“അതെ… ശേഖർ പ്ലീസ്… അവളോട് സംസാരിക്കണം എന്നുണ്ടെങ്കിൽ അവളെ വിളിച്ചു പുറത്തെവിടെയെങ്കിലും കൊണ്ട് നിർത്തി സംസാരിക്ക്… എനിക്ക് കാണണ്ട”
“പൂർണ്ണ ഗർഭിണിയായ ഒരു സ്ത്രീയെയും വിളിച്ചുകൊണ്ട് ഞാൻ ഈ രാത്രിയിൽ എവിടെ പോകാൻ? ഇനി മോൾക്ക് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ ഞാൻ പറയുന്ന ഒരു കണ്ടീഷൻ ചെയ്യേണ്ടിവരും ”
“എന്ത് കണ്ടീഷൻ? ഞാൻ ചെയ്യാം.”
“കണ്ടീഷൻ എന്താണെന്ന് ഞാൻ പറഞ്ഞില്ലല്ലോ?.. അതിനു മുൻപേ തന്നെ ചെയ്യാം എന്നങ്ങു പറഞ്ഞു കളഞ്ഞല്ലോ…”
“എന്താണെങ്കിലും പറഞ്ഞോ. എനിക്ക് ചെയ്യാൻ പറ്റുന്ന കണ്ടീഷൻ അല്ലേ ശേഖർ പറയൂ”
“അത് പറയാം. പിന്നെ മോൾക്ക് ചെയ്യാൻ പറ്റുന്ന കണ്ടീഷൻ ആണെന്ന് എനിക്ക് അത്ര ഉറപ്പില്ല. ഇതൊരു ചെറിയ ടാസ്ക് ആണ്. ”
“എന്ത് ടാസ്ക്? എന്താണെങ്കിലും പറ”
“അതൊക്കെ പറയാം ആദ്യം ഫുഡ് കഴിയട്ടെ”
ഫുഡ് കഴിക്കാൻ നേരവും ശേഖർ പ്രേമലതയോടു സംസാരിക്കുന്നുണ്ടായിരുന്നു. അനിതയാണ് എല്ലാവർക്കും ഫുഡ് സെർവ് ചെയ്തത്. അതിനുശേഷം അവളും ഒപ്പം ഇരുന്ന് കഴിക്കാൻ തുടങ്ങി.
അപ്പോൾ ശേഖറിന്റെ പ്രേമലതയോടുള്ള സംസാരം
ഒരു അനിയത്തിയോട് എന്നുള്ള മട്ടിലായിരുന്നു. പക്ഷേ ഇടയ്ക്കിടയ്ക്ക് പ്രേമലതയുടെ കഴിവുകളെ കുറിച്ച് ശേഖർ പ്രശംസിക്കുന്നത് അനിതയ്ക്ക് ഒട്ടും രസിച്ചില്ല.
പ്രേമലത പാടും ആടും പാചകം ഒക്കെ ചെയ്യും വൃത്തിയായി എല്ലാം സൂക്ഷിക്കും. അനിതയെ വെറുതെ ചൊടിപ്പിക്കാൻ വേണ്ടിയാണ് അവൻ ഇതെല്ലാം പറയുന്നത്.
ഫുഡ് കഴിച്ചു കഴിഞ്ഞതിനുശേഷം ശേഖറും അജയനും ഒന്നാം നിലയുടെ ബാൽക്കണിയിൽ വെറുതെ സംസാരിച്ചു നിന്നു. ശേഖർ ഒരു ജിം ഷോർട്ട്സും ബനിയനുമാണ് ഇട്ടിരിക്കുന്നത്.
അജയൻ ഒരു ബനിയനും വെള്ളമുണ്ടും ധരിച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തിയാണ് അവൻ നിൽക്കുന്നത്.
അജയനുമായി സംസാരിച്ചതിൽ നിന്ന് ശേഖറിന് ഒരു കാര്യം മനസ്സിലായി. നല്ല കുടുംബസ്നേഹം ഉള്ള നല്ല ഒരു ചെറുപ്പക്കാരനാണ് അജയൻ. വളരെ ചെറുപ്പത്തിലെ തന്നെ അച്ഛൻ മരിച്ചു പോയതിനാൽ ജോലി എന്നും പറഞ്ഞു പഠിത്തം ഉപേക്ഷിക്കേണ്ടിവന്നു.
അനിയനെയും അനിയത്തിയും പഠിപ്പിക്കുക, മുതിർന്ന ചേച്ചിയെ കെട്ടിച്ച് അയക്കുക, ഇങ്ങനെ രണ്ട് ഭീമമായിട്ടുള്ള ടാസ്കുകൾ ഉണ്ടായിരുന്നു അവന്. വലിയ സാമ്പത്തികം ഒന്നുമില്ലാത്ത ഒരു വീട്ടിൽ ഇത് വലിയ രണ്ട് ടാസ്ക്കുകൾ തന്നെയാണ്.
പക്ഷേ അവൻ പലപല ജോലികൾ ചെയ്ത് ഒരു ഗൾഫുകാരനുമായി ചേച്ചിയുടെ കല്യാണം നടത്തി. അനിയനെ നല്ല രീതിയിൽ പഠിപ്പിക്കുകയും ചെയ്തു.
ശേഖർ അജയനെ അടിമുടി ഒന്ന് നോക്കി. തന്റെ അത്രയും ഉയരമില്ലെന്നേയുള്ളൂ. കാണാൻ നല്ല സുന്ദരനാണ്. ഇരുനിറമാണ് അവന്. മുണ്ട് മടക്കി കുത്തിയിരിക്കുന്നത് കൊണ്ട് അവന്റെ വണ്ണമുള്ള കണങ്കാലും തുടകളും ഒക്കെ തെളിഞ്ഞു കാണാം.
നല്ല ആരോഗ്യം ഉണ്ടവന്. അവന്റെ നിൽപ്പ് കണ്ടാൽ തോന്നും അവൻ ഈ വീട്ടിൽ നിൽക്കാൻ യോഗ്യനല്ലെന്ന്. തന്നോടുള്ള അവന്റെ സംസാരം ഏതാണ്ട്
വേലക്കാരൻ യജമാനനോട് സംസാരിക്കുന്ന പോലെയാണ്.
ഇവൻ എന്തായാലും തന്റെ വരുതിക്കു നിൽക്കുന്ന ഒരുത്തൻ തന്നെയാണ്. ശേഖർ മനസ്സിൽ പലതും കണക്ക് കൂട്ടി. മനസ്സിൽ നിന്നും ദിലീപ് എന്ന കടമ്പ മാറ്റാൻ ചിലപ്പോൾ അജയനെ കൊണ്ട് പറ്റിയേക്കും.
“അജയൻ ജിമ്മിൽ ഒക്കെ പോകാറുണ്ടോ?”
“ഇല്ല… ജിമ്മിൽ ഒന്നും പോകാറില്ല”
“നല്ല ബോഡി ഉണ്ടല്ലോ”
“അത് ജിമ്മിൽ പോകാതെ തന്നെ നല്ല പണിയുണ്ട് എനിക്ക്. പറമ്പിലും മറ്റും ചെറിയ രീതിയിൽ കൃഷിയുണ്ട് പിന്നെ വിറക് കീറാൻ ഒക്കെയുണ്ട് അങ്ങനെ ഇങ്ങനെയുള്ള പണിയൊക്കെ ചെയ്യുന്നതുകൊണ്ട് ബോഡി നല്ല ഫിറ്റായിട്ടിരിക്കുന്നു”
“ഞാൻ പിന്നെ ജിമ്മിൽ ഡെയിലി പോകും. അതുകൊണ്ടാണ് എന്റെ ബോഡി ഇങ്ങനെ ഫിറ്റായിരിക്കുന്നത്”
“അത് സാറിനെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി… ജിമ്മിൽ പോകുന്നവരുടെ ബോഡി കുറച്ചുകൂടെ നല്ല ഫിറ്റ് ആയിരിക്കും. ഞാൻ ഒരു നോർമൽ ഫിറ്റാണ്.”
“ഏയ് അജയനെ കണ്ടപ്പോൾ ആദ്യം ഞാൻ കരുതിയത് ജിമ്മിൽ പോകുന്ന ആളാണെന്നാണ്. കാരണം ജിമ്മിൽ പോകുന്നവരുടെ പോലെ തന്നെയുണ്ട്. നല്ല ഫിറ്റ് തന്നെയാണ്.
