“വാ..ചേച്ചി… ഇവിടെ ഹോസ്പിറ്റലിൽ തന്നെ പാരഗൺ റെസ്റ്റോറന്റ് ഉണ്ട്… നമുക്ക് അവിടെ പോയി കഴിക്കാം….”
മൃദുവായി വിളിച്ചു കൊണ്ട് അവനവളുടെ കൈ പിടിച്ച് എണീറ്റു.. അവൾക്ക് കുഞ്ഞിനെയും കൊണ്ട് എഴുന്നേൽക്കേണ്ടി വന്നു….
“വേഗം പോയി കഴിച്ചിട്ട് തിരിച്ചു വരാം..”
അതും പറഞ്ഞ് അവൻ ഇളയകൊച്ചിനെ അവളുടെ കയ്യിൽ നിന്നും വാങ്ങി കൈകളിലേക്കെടുത്തു.. ഡെന്നിസ് അവളുടെ ഇളയ കൊച്ചിനെ കയ്യിൽ വാങ്ങിയപ്പോൾ അവളുടെ സ്പോഞ്ചു പോലെയുള്ള വലത്തേ മുലയിൽ അവന്‍റെ കൈ ഒന്ന് തട്ടി…. അവൾക്ക് അത് ഒരു ദുരുദ്ദേശമായി തോന്നിയില്ല.. അവനും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല… ഒരു പക്ഷെ സാഹചര്യം മൂലമായിരിക്കാം…. അവൻ അവൾക്കും തനിക്കും ഉള്ള ഭക്ഷണം ഓർഡർ ചെയ്തു….
ടേബിളിൽ ഇരുന്നപ്പോൾ അവളോട് അവൻ കൂടുതൽ കാര്യങ്ങൾ ചോദിച്ചു… അവരുടെ ഫാമിലി ലൈഫിനെ പറ്റിയും ബിസിനസിനെ പറ്റിയും ഒക്കെ ചോദിച്ചു…. അവൾ നസീറിക്കയുടെ പരസ്ത്രീ ബന്ധത്തെ
പറ്റിയും കള്ളുകുടിയും കൂട്ടുകാരെ പറ്റിയും ഒക്കെ അവനു വിവരിച്ചു കൊടുത്തു… ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവൻ ഭക്ഷണത്തിന്‍റെ പൈസ കൊടുത്ത് അവരെയും കൂട്ടി വീണ്ടും സി സി യൂ വിന്‍റെ മുന്നിലെത്തി…. അധിക സമയം നീങ്ങിയില്ല…
സി സി യുവിൽ നിന്നും ഡോക്ടർ പുറത്തേക്കിറങ്ങി… അപ്പോളേക്കും ഡെന്നിസ് ഡോക്ടറിന്‍റെ അടുത്തേക്ക് ചെന്നു… നസീറിന്‍റെ അവസ്ഥയെ പറ്റി ചോദിച്ചു മനസ്സിലാക്കി… ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം കേട്ടു… കഴുത്തിലെ എല്ലിന് ചെറിയ പൊട്ടലുണ്ട്… വോക്കൽ കോഡ് ചെറുതായി ഡാമേജ് ആയിട്ടുണ്ട്… ഒരു സൈഡ് തളർന്നു പോയത് പോലെയാണ് തോന്നുന്നത്… ഇനിയിപ്പോ നാളെ സർജറി ചെയ്യണം അത് കഴിഞ്ഞേ എന്തും പറയാൻ കഴിയൂ….. ആ സമയം സൈനബ ഡെന്നിസിന്‍റെ പുറകിൽ എത്തിയിരുന്നു….
“എന്താ..? ഡോക്ടർ എന്താ പറഞ്ഞേ..? ഇക്കാക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ…?…”
സൈനബയുടെ വാക്കുകളിൽ സങ്കടത്തിന്‍റെ ധ്വനി നിഴലിച്ചു….
“ചേച്ചി നാളെയെ സർജറി ഉണ്ടാകു.. ചേച്ചി പേടിക്കേണ്ട…. നമുക്കിവിടെ റൂം എടുക്കാം…. സർജറി കഴിഞ്ഞു രണ്ടു ദിവസിത്തിനകം റൂമിലേക്ക് മാറ്റും….”
സൈനബ ഒന്നും മിണ്ടിയില്ല… പടച്ചോനെ സർജറിയോ…? അതിന് ഇനി എത്ര പൈസ ചിലവാകും…? അതിന്‍റെ ബില്ല് ആര് കൊടുക്കും…? നമുക്കിവിടെ റൂം എടുക്കാമെന്നോ.. പക്ഷെ റൂമെടുത്താൽ ഒപ്പം അവനുമുണ്ടാവില്ലേയെന്ന ശങ്കയാണ് മനസ്സിൽ… കാരണം ഇത് വരെയും ഒരു അന്യ പുരുഷന്‍റെ കൂടെ ഇങ്ങനെയൊന്നും താമസിച്ചിട്ടില്ല…. പിന്നെ അവനോടു ഒറ്റക്ക് നിന്നോളം എന്ന് പറയാനുള്ള ധൈര്യവും ഇല്ല… ഹോസ്പിറ്റലിൽ എന്തെങ്കിലും ആവശ്യം ഉണ്ടായാൽ ഒറ്റക്ക് ഒന്നും ചെയ്യാനാവില്ല… ക്യാഷ് തന്നെയാണ് പ്രധാനം…. സർജറി എന്നൊക്കെ പറയുമ്പോ എത്ര കാശാവും…. അവൾ നെടുവീർപ്പിട്ട്
മുഖം തുടച്ചു… ഇത് കണ്ടു കൊണ്ടിരുന്ന ഡെന്നിസ്
“ങാഹാ… ചേച്ചി ഇപ്പോഴും കരയുവാണോ..?… ഡോക്ടർ പറഞ്ഞത് കേട്ടില്ലേ..? വേറെ കുഴപ്പമൊന്നുമില്ല… കഴുത്തിലെ എല്ലിന് ചെറിയ പൊട്ടലുണ്ട്…. അത് ഓപ്പറേഷൻ കഴിഞ്ഞാലല്ലേ റെഡിയാകു…. എല്ലാം നമുക്ക് ശെരിയാക്കാം..”
മനസ്സിലൊരു ആശ്വാസം തോന്നിയെങ്കിലും അവളൊന്നും മിണ്ടിയില്ല… ഇക്‌ബാൽ സൂചിപ്പിച്ചത് ശരീരത്തിന്‍റെ ഒരു സൈഡ് തളർന്നു പോയതായാണ്.. പക്ഷെ ഡോക്ടർ പറഞ്ഞത് ചിലപ്പോൾ ഞരമ്പ് ഞെരുങ്ങിയത് കൊണ്ടാകും ചിലപ്പോൾ ഓപ്പറേഷൻ കഴിഞ്ഞാൽ ശെരിയാകും എന്നാണ്.. ആർക്കറിയാം എന്താണെന്നു…
“വാ.. ചേച്ചി…”
ഡെന്നിസ് അവളുടെ ഒക്കത്തു നിന്ന് കൊച്ചിനെ വാങ്ങി…. ഇത്തവണ ശ്രദ്ധയോടെ… അവന്‍റെ കൂടെ നടക്കാനൊരുങ്ങിയപ്പോൾ അവൾ ആലോചിച്ചു… എന്തായാലും ഇപ്പോൾ അവനെ അനുസരിക്കുക തന്നെ… ഡെന്നിസല്ലാതെ ഇപ്പോൾ അവളെയും കുടുംബത്തെയും സഹായിക്കാൻ വേറെ ആരും ഇല്ല… പറയുന്ന ആളാണെങ്കിൽ ഈ ഹോസ്പിറ്റൽ വാങ്ങാൻ പോലും കഴിവുള്ള വ്യക്തിയും… പതറിപ്പോയ മനസ്സിൽ നിന്നും അവൾ പതിയെ കര കയറാൻ തുടങ്ങി. അവൾ അവന്‍റെ പുറകിൽ നടന്നു… അഞ്ചാമത്തെ നിലയിലെ റൂമിലെത്തി… നിര നിരയായി അനേകം റൂമുകൾ, ഡീലക്സ് റൂമുകളാണ് വീതിയുള്ള വല്യ വാതിലിൽ നിന്നും അകത്തേക്ക് കയറുമ്പോൾ വലതു വശത്തു തന്നെ ഒരു ബാത്ത് റൂം, ഇടതു വശത്തു ഒരു സോഫ പിന്നെ ഒരു കോഫി ടേബിൾ… പിന്നെ അകത്തുള്ള വാതിലില്ലാത്ത പേഷ്യന്റ് റൂമിന്‍റെ ഒത്ത നടുവിൽ മെഡിക്കൽ ബെഡ് പിന്നെ സൈഡിൽ ഒരു സിംഗിൾ ബെഡ് പിന്നെ ഒരു ക്ലിനിക്കൽ ടേബിൾ… സെൻട്രലൈസ്ഡ് എ സി ആണ് മുഴുവൻ ഹോസ്പിറ്റലും…. അകത്തേക്ക് കയറിയപ്പോൾ നല്ല തണുപ്പ്……
