പക്ഷേ അവരൊന്നും സീരിയസ് ആയിരുന്നില്ല. പ്രേമലതയെ പിന്നീടാണ് ഞാൻ പരിചയപ്പെട്ടത്. പിന്നെ അവൾ തന്നെ മതി എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. ഒരു പാവം പൊട്ടിപ്പെണ്ണ് ആണ് അവൾ.” അജയൻ വാചാലനായി.
“പക്ഷേ പ്രേമലതയെ വിവാഹം കഴിക്കാൻ പറ്റില്ലായിരുന്നുവെങ്കിൽ അജയൻ വേറെ വിവാഹം കഴിക്കില്ലായിരുന്നോ?”
“അത് പിന്നെ നമുക്ക് എന്തായാലും ഒരു പങ്കാളി വേണ്ടേ? അപ്പോൾ തീർച്ചയായിട്ടും ഞാൻ വേറെ വിവാഹം കഴിച്ചേനെ”
“എന്നാൽ എന്റെ കാര്യം അങ്ങനെയല്ല. ശേഖർ എന്നെ വിവാഹം കഴിച്ചില്ല എങ്കിൽ, അല്ലെങ്കിൽ എന്നെ കൂടെ കൂട്ടിയില്ല എങ്കിൽ ഞാൻ ചിലപ്പോൾ എന്റെ ജീവിതം തന്നെ അവസാനിപ്പിച്ച് പോയേനെ.
അന്നും ഇന്നും അങ്ങനെ തന്നെ. എന്നെ കൂടെ കൂട്ടണം എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. വിവാഹം കഴിക്കണം എന്ന് ഞാൻ പറഞ്ഞിട്ടേയില്ല.
ശേഖറിന് വിവാഹം ഇഷ്ടമല്ലെങ്കിൽ വിവാഹം കഴിക്കാതെയും ഒരുമിച്ച് ജീവിക്കാൻ ഞാൻ തയ്യാർ ആയിരുന്നു”
“നിങ്ങളുടെ സ്നേഹം കാണുമ്പോൾ എനിക്ക് ശരിക്കും അസൂയ തോന്നുന്നു”
“ഒരുപാട് പേർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. എന്നെ പലരും ഉപദേശിച്ചിട്ടുണ്ട്. എന്തിന് എന്റെ അച്ഛനും അമ്മയും പോലും പറഞ്ഞിട്ടുണ്ട് ഇത്രയ്ക്ക് പൊസസീവ് ആകരുതെന്ന്.
ശേഖറിന്റെ കാര്യത്തിൽ ഞാൻ പൊസസീവ് ആണ്. അന്നും ഇന്നും എനിക്ക് ഒരു മാറ്റവും ഇല്ല. മാറാനൊട്ട് ആഗ്രഹവുമില്ല. ശേഖർ വേറൊരു പെണ്ണിനെ കല്യാണം കഴിച്ച് എന്നെ ഒരു സൈഡ് പീസായി വെച്ചിരുന്നാൽ പോലും ഞാൻ സമ്മതിച്ചേനെ.”
“ഏയ്… അങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുമോ… വിഷമമാവില്ലേ?”
“വിഷമമുണ്ടാകും പക്ഷേ ശേഖർ കൂടെ ഉണ്ടാകുമല്ലോ. അന്ന് ഞാൻ അങ്ങനെയൊക്കെ ചിന്തിച്ചിരുന്നു. കാരണം
അന്ന് ശേഖറിന് ഒരുപാട് ആരാധികമാരുണ്ടായിരുന്നു. കാമുകിമാർ ഒന്നുമില്ലായിരുന്നു.
ലവ് എന്ന് പറയുന്നത് നമുക്ക് അങ്ങോട്ടുമിങ്ങോട്ടും തോന്നുമ്പോഴല്ലേ.”
“അത് പിന്നെ സാറിന് നല്ല പണമുള്ള ഫാമിലിയിൽ അല്ലേ പിന്നെ കാണാനും നല്ല സൗന്ദര്യമുണ്ട്. അപ്പോൾ തീർച്ചയായിട്ടും ആരാധികമാരുണ്ടാവും ”
“അതിപ്പോഴും ഉണ്ട്. ആരാധികമാർ ഇപ്പോഴും കുറവൊന്നുമില്ല. പക്ഷേ വിവാഹത്തിനുശേഷം ശേഖർ ആരുടെ അടുത്തും പോയിട്ടില്ല എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. ”
“സാർ പോയിട്ടൊന്നും ഉണ്ടാവില്ല”
“അഥവാ പോയെന്ന് പിന്നീട് ഞാൻ അറിഞ്ഞാലും ശേഖർ പറയുന്നത് മാത്രമേ ഞാൻ കേൾക്കൂ. ശേഖർ എന്നോട് പറയുകയാണ് ഞാൻ പോയിട്ടില്ല എങ്കിൽ ഞാൻ അത് വിശ്വസിക്കും.
അതിപ്പോൾ കള്ളമാണെങ്കിലും ശേഖർ പറയുന്നത് തന്നെയാണ് എന്റെയും നിലപാട്…. കുറച്ച് വട്ട് കൂടുതലുള്ള ഒരു പെണ്ണിനെ പോലെ തോന്നുന്നുണ്ടോ ഇപ്പോൾ”
“ഏയ്… ഇല്ല… സാർ എന്തായാലും ഭാഗ്യവാനാണ് ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതിൽ. ഞാൻ ഏതെങ്കിലും പെണ്ണുങ്ങളുടെ പുറകെ പോയിട്ടുണ്ടെന്ന് എന്റെ ഭാര്യ അറിഞ്ഞാൽ പിന്നെ ഭയങ്കര വഴക്ക് ആയിരിക്കും. ”
“ഞാനൊരിക്കലും ശേഖറുമായി വഴക്കിടില്ല. വഴക്കിടാൻ എനിക്ക് കഴിയില്ല. പിണങ്ങി ഇരിക്കാൻ പറ്റില്ല. ചെറിയ രീതിയിൽ ഞങ്ങൾ ഇടയ്ക്കൊക്കെ പിണങ്ങാറുണ്ട്. പക്ഷേ എനിക്കധികം നേരം പിടിച്ചു നിൽക്കാൻ പറ്റില്ല.
ശേഖർ പെട്ടെന്ന് തന്നെ വഴക്കെല്ലാം സോൾവ് ചെയ്യും. അഥവാ ശേഖർ സോൾവ് ചെയ്യാൻ വന്നില്ലെങ്കിൽ തന്നെ ഞാൻ പിണക്കം എല്ലാം മാറ്റി ശേഖറിന്റെ അടുത്തേക്ക് പോകും.
പക്ഷേ എപ്പോഴും എന്റെ പിണക്കം മാറ്റുന്നത് ശേഖർ തന്നെയാണ്. എന്നെ അത്രയ്ക്ക് ഇഷ്ടമാണ് എന്റെ ശേഖറിന്. ”
“നിങ്ങൾ തമ്മിലുള്ള ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ
ആയിക്കോട്ടെ”
വാതിൽക്കൽ നിന്ന് ഇതെല്ലാം കേട്ട് ശേഖർ തന്റെ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന ദിലീപ് എന്ന ബുദ്ധിമുട്ട് അലിഞ്ഞില്ലാതാകുന്നതുപോലെ തോന്നി. അനിതയുടെ മനസ്സിൽ താൻ മാത്രമേയുള്ളൂ.
ആ തിരിച്ചറിവ് അവനു വല്ലാത്ത സന്തോഷം നൽകി. ഇനിയിപ്പോൾ ഇതിന്റെ ഒന്നും ആവശ്യമില്ല. ബെഡ്റൂമിൽ ചെന്നിട്ട് അജയനോട് പ്രോജക്ട് ക്യാൻസൽ ആയി എന്ന് പറയാം.
