ശേഖറിന്റെ സ്വന്തം അനിത – 2 Likeഅടിപൊളി  

അവനെ പിണക്കുന്നത് ശരിയല്ല. ഫോൺ കട്ട് ചെയ്ത് വീണ്ടും ശേഖർ ഡ്രൈവ് ചെയ്തു.

“ഇതെന്താ നേരത്തെ വന്നോ… ” ശേഖറിന്റെ കാർ വന്നതും സിറ്റൗട്ടിൽ ഇരുന്നു ഏതോ മാഗസിൻ വായിച്ചുകൊണ്ടിരുന്ന അനിത ചാടി ഇറങ്ങി വന്നു.

മനോഹരമായ ഒരു ചുരിദാറാണ് അവളുടെ വേഷം. ശേഖർ ഉള്ളപ്പോൾ അവനെ ഹരം പിടിപ്പിക്കാൻ വേണ്ടി മാത്രമാണ് അവൾ സുതാര്യമായ വസ്ത്രങ്ങളൊക്കെ ധരിക്കുന്നത്.

അല്ലാത്തപ്പോൾ മിക്കപ്പോഴും ചുരിദാർ തന്നെയാണ് അവളുടെ വേഷം.

കാറിന്റെ ഉള്ളിൽ ദേവകി ചേച്ചിയെയും പ്രേമലതയെയും കണ്ടപ്പോൾ അവളുടെ മുഖം ചെറുതായി ഒന്ന് വാടി. പക്ഷേ പെട്ടെന്ന് തന്നെ അവൾ പുഞ്ചിരി വരുത്തി. അവർ അകത്തേക്ക് കയറി.

ശേഖർ അനിതയ്ക്ക് അജയനെ പരിചയപ്പെടുത്തിക്കൊടുത്തു.

“മോളെ ഇതാണ് അജയൻ. പ്രേമയുടെ ഭർത്താവ്. മോള് കണ്ടിട്ടില്ലല്ലോ… “അതിനുശേഷം അജയനോട് ആയി തിരിഞ്ഞുകൊണ്ട് ശേഖർ പറഞ്ഞു.

“അജയാ… ഇതാണെന്റെ മോള്… അനിത… സോറി നിങ്ങളുടെ കല്യാണത്തിന് ഞങ്ങൾ രണ്ടുപേരും നല്ല തിരക്കായിരുന്നു അതുകൊണ്ടാണ് വരാൻ കഴിയാഞ്ഞത്. പിന്നെ ഞങ്ങളുടെ കല്യാണത്തിന്റെ സമയത്ത് അജയന് ഞങ്ങളെ അറിയില്ലല്ലോ”

“അജയേട്ടന് അന്നുമുതലേ അറിയാം. ഞാൻ ഫോട്ടോയൊക്കെ കാണിച്ചു കൊടുത്തിട്ടുണ്ട്.” പ്രേമലത പറഞ്ഞു.

“ഓ… അതുശരി… അപ്പൊ കുറെ കാലമായിട്ട് തുടങ്ങിയ പ്രേമമാണ് അല്ലേ…”. പ്രേമലതയെ നോക്കി കളിയാക്കുന്ന മട്ടിൽ ശേഖർ പറഞ്ഞു. പ്രേമലത നാണിച്ചു ചിരിച്ചു.

അനിതയുടെ മുഖം കടുത്തു. വന്നവരെയെല്ലാം അനിത ചെറിയ രീതിയിൽ സൽക്കരിച്ചു. അതിനുശേഷം അവൾ മുകളിലത്തെ നിലയിലുള്ള ബെഡ്റൂമിലേക്ക് ചെന്നു. ശേഖർ അപ്പോൾ ഡ്രസ്സ് ചേഞ്ച് ചെയ്യുകയായിരുന്നു.

“എന്ത് പണിയ കാണിച്ചത്? ഇവരെ വിളിച്ച്

എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നേ?”

“പ്രേമലതയ്ക്ക് ഡേറ്റ് അടുത്ത് വരികയാണ്.. പിന്നെ അമ്മ വിളിച്ചു പറഞ്ഞിരുന്നു.. അവരെ ഒന്ന് ഹെൽപ്പ് ചെയ്യണമെന്ന്.. ”

“പിന്നെ പ്രേമലതേടെ കോപ്പ്… അതിന് ഏതെങ്കിലും ഒരു ലോഡ്ജിൽ മുറിയെടുത്ത് കൊടുത്താൽ പോരേ ഹോസ്പിറ്റലിനു അടുത്ത് തന്നെ ആകുമ്പോൾ പോക്ക് വരവും എളുപ്പമായിരിക്കും”

“നമുക്കിവിടെ അവരെ നിർത്താം. രണ്ടുമൂന്നു ദിവസത്തെ കാര്യമല്ലേ ഉള്ളൂ. നീ അവർക്ക് വേണ്ടിട്ട് ഒന്നും പ്രത്യേകിച്ച് വയ്ക്കണമെന്നില്ല. നിനക്കും ഒരു കൂട്ടാകുമല്ലോ..”

ശേഖർ പറഞ്ഞത് കേട്ട് അനിതയ്ക്ക് ദേഷ്യം വന്നു.

“എനിക്ക് അവരുടെ കൂട്ടൊന്നും വേണ്ട. അവർക്ക് വെച്ച് കൊടുക്കുന്നതിൽ യാതൊരു ബുദ്ധിമുട്ടുമില്ല. ബട്ട്.. എനിക്ക് ആ പെണ്ണിനെ ഇഷ്ടമല്ല അത് ശേഖറിനോട് ഞാൻ കഴിഞ്ഞ തവണയും പറഞ്ഞതല്ലേ.”

“പതുക്കെ പറ.. അവര് കേട്ട് കഴിഞ്ഞാൽ എന്ത് വിചാരിക്കും…”

“കണ്ടോ ഇപ്പോൾ തന്നെ നമ്മുടെ ഫ്രീഡം പോയി നമ്മൾ എന്തിനാ നമ്മളുടെ വീട്ടിൽ പതുക്കെ പറയുന്നത്?”

“താൻ ചുമ്മാ… കളയടോ… അവര് രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ പൊയ്ക്കോളും… ഒന്ന് അഡ്ജസ്റ്റ് ചെയ്… എന്റെ പൊന്നേ…” അനിതയെ വാരിപ്പുണർന്നു ശേഖർ ചുംബിച്ചു.

ദേഷ്യം ഉണ്ടായിരുന്നുവെങ്കിലും ശേഖറിന്റെ ചുംബനത്തിനും കെട്ടിപ്പിടുത്തത്തിനും അവൾ നല്ലതുപോലെ സഹകരിച്ചു. അനിത എപ്പോഴും അങ്ങനെയാണ്. എത്ര ദേഷ്യം ഉണ്ടെങ്കിലും ശേഖറിനെ ഒരിക്കലും അവൾ അവഗണിക്കില്ല.

സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് തുടങ്ങിയ അന്ധമായ ആരാധനയും സ്നേഹവും ഒക്കെയാണ്. അതിനിപ്പോഴും ഒരു കുറവുമില്ല.

റൊമാന്റിക് സീനൊക്കെ തൽക്കാലത്തേക്ക് മതിയാക്കി ശേഖർ താഴെ ഹാളിലേക്ക് ചെന്നു. അവിടെ ചെന്ന് അജയനോട് അല്പം സംസാരിച്ചു. അനിത അപ്പോഴേക്കും അവർക്ക് കിടക്കാനുള്ള മുറികൾ

ഒക്കെ റെഡിയാക്കി.

ദേവകി ചേച്ചി അവളെ അതിന് സഹായിച്ചു. ആ സമയത്ത് അനിത പ്രേമലതയെ നോക്കി. പ്രേമലതയും അജയനും ശേഖറും ഹാളിൽ ഇരുന്ന സംസാരിക്കുകയാണ്.

അവരുടെ രണ്ടുപേരുടെയും പ്രണയകാര്യവും വിവാഹക്കാര്യവും ഒക്കെയാണ് സംസാരിക്കുന്നത്. ശേഖറിനെയും അനിതയെയും പോലെ തന്നെ പ്രണയിച്ചു വിവാഹം കഴിച്ചവരാണ് പ്രേമലതയും അജയനും. മുറിയൊക്കെ റെഡിയാക്കി കഴിഞ്ഞ് അനിതയും അവരുടെ അടുത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *