ശേഖറിന്റെ സ്വന്തം അനിത – 2 Likeഅടിപൊളി  

അവിടുന്ന് ഇറങ്ങി നേരെ വീട്ടിലേക്ക് വന്നു കയറി.

അനിത സിറ്റൗട്ടിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു. ശേഖർ ബൈക്കിൽ വരുന്നത് കണ്ട് അവൾ പുഞ്ചിരിച്ചു.

“ഇന്നെന്താ നേരത്തെ വർക്ക് ഔട്ട് കഴിഞ്ഞോ?”

“ങാ… കഴിഞ്ഞു… ഇന്ന് വീക്കൻഡ് അല്ലേ… ജിമ്മിൽ എങ്ങും ആരും ഇല്ല… പിന്നെ ദിലീപും വന്നില്ല… അതുകൊണ്ട് വർക്കൗട്ട് ചെയ്യാൻ ഒരു മൂഡ് ഇല്ലായിരുന്നു” അവൻ അനിതയുടെ പ്രതികരണം അറിയാൻ വേണ്ടി മനപ്പൂർവ്വം ദിലീപിന്റെ പേര് പറഞ്ഞതാണ്.

“എന്നാൽ ചക്കര പോയി കുളിച്ചിട്ടു വാ… ഞാൻ ബ്രേക്ഫാസ്റ്റ് എടുത്തു വെക്കാം ”

“എന്താണ് പതിവില്ലാത്ത ഒരു സ്നേഹം?” ശേഖർ അവളുടെ താടിക്ക് പിടിച്ചു.

“അതെന്താ എന്റെ സ്നേഹം പതിവില്ലാത്തതാണോ?”

“അതോ ഇന്നലത്തെ കളിയുടെ സന്തോഷമാണോ?”

“പിന്നെ…

ശേഖർ പറയുന്ന കേട്ടാൽ തോന്നും ഞാൻ ആദ്യമായിട്ട് കളിക്കുകയാണ്…”

“അത് പിന്നെ ഡെയിലി എന്റെ ഒപ്പം അല്ലേ കളിച്ചുകൊണ്ടിരുന്നത്? ഇന്നലെ അല്ലേ… മറ്റൊരുത്തന്റെ കുണ്ണ ആദ്യമായിട്ട് കയറിയത്?”

“അങ്ങനെ എനിക്ക് പ്രത്യേകിച്ച് സന്തോഷം ഒന്നുമില്ല. ശേഖർ ഹാപ്പി ആണെങ്കിൽ ഞാനും ഹാപ്പിയാണ്. ശേഖർ ഹാപ്പി ആകാൻ വേണ്ടി മാത്രമാണ് ഞാൻ ദിലീപിന് കിടന്നു കൊടുത്തത് ”

“ശരിക്കും?!! അല്ലാതെ അവനോട് താല്പര്യമൊന്നും തോന്നിയില്ല?”

“എന്തിന്? അതിനേക്കാൾ വലിയൊരു മുതൽ എനിക്ക് ഭർത്താവായിട്ടുണ്ടല്ലോ. എനിക്ക് ശേഖറിനെ അല്ലാതെ വേറെ ആരെയും വേണ്ട.” അവന്റെ ചുണ്ടിൽ മുത്തമിട്ടുകൊണ്ട് അവൾ പറഞ്ഞു.

“ദേ.. ദേ.. നമ്മൾ പബ്ലിക്കിൽ ആണ് ആളുകൾ ശ്രദ്ധിക്കും…” ശേഖർ പറഞ്ഞത് കേട്ട് അനിത അത്ഭുതത്തോടെ നോക്കി.

“ആളുകൾ ശ്രദ്ധിക്കും എന്നും മറ്റും എന്നുമുതലാണ് ശേഖർ ചിന്തിക്കാൻ തുടങ്ങിയത്?… കൊള്ളാം ഇത്രയും നാളും ഞാനാ ഇത് പറഞ്ഞുകൊണ്ടിരുന്നത്. എന്തുപറ്റി എന്റെ ശേഖറിന്?…”

അനിത പറയുന്നത് കേട്ട് പെട്ടെന്ന് ശേഖറിന് ഒരു അന്താളിപ്പ് വന്നു. അനിത പറഞ്ഞത് ശരിയാണ്. ശേഖർ അങ്ങനെ ആളുകൾ ശ്രദ്ധിക്കും, ആളുകൾ നോക്കുന്നു എന്നത് ഒരു വിഷയമേ അല്ല.

ഞാൻ എന്റെ ഭാര്യയെ കെട്ടിപ്പിടിക്കുന്നു… ചുംബിക്കുന്നു… അതിൽ നീ ആരാ ചോദിക്കാൻ എന്ന മട്ടാണ് എപ്പോഴും. പാർക്കിലായാലും ബീച്ചിലായാലും അവർ ഇണക്കുരുവികൾ ആണ്.

കല്യാണം കഴിഞ്ഞ് രണ്ടു വർഷമായിട്ടും അത് അങ്ങനെ തന്നെയാണ്. ശേഖറിന് കാര്യം മനസ്സിലായി കഴിഞ്ഞ ദിവസത്തെ ദിലീപിന്റെ കളിയുടെ സൈഡ് എഫക്ട് ആണ് ഇതൊക്കെ.

അത് അനിത തിരിച്ചറിയാതിരിക്കാൻ പെട്ടെന്ന് വിഷയം മാറ്റിയേ പറ്റൂ. അപ്പോഴാണ് ശേഖർ മറ്റൊരു കാര്യം ഓർത്തത്.

“ദേവകി ചേച്ചി എവിടെ?”

“ഓ… കാണേണ്ടത് ദേവകി ചേച്ചിയെ ആണോ അതോ പ്രേമലതയെയാണോ?” അങ്ങനെ ചോദിക്കുമ്പോൾ അനിതയുടെ മുഖത്ത് ചെറിയ ദേഷ്യവും സങ്കടവും ഒക്കെ ഉണ്ടായിരുന്നു. അത് കണ്ട് ശേഖർ ചിരിച്ചു.

“അവരെ പെട്ടെന്ന് തന്നെ പറഞ്ഞു വിട്ടു അല്ലേ.?”

അനിത ശേഖറിന്റെ കഴുത്തിലൂടെ കൈയിട്ട് ചുണ്ടുകളിൽ ചുംബിച്ചു.

“ശേഖർ എനിക്ക് ആ പെണ്ണിനെ ഇഷ്ടമല്ല. അവൾ ശേഖറിന്റെ അടുത്ത് വന്ന് നിൽക്കുന്നതും സംസാരിച്ചതും ഒന്നും ഇഷ്ടപ്പെട്ടില്ല. ശേഖർ വരാൻ ലേറ്റ് ആകും എന്ന് ഞാൻ കള്ളം പറഞ്ഞു.

ഞാൻ അവർക്ക് പെട്ടെന്ന് തന്നെ ടാക്സി റെഡിയാക്കി കൊടുത്തു. അവർ ബ്രേക്ഫാസ്റ്റ് കഴിച്ചിട്ടാണ് പോയത്. ടാക്സി ചാർജ് ഞാൻ കൊടുത്തിട്ടുണ്ട്. പിന്നെ അവൾക്ക് ചെറിയൊരു എമൗണ്ടും കയ്യിൽ വച്ച് കൊടുത്തു… പോരെ?”

“ഇത്ര ജലസി തോന്നാനും മാത്രം അവൾക്ക് എന്താ ഉള്ളത്? ബ്യൂട്ടിയുടെ കാര്യത്തിൽ തന്റെ നൂറിൽ ഒരംശം പോലും അവൾക്കില്ല. പോരാത്തതിന് പ്രഗ്നന്റ് ആയിട്ട് ഇപ്പോൾ വീർത്ത് മത്തങ്ങ പോലെയാണ് ഇരിക്കുന്നത്.

അതുപോലെ ഒരെണ്ണത്തിനെ കാണുമ്പോൾ തന്നെ ഞാൻ ചാടിപ്പോകും എന്ന് തോന്നുന്നുണ്ടോ?”

“ശേഖർ അങ്ങനെ പോകും എന്ന് പേടിച്ചിട്ട് ഒന്നുമല്ല. ശേഖറിന്റെ അടുത്ത് ഏതെങ്കിലും പെണ്ണ് വന്നു സ്വാതന്ത്രത്തോടെയും സ്നേഹത്തോടെയും സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. അത് ശേഖറിനും അറിയാവുന്നതല്ലേ?.

Leave a Reply

Your email address will not be published. Required fields are marked *