ശേഖറിന്റെ സ്വന്തം അനിത – 2 Likeഅടിപൊളി  

ദേവകിയും പ്രേമലേതയും അകത്തു കയറി. ഗർഭിണി ആയതുകൊണ്ട് തന്നെ വളരെ പതിയെയാണ് പ്രേമലത നടക്കുന്നത്.

“ഇവൾക്ക് ഡേറ്റ് അടുത്ത് വരികയാണ് മോനെ” ശേഖർ ചോദിച്ച ചോദ്യത്തിന് ദേവകിയമ്മ അപ്പോൾ ഉത്തരം പറഞ്ഞു.

“ശേഖർ ജിമ്മിൽ പോകാൻ നോക്ക്. പോയിട്ട് വന്നിട്ട് ഇവരോട് സംസാരിക്കാം.”

അനിത തന്നെ ധൃതി പിടിച്ച് ജിമ്മിലേക്ക് പറഞ്ഞു വിടുന്നതിന്റെ കാരണം ശേഖറിന് മനസ്സിലായി. താൻ പ്രേമലതയോട് അധികം സംസാരിക്കാതിരിക്കാൻ വേണ്ടിയാണ്. അത് മനസ്സിലായി എന്നുള്ള മട്ടിൽ അനിതയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ശേഖർ ബാത്റൂമിലേക്ക് നടന്നു.

ഒന്ന് ഫ്രഷ് ആയതിനുശേഷം ബെഡ്റൂമിൽ കയറി ജിം സ്യൂട്ട്ട്ടൊക്കെ ധരിച്ചു കൊണ്ട് അവൻ പുറത്തിറങ്ങി.

“ഹായ്… നല്ല രസമുണ്ട് വലിയേട്ടനെ ഇങ്ങനെ കാണാൻ…” ശേഖർ ജിംസ്യൂട്ടിൽ വന്നപ്പോഴേക്കും പ്രേമലത കമന്ററി പറഞ്ഞു. പ്രേമലത അങ്ങനെ പറഞ്ഞതിന് അനിതയുടെ മുഖം വലിഞ്ഞു മുറുകി.

പക്ഷേ അവൾ ഒന്നും തന്നെ പറഞ്ഞില്ല. ശേഖർ അതൊക്കെ കണ്ട് അൽപനേരം ആസ്വദിച്ചു നിന്നു.

“ഓക്കേ… ഞാൻ എന്ന പോയിട്ട് വരാം”

അങ്ങനെ പറഞ്ഞുകൊണ്ട് അവൻ ബൈക്ക് എടുത്ത് ജിമ്മിലേക്ക് പോയി. ജിമ്മിലേക്ക്

ശരിക്കും വലിയ ദൂരം ഒന്നുമില്ല. മിക്കവാറും ദിവസങ്ങളിൽ അവൻ ജോഗിങ് ചെയ്താണ് ജിമ്മിലേക്ക് പോകുന്നത്.

ചിലപ്പോഴൊക്കെ, അതും വല്ലപ്പോഴും മഴയുള്ളപ്പോഴോ മറ്റോ ആണ് ബൈക്കോ കാറോ എടുക്കുക. ജിമ്മിൽ എത്തിയ അവൻ ആദ്യം തിരഞ്ഞത് ദിലീപിനെയാണ്. ശേഖർ വർക്കൗട്ട് ഒന്നും ചെയ്യാതെ ജിം മുഴുവൻ തിരയുന്നത് കണ്ടപ്പോൾ ജിമ്മിലെ ട്രെയിനർ വിവേക് അവിടേക്ക് വന്നു.

“എന്താണ് ശേഖർ… ആരെയാണ് നോക്കുന്നത്? നാൻസിയെ ആണോ? ആണെങ്കിൽ വന്നിട്ടില്ല” ചിരിച്ചുകൊണ്ടാണ് വിവേക് പറഞ്ഞതെങ്കിലും വിവേകിന്റെ സംസാരത്തിൽ ചെറിയൊരു നീരസം ഉണ്ടായിരുന്നു.

ജിമ്മിൽ മൊത്തം നാല് ട്രെയിനേഴ്സ് ഉണ്ട്. നല്ല ക്യാഷ് ടീമുകൾ മാത്രം വരുന്ന ജിം ആണ്. മിക്സഡ് ജിം ആയതുകൊണ്ട് പുരുഷന്മാർ രണ്ട് സ്ത്രീകൾ രണ്ട് എന്ന് അനുപാതത്തിലാണ് ട്രൈനെർസ്.

രണ്ട് സുന്ദരന്മാരും രണ്ട് സുന്ദരികളും. വിവേക്, അജു, നാൻസി, സോണിയ.

വിവേക് ട്യൂൺ ചെയ്യാൻ നോക്കുന്ന പെണ്ണാണ് നാൻസി. പക്ഷേ നാൻസി ട്യൂൺ ചെയ്യാൻ നോക്കുന്നത് ശേഖറിനെയാണ്. കാണാൻ നല്ല അടിപൊളി ലുക്കുള്ള ഒരു പെണ്ണാണ് നാൻസി.

ശേഖർ വെറുതെ ഒന്ന് വിരൽഞ്ഞൊടിച്ചാൽ കിട്ടാവുന്നതേയുള്ളൂ. പക്ഷേ അനിതയെ ഓർത്തിട്ടാണ് ശേഖർ ഒന്നും ചെയ്യാത്തത്. പണവും സൗന്ദര്യവും ശേഖറിനു വേണ്ടുവോളം ഉണ്ട്.

വിവേകിന് സൗന്ദര്യമുണ്ട് പക്ഷേ പണമില്ല. നാൻസിക്ക് വേണ്ടത് പുളിങ്കൊമ്പാണ്. ശേഖർ മാരീഡ് ആണെന്നുള്ളതൊന്നും നാൻസിക്ക് പ്രശ്നമേ അല്ല. അതുകൊണ്ട് അവൾ വിവേകിനെ തഴഞ്ഞിരിക്കുകയാണ്.

അതിന്റെ ഒരു ദേഷ്യം ശേഖറിനോടു വിവേകിനുണ്ട്. ശേഖർ അത് അത്ര കാര്യമായിട്ട് ഒന്നും എടുക്കാറില്ല.

“ദിലീപ് വന്നിട്ടില്ലേ?”

ദിലീപ് വന്നിട്ടില്ലെന്ന് വിവേക് പറഞ്ഞു. ശേഖറിന്റെ ചിന്തകൾ കാടുകയറി. സാധാരണ ദിലീപ് അങ്ങനെയൊന്നും

വർക്ക് ഔട്ട് മുടക്കാറില്ല. ഇന്നലത്തെ പരിപാടിക്ക് ശേഷം ഇന്ന് വർക്ക് ഔട്ട് മുടക്കി.

എന്തായിരിക്കും കാരണം. ഓരോന്നാലോചിച്ച് കൊണ്ട് ശേഖർ വർക്ക് ഔട്ട് ചെയ്യാൻ തുടങ്ങി.

“ഇന്നെന്താ വാമപ്പൊന്നും ചെയ്യുന്നില്ലേ?” ശേഖർ നേരെ മെഷീൻ വർക്കൗട്ടിലേക്ക് കടക്കുന്ന കണ്ടപ്പോൾ അജു ചോദിച്ചു. വിവേകിനെ പോലെ തന്നെ ജിമ്മിലെ മറ്റൊരു ട്രെയിനർ ആണ് അജു.

വിവേകിന് ശേഖറിന്റെ സെയിം ഏജ് ആണ്, എന്നാൽ അജു തീരെ ചെറുപ്പമാണ്. ഒരു 20, 21 വയസ്സ് ഉണ്ടാവും. ശേഖർ ഒരു 10,15 മിനിറ്റ് എങ്കിലും വാമപ്പ് ചെയ്തതിനു ശേഷം മാത്രമേ മറ്റു വർക്കോട്ടുകൾ തുടങ്ങുകയുള്ളൂ.

അപ്പോഴാണ് ശേഖറും അത് ശ്രദ്ധിച്ചത്. ശേഖറിനു കാര്യം മനസ്സിലായി. മനസ്സ് ഒരിടത്തും നിൽക്കുന്നില്ല. ഇന്നലത്തെ കളി തന്നെയാണ് കാരണം. എങ്ങനെയൊക്കെയോ ശേഖർ വർക്ക് ഔട്ട് മുഴുവൻ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *