സൈനബയുടെ കുക്കോൾഡ് ബന്ധവും വാടക ഗർഭധാരണവും – 2 Likeഅടിപൊളി  

“ഹ്മ്മ്.. എനിക്ക് മനസ്സിലാവും ഇത്ത.. ആണുങ്ങളോട് എത്ര പറഞ്ഞാലും ഇതൊന്നും മനസ്സിലാവില്ല.. ഇക്‌ബാലിക്ക അറിയാതെ ഞാൻ മേടിച്ചു വെച്ചിട്ടുണ്ട്… കോണ്ടം യൂസ് ചെയ്യാൻ പറഞ്ഞാൽ ഇവിടെ ഒരുത്തനും കേൾക്കില്ല.. അതുകൊണ്ടു ഞാൻ മേടിച്ചു വെച്ചേക്കുന്നതാ.. ഞാൻ തരാം… ”

“ഹ്മ്മ്.. ഇവൾക്ക് ഒന്നര വയസ്സ് ആവുന്നതേ ഉള്ളൂ.. അതിനിടയിൽ ഇനി ഒരു കുഞ്ഞും കൂടി അത് വേണ്ട… ശെരിയാവത്തില്ല…”

“ഹ്മ്മ് ഞാൻ തരാം ഇത്ത….”

“മോളെ ആൻസൂ… ദയവു ചെയ്തു നീ ഇത് ഇഖ്ബാലിനോട് പറയരുത്..എങ്ങനെ എങ്കിലും നസീറിക്ക അറിഞ്ഞാൽ എന്നെ കൊല്ലും.. അത് കൊണ്ടാണ്…”

“ഒരിക്കലും ഇല്ല ഇത്താ.. ഞാൻ പറയില്ല…”

അവൾ പോയി ഒരു ഐ പിൽ എടുത്തു സൈനബക്ക് കൊടുത്തു.. അത് എടുത്തു അവിടെ വെച്ച് തന്നെ അവൾ പൊട്ടിച്ചു കഴിച്ചു.. പിന്നീട് കുറച്ചു നേരം സംസാരിച്ചു കൊണ്ടിരുന്നിട്ട് അവൾ തിരികെ ഫ്ലാറ്റിലേക്ക് പോയി… അന്ന് രാത്രിയിൽ നസീർ വീട്ടിലേക്ക് വന്നില്ല.. പന്ത്രണ്ടു മണി വരെ വെയിറ്റ് ചെയ്തിരുന്നിട്ട് അവൾ കിടന്നുറങ്ങി.. പക്ഷെ നസീറിന്‍റെ ബെഡ് റൂമിലല്ല ഗസ്റ്റ് ബെഡ് റൂമിൽ…

അടുത്ത ദിവസം ആറരക്ക് അലാറം വെച്ച് എഴുന്നേറ്റ അവൾ പോയി നസീറിന്‍റെ ബെഡ് റൂമിൽ നോക്കി.. ഇനിയും തിരിച്ചു വന്നിട്ടില്ല.. മനസ്സ് കൊണ്ട് സങ്കടപ്പെട്ടിട്ടല്ലെങ്കിലും അറിയാതെ രണ്ടു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും പൊഴിഞ്ഞു താഴേക്ക് വീണു… അവൾ പോയി

പിള്ളേർക്കുള്ള ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി ഉച്ചക്കത്തെക്കുള്ള ഫുഡും റെഡി ആക്കി ലഞ്ച് ബോക്സിൽ നിറച്ചപ്പോളേക്കും പിള്ളേർ സ്‌കൂളിലേക്ക് പോകാൻ റെഡി ആയി വന്നു..

അവരെ ബസ്സ് കയറ്റി വിട്ട ശേഷം തിരികെ റൂമിലെത്തി.. നസീറിക്കയുടെ ഫോണിലേക്ക് വിളിക്കാൻ തോന്നിയെങ്കിലും വിളിച്ചില്ല.. ഭാര്യയും മൂന്നു കുട്ടികളും ഉണ്ടെന്നു എപ്പോളും ഓർമ പെടുത്തണ്ട ഒരു കാര്യമല്ലല്ലോ… അതൊക്കെ ആണുങ്ങൾ സ്വയം ചിന്തിക്കേണ്ട കാര്യമാണ്… തന്‍റെ വിധിയെ പഴിച്ചു കൊണ്ട് അവൾ കട്ടിലിൽ കിടന്നു…

അടുത്ത ഒന്ന് രണ്ടു ദിവസം പ്രത്യേകിച്ച് അവളുടെ ജീവിതത്തിൽ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കിയില്ല… നസീർ രണ്ടു ദിവസത്തേക്ക് വീട്ടിൽ വന്നില്ല.. ഡെന്നിസിനെയും കാണാനില്ല.. പലപ്പോളും അവൾ വാതിൽക്കൽ പോയി നോക്കി ഒരു ചെറിയ ശബ്ദം എങ്കിലും കേൾക്കുമോ എന്നറിയാൻ വേണ്ടി… പക്ഷെ ഒന്നും ഉണ്ടായില്ല.. ഇതേ സമയം നസീറിന്‍റെ ബിസിനസ്സിൽ ഡെന്നിസ് ഇരുപത്തിയഞ്ചു ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്തു കഴിഞ്ഞിരുന്നു..

തൽക്കാലത്തേക്ക് കുറച്ചു സപ്ലയേഴ്‌സിന്‍റെ പൈസ കൊടുക്കാനും കുറച്ചു കടങ്ങൾ തീർക്കാനും മാത്രമേ അതുകൊണ്ടു സാധിക്കുമായിരുന്നുള്ളൂ.. പക്ഷെ നസീറിന്‍റെ ബിസിനസിലെ പ്രോബ്ലെംസ് ദിവസം പ്രതി കൂടി കൂടി വന്നു… കുഞ്ഞാലിക്ക ബിസിനസ്സ് കാര്യങ്ങൾക്കു വേണ്ടി മാംഗ്ലൂർ പോയപ്പോൾ മൂന്ന് ദിവസം ഫോണും ഓഫ് ചെയ്തു ഫർസാനയുടെ കൂടെ ശെരിക്കും എൻജോയ് ചെയ്യുകയായിരുന്നു നസീർ.. തനിക്കു ഒരു ഭാര്യയും പിള്ളേരും ഉണ്ടെന്നു പോലും മറന്നു കൊണ്ട്..

അപ്പോളേക്കും കാര്യങ്ങൾ ഒക്കെ കൈവിട്ടു പോയി.. സപ്ലയേഴ്‌സിന് കൊടുത്ത ചെക്ക് ബൗൺസ് ആയി.. ഫുഡ് ആൻഡ് സേഫ്റ്റി റെയ്‌ഡിൽ കടയുടെ ഉള്ളിൽ നിന്നും തീയതി കഴിഞ്ഞ ഫുഡ് പ്രോഡക്റ്റ് ലഭിച്ചു…

പോലീസ് കേസ് ആയി.. കൂടാതെ സ്റ്റാഫുകൾക്ക് സാലറി കിട്ടാത്തത് കൊണ്ട് അവർ ഡ്യൂട്ടിക്ക് വരാതെയായി.. കടയുടെ വാടക കൊടുക്കാത്തത് കൊണ്ട് ബിൽഡിങ്ങിന്‍റെ ഓണർ വന്നു കട പൂട്ടി താഴിട്ടു…

മൂന്ന് ദിവസം സുഖപ്രസരത്തിൽ കഴിഞ്ഞ നസീർ ഫർസാനയുടെ വീട്ടിൽ നിന്നും നാലാം ദിവസം രാത്രിയിൽ ഇറങ്ങി ഫോൺ ഓൺ ചെയ്തപ്പോളെക്കും മെസ്സേജുകളും ഫോൺ കോളുകളും കൊണ്ട് നിറഞ്ഞിരുന്നു.. അവനെ അമ്പരിപ്പിച്ചു കാര്യം എന്താണെന്നു വെച്ചാൽ ഒരു കോൾ, മെസ്സേജ് പോലും സൈനബയുടെ നമ്പറിൽ നിന്നും ഇല്ലായിരുന്നു എന്നതാണ്… ഫർസാനയുടെ വീട്ടിൽ നിന്നിറങ്ങിയ നസീർ നേരെ സൂപ്പർ മാർക്കെറ്റിലേക്കാണ് പോയത്… മുന്നിലെത്തി കട അടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ അവൻ അവന്‍റെ മാനേജർ ഫൈസലിനെ ആദ്യമേ ഫോണിൽ വിളിച്ചു..

Leave a Reply

Your email address will not be published. Required fields are marked *