിക്കി അവന്‍റെ പേര് വിളിച്ചപ്പോൾ….. കിളി നാദം പോലുള്ള അവളുടെ വിതുമ്പുന്ന സ്വരം അവന്‍റെ കാതുകളിൽ പതിഞ്ഞപ്പോൾ

“ഹലോ..ചേച്ചി…..ഹലോ….”

ഡെന്നീസിന്‍റെ ചേച്ചി എന്നുള്ള വിളി കേട്ടപ്പോൾ അവൾ പൊട്ടിക്കരഞ്ഞു പോയി….

“ചേച്ചി…. എന്താ…? എന്തു പറ്റി..? കരയാതെ കാര്യം പറയ്……”

ഒരു വല്യ ഏങ്ങലോട് കൂടിയ സ്വരത്തിൽ വിതുമ്പികൊണ്ടു സൈനബ പറഞ്ഞ കാര്യങ്ങളെല്ലാം അവൻ

കേട്ടു നിന്നു….

“ചേച്ചി ഒന്നുകൊണ്ടും പേടിക്കേണ്ട.. ഞാൻ വരാം അങ്ങോട്ട്… ഒന്നുകൊണ്ടും വിഷമിക്കണ്ട….”

അവൻ മീറ്റിങ് റൂമിൽ കയറി എല്ലാവരോടും പറഞ്ഞു… എമർജൻസി ആയിട്ടു അവനു പോകണമെന്ന്… അതുകൊണ്ടു മീറ്റിംഗ് വ്യാഴാഴ്ചയിലേക്ക് മാറ്റി… എന്നിട്ടു പേർസണൽ സെക്രട്ടറി ടാ നിയയോട് പറഞ്ഞു…

“ഞാൻ രണ്ടു ദിവസത്തേക്ക് ലീവ് ആണ്… എമെർജൻസി ആണെന്ന് പറ… മീറ്റിംഗ് ട്രാവെല്ലിങ് എല്ലാം നെക്സ്റ്റ് വീക്കിലെക്ക് മാറ്റി വെച്ചോളൂ…”

“ഒക്കെ സാർ… അതൊക്കെ ഞാൻ മാനേജ് ചെയ്തോളാം… സാർ എന്താണ് എമെർജൻസി… എന്‍റെ ഹെല്പ് എന്തെകിലും വേണോ…?…”

“നോ… താങ്ക്സ്… ടാനിയ ഐ ക്യാൻ മാനേജ് ഇറ്റ്…താങ്ക്സ് എഗെയിൻ…”

ഡെന്നിസ് പെട്ടെന്ന് തന്നെ പാർക്കിങ്ങിൽ നിന്നും തന്‍റെ വണ്ടി എടുത്തു… കൊച്ചിയിലെ തിരക്കുള്ള റോഡിൽ അവന്‍റെ മെഴ്‌സിഡീസ് ബെൻസ് കുതിച്ചു പാഞ്ഞു… അവൻ എമർജൻസി നമ്പറിൽ വിളിച്ചു ആംബുലൻസ് അറേഞ്ച് ചെയ്തു… ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു… അതെ സമയം തന്നെ ടൌൺ പോലീസ് കമ്മീഷണറിനെയും വിളിച്ചു… കാര്യങ്ങൾ പറഞ്ഞു… കോൾ കട്ട് ചെയ്ത് കാറിന്‍റെ വേഗം കൂട്ടി…. അവന്‍റെ ഡ്രൈവിങ്ങിൽ വണ്ടി അല്പമെങ്കിലും സ്പീഡ് കുറഞ്ഞത് ഹോസ്പിറ്റലിന്‍റെ കോമ്പൗണ്ടിൽ പാർക്കിങ്ങിൽ എത്തിയപ്പോളാണ്…. കാഷ്വാലിറ്റിയുടെ മുന്നിൽ സൈനബയും കൈക്കുഞ്ഞും ആൻസിയയും പിന്നെ അവളുടെ ഭർത്താവു ഇക്‌ബാലും… പരിതാപകരമായിരുന്നു ആ അവസ്ഥ…. അവനെ കണ്ടുകൊണ്ടു ഇക്‌ബാൽ അവിടേക്ക് വന്നു…

“ഹായ്..”

“ഹായ് ഡോക്ടർ എന്തു പറഞ്ഞു….”

“ബോഡി വെയിറ്റ് കഴുത്തിൽ കുറച്ചു നേരം താങ്ങിയത് കൊണ്ട് കഴുത്തെല്ലിനു പൊട്ടലുണ്ട്… പിന്നെ ചിലപ്പോൾ മാത്രമേ സംസാരിക്കാൻ പറ്റൂ… വോക്കൽ കോഡ് ഡാമേജ് ആയിട്ടുണ്ടോ എന്ന്

സംശയമുണ്ടെന്നും പറഞ്ഞു.. ഏറ്റവും വല്യ കഷ്ടം അതല്ല… ശരീരത്തിന്‍റെ ഒരു സൈഡ് തളർന്നതുപോലെയാ… അനക്കുന്നില്ല…”

“ഹ്മ്മ്.. ഇതെന്ത് പറ്റി നസീറിക്കക്ക്… പെട്ടെന്ന് ഇങ്ങനെ ഒരു കടും കൈ ചെയ്യാൻ…?… പിന്നെ സൂയിസൈഡ് അറ്റംപ്റ്റ് ആയതു കൊണ്ട് പോലീസ് കേസ് എടുക്കും.. അത് ഞാൻ വിളിച്ചു പറഞ്ഞു റെഡി ആക്കി… സിറ്റി പോലീസ് കമ്മീഷണർ എന്‍റെ ഫ്രണ്ട് ആണ്…”

Leave a Reply

Your email address will not be published. Required fields are marked *