ശേഖറിന്റെ സ്വന്തം അനിത – 2 Likeഅടിപൊളി  

“ടാസ്ക് നല്ല ടഫ് ടാസ്ക് ആണ്”

“എന്താണെങ്കിലും പറഞ്ഞോ ഞാൻ ചെയ്യും. എനിക്ക് ശേഖർ അവളോട് സംസാരിക്കുന്നത്

തടഞ്ഞാൽ മാത്രം മതി. പിന്നെ ശേഖർ പറഞ്ഞതുപോലെ മുഖത്ത് പോലും നോക്കില്ല എന്നൊക്കെയാണെങ്കിൽ എനിക്ക് കൂടുതൽ സന്തോഷം”

“താൻ ടാസ്ക് ചെയ്തു കഴിഞ്ഞാൽ എന്റെ അമ്മ സത്യം എന്റെ അച്ഛൻ സത്യം പിന്നെ എന്റെ ഈ സ്നേഹനിധിയായ ഭാര്യ സത്യം ഞാൻ അവൾക്ക് മുഖം കൊടുക്കുകയില്ല.

ഒരു വലിയ പ്രൊജക്റ്റ് വന്നിട്ടുണ്ട് എന്ന് കള്ളം പറയും പിന്നെ അതിന്റെ തിരക്കാണെന്ന് പറഞ്ഞു നടക്കും”

“ശരി.. സസ്പെൻസ് കള ശേഖർ… പറ… എന്താണ് ടാസ്ക്?”

“ഒരുത്തൻ അവിടെ നമ്മുടെ ബാൽക്കണിയിൽ നിൽക്കുന്നു. കണ്ടോ?”

“അത് അജയൻ അല്ലേ? ശേഖർ തന്നെയല്ലേ അവനെ പിടിച്ചു നിർത്തിയത്”

“അതെ അവനെ നീ സെഡ്യൂസ് ചെയ്യണം പറ്റുമോ” അനിതയുടെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് കൃത്യമായി ഉറപ്പില്ലാത്തതിനാൽ ഒരു തമാശ കണക്കെയാണ് ശേഖർ ചോദിച്ചത്.

അവൾ എന്തെങ്കിലും ദേഷ്യപ്പെട്ടാൽ ഒരു തമാശയല്ലേടോ എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കാം എന്നും മനസ്സിൽ കരുതി.

“വെറുതെ സെഡ്യൂസ് ചെയ്താൽ മാത്രം മതിയോ അതോ ബെഡ്റൂമിൽ കേറ്റി കളി നടത്തണോ?” അനിതയുടെ ചോദ്യം കേട്ട് ശേഖർ ഒന്ന് ഞെട്ടി.

“ബെഡ്റൂമിൽ കേറ്റി കളി നടത്താൻ പറ്റുമോ തനിക്ക്?”

“ഓക്കേ… ഇത് വെറും സിമ്പിൾ ടാസ്ക്. ആള് വന്നപ്പോൾ തന്നെ എന്നെ ഒന്ന് നോക്കിയിരുന്നു. ഒറ്റ തവണയേ നോക്കിയുള്ളൂ പിന്നെ നോക്കിയില്ല.

ഞാൻ തിരിച്ചു നോക്കാനും പോയില്ല. ഇനിയിപ്പോ സെഡ്യൂസ് ചെയ്യുന്നതിന് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. അയാം റെഡി. അല്ല അപ്പോൾ ഇന്ന് രാത്രി ശേഖർ എന്ത് ചെയ്യും.”

“ഞാനെന്തു ചെയ്യാൻ?”

“സെഡ്യൂസ് ചെയ്തു കഴിയുമ്പോൾ പിന്നെ ഞാൻ അജയന്റെ കൂടെ ആയിരിക്കില്ലേ.

അപ്പോൾ ശേഖർ തനിച്ചാവില്ലേ?”

“ഹോ… താൻ സെഡ്യൂസ് ചെയ്യാൻ നോക്കുമ്പോൾ തന്നെ അവൻ തന്റെ വലയിൽ വീഴും എന്ന് ഉറപ്പാണോ? അത്രയ്ക്ക് കോൺഫിഡൻസ് ഉണ്ടോ?”

“കോൺഫിഡൻസ് ഒക്കെ അവിടെ നിൽക്കട്ടെ. തൽക്കാലം അവൻ എന്റെ വലയിൽ വീണു എന്ന് വിചാരിക്കുക. അങ്ങനെയാണെങ്കിൽ ശേഖർ ഇന്ന് എന്ത് ചെയ്യും”

“ഞാൻ തിരക്കാണെന്ന് പറഞ്ഞു സ്റ്റഡി റൂമിൽ ഉണ്ടാവും. ഇന്ന് അവിടെ തന്നെ കിടന്നുറങ്ങും. അല്ല.. തന്നെക്കൊണ്ട് പറ്റുമോ ഉറപ്പാണോ?..”

“പറ്റും ശേഖർ.. എന്നെക്കൊണ്ട് പറ്റും.. പക്ഷേ ശേഖർ പറഞ്ഞ വാക്ക് പാലിക്കണം”

“അത് കൊള്ളാം തന്നോട് പറഞ്ഞ് ഏതെങ്കിലും വാക്ക് ഞാൻ പാലിക്കാതിരുന്നിട്ടുണ്ടോ?”

“അതില്ല.. എന്നാലും പണ്ട് നമ്മൾ പ്രേമിച്ചുകൊണ്ടിരുന്ന സമയത്ത് വേറെ പെണ്ണുങ്ങളുടെ അടുത്ത് പോകരുതെന്ന് പറഞ്ഞിട്ടും പോയില്ലേ”

“അത് ഞാൻ തന്നെ പറഞ്ഞല്ലേ താൻ അറിഞ്ഞത് കല്യാണത്തിന് ശേഷം ഞാൻ പോയിട്ടില്ലല്ലോ. അതിനുശേഷമുള്ള ഒരു വാക്ക് പോലും ഞാൻ തെറ്റിച്ചിട്ടില്ലല്ലോ”

“സമ്മതിച്ചു എന്റെ പൊന്നേ… വാക്കു മാറില്ല ശരി ഞാനെന്ന എന്റെ ടാസ്ക് തുടങ്ങട്ടെ” അങ്ങനെ പറഞ്ഞുകൊണ്ട് അനിത ബെഡ്റൂമിലെ വാഷ് റൂമിലേക്ക് കയറി.

ശേഖർ അൽപനേരം അങ്ങനെ തന്നെ നിന്നു. അനിതയിൽ നിന്നും ഇത്തരം ഒരു പ്രതികരണം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല. അനിത ദേഷ്യപ്പെടും എന്നാണ് കരുതിയത്, അതുമല്ലെങ്കിൽ ദിലീപിന്റെ കാര്യം പറഞ്ഞ് ചിലപ്പോൾ പരിഭവിക്കും എന്നും കരുതി, അതുമല്ലെങ്കിൽ കുടുംബബന്ധങ്ങളുടെ മൂല്യങ്ങൾ പറഞ്ഞ് ഒരു വലിയ പ്രഭാഷണം തന്നെ

നടത്തും എന്നും കരുതി. പക്ഷേ അവൾ ഇത്ര പെട്ടെന്ന് സമ്മതിക്കുമെന്ന് അവൻ ഒട്ടും പ്രതീക്ഷിച്ചില്ല.

അവൾ എന്തായിരിക്കും പെട്ടെന്ന് തന്നെ സമ്മതിക്കാനുള്ള കാരണം.

അജയനെ അവൾ ആദ്യമായാണ് കാണുന്നത്. തനിക്കും അജയനെ ഒട്ടും പരിചയമില്ല. ഇന്ന് വൈകുന്നേരം ആണ് ആദ്യമായ് കണ്ടത്.

ഏതാനും മണിക്കൂറുകൾ മാത്രം പരിചയം. അവരുടെ കല്യാണത്തിന് പോകാൻ അന്ന് പറ്റിയില്ല. തന്റെ അച്ഛനും അമ്മയും പോയിരുന്നു. അതുകൊണ്ട് പോകണ്ട എന്ന് വച്ചതാണ്.

പിന്നീട് എപ്പോഴോ അമ്മ അവരുടെ കല്യാണ ഫോട്ടോ കാണിക്കുകയുണ്ടായി. അതിലെ മുഖം ഒന്നും താൻ ഓർക്കുന്നില്ല. കാരണം ദേവകിചേച്ചിക്ക് താൻ വലിയ സ്ഥാനമൊക്കെ കൊടുക്കുന്നുണ്ടെങ്കിലും ദേവകി ചേച്ചിയുടെ കുടുംബവും ആയിട്ട് വലിയ അടുപ്പം ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *