ശേഖറിന്റെ സ്വന്തം അനിത – 2 Likeഅടിപൊളി  

“ബയോഡേറ്റ കയ്യിലുണ്ടോ?”

“ഉണ്ട്… സാർ.. സർട്ടിഫിക്കറ്റ് കോപ്പിയും ഉണ്ട്” കയ്യിലിരുന്ന ഫയൽ അജയൻ ശേഖറിന് നേരെ നീട്ടി. ശേഖർ ഫയൽ വാങ്ങി മറിച്ചുനോക്കി. അജയന്റെ അനുജൻ അജിത്തിന്റെ ബയോഡേറ്റയും സർട്ടിഫിക്കറ്റും ആണ്.

ശേഖർ ഉടൻ തന്നെ വൃന്ദയെ ഫോണിൽ വിളിച്ചു.

“എസ് ബോസ്” വൃന്ദ ക്യാബിനയിലേക്ക് കയറി വന്നു.

“വൃന്ദ നമുക്കിപ്പോൾ ട്രെയിനി വേക്കൻസി വല്ലതും കൊടുക്കാനുണ്ടാകുമോ.?” ശേഖർ പതിവ് ചോദ്യം വൃന്ദയോട് ചോദിച്ചു. അത് വൃന്ദയും ശേഖറും തമ്മിൽ കളിക്കുന്ന ഒരു നാടകമാണ്.

വൃന്ദയ്ക്ക് അത് നന്നായി അറിയാം. ജോലി ചോദിച്ച് കമ്പനിയിൽ

ആളുകൾ വരുന്നത് സാധാരണയാണ്. ചില ആളുകളോട് ശേഖർ ഡയറക്റ്റ് നോ പറയും.

അങ്ങനെ നോ പറയാൻ പറ്റാത്ത സാഹചര്യത്തിൽ ഇതുപോലെ വെറുതെ വൃന്ദയെ വിളിച്ച് ഒരു ഷോ കാണിക്കലൊക്കെ നടത്തി വേക്കൻസി ഇല്ല എന്ന് വരുത്തിതീർക്കും.

“ബോസ്.. ഇപ്പോഴത്തെ സ്റ്റേജിൽ എനിക്ക് പെട്ടെന്ന് പറയാൻ പറ്റില്ല… കരണ്ട് പ്രൊജക്റ്റ് എല്ലാം തന്നെ റണ്ണിങ് ആണ്… ബട്ട് ഞാൻ എന്റെ മാക്സിമം ട്രൈ ചെയ്യാം…”

വൃന്ദ ശേഖറിന്റെ കയ്യിൽ നിന്നും ഫയൽ വാങ്ങി.

“ഓക്കേ എനിക്ക് അടുത്തറിയാവുന്ന ആളാണ്. താൻ അതൊന്ന് കൺസിഡർ ചെയ്യണം.” അത് വെറുതെ പറയുന്നതാണെന്ന് ശേഖറിനും വൃന്ദയ്ക്കും അറിയാം.

“ഞാൻ ആദ്യം കണ്ടപ്പോൾ നമ്മളുടെ പഴയ പവൻകുമാർ ആണെന്ന് കരുതി..” വൃന്ദ അജയനെ അടിമുടി നോക്കിയിട്ട് ചെറിയ ചിരിയോടെ പറഞ്ഞു. അപ്പോഴാണ് ശേഖറും അത് ശ്രദ്ധിച്ചത്.

മുൻപ് ഓഫീസിൽ വർക്ക് ചെയ്തിരുന്ന ആളായിരുന്നു പവൻകുമാർ. ആളുടെ കോഴിത്തരം അതിരു വിട്ടപ്പോൾ ശേഖറായിട്ട് തന്നെ പറഞ്ഞു വിട്ടതാണ്. കാരണം പുറത്തുനിന്നും ഒരുപാട് കമ്പളയിന്റുകൾ വന്നു. പവൻകുമാർ ഒരു കാട്ടുകോഴി തന്നെയായിരുന്നു.

“മിസ്റ്റർ അജയൻ വന്നോളൂ.” അജയനെ വിളിച്ചുകൊണ്ട് വൃന്ദ പുറത്തേക്കിറങ്ങി.

അവർ പോയി കഴിഞ്ഞതും പെട്ടെന്ന് ശേഖറിന്റെ മനസ്സിൽ മറ്റൊരു ചിന്ത വന്നു. അവൻ പെട്ടെന്ന് തന്നെ വൃന്ദയെ ഫോണിൽ വിളിച്ചു.

“വൃന്ദ… ദിലീപ് ക്യാബിനിൽ ഇല്ലേ?”

“ഇല്ല ബോസ്… നമ്മുടെ ക്ലൈൻറ്റിനെ മീറ്റ് ചെയ്യാനായി പുറത്തുപോയി”

“വൃന്ദ അജയനോട് സംസാരിച്ചതിനുശേഷം പുറത്തുവയ്റ്റ് ചെയ്യാൻ പറയണം കേട്ടോ.”

“ഓക്കേ ബോസ്സ്”

ശേഖർ വർക്കൊക്കെ പെട്ടെന്ന് തന്നെ ഫിനിഷ് ചെയ്ത് പുറത്തേക്കിറങ്ങി. പറഞ്ഞതുപോലെ തന്നെ അജയൻ പുറത്ത്

കാത്തു നിൽക്കുന്നുണ്ടായിരുന്നു. ശേഖർ അജയന്റെ അടുത്തേക്ക് ചെന്നു.

“ഞാൻ മാക്സിമം ട്രൈ ചെയ്യാം എനിക്ക് മാത്രമായിട്ട് ഒരു തീരുമാനം എടുക്കാൻ കഴിയില്ല അതുകൊണ്ടാണ്” ശേഖർ പറഞ്ഞത് കേട്ട് അജയൻ പുഞ്ചിരിച്ചു.

“മതി.. അങ്ങനെ മതി. സാർ ഒന്ന് കൺസിഡർ ചെയ്താ മതി. അവനെ ഒരു നല്ല നിലയിൽ എത്തിക്കണം എന്നുള്ളത് എന്റെ ഒരു വലിയ ആഗ്രഹമാണ്.

ഞാൻ പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ. എനിക്കൊരു ചേച്ചിയും പിന്നെ താഴെ അവനും പിന്നെ അതിന് താഴെ ഒരു അനിയത്തിയും ഉണ്ട്.

ചേച്ചിയുടെ കല്യാണം നടത്തി. അച്ഛൻ ചെറുപ്പത്തിലെ മരിച്ചുപോയതുകൊണ്ട് കുടുംബഭാരം മുഴുവൻ എന്റെ തോളിലായി. ചേച്ചിയെ മാന്യമായി കെട്ടിച്ചു വിട്ടു. അനിയത്തിയെ കെട്ടിക്കാൻ ഉള്ളതും എന്റെ കയ്യിലുണ്ട്.

അനിയന്റെ കാര്യമാണ് എന്റെ ഇപ്പോഴത്തെ ബുദ്ധിമുട്ട്. അവൻ പഠിക്കാൻ നല്ല മിടുക്കനാണ്.. എൻജിനീയറിങ് ഒക്കെ നല്ല മാർക്ക് ഉണ്ടായിരുന്നു. എനിക്ക് പഠിക്കണം എന്നുണ്ടായിരുന്നു പക്ഷേ അന്ന് ആ സാഹചര്യം ഉണ്ടായിരുന്നില്ല.

അതുകൊണ്ട് ഞാൻ അനിയനെ നല്ലതുപോലെ പഠിപ്പിച്ചു. എനിക്ക് അവന്റെ ഈ ഫീൽഡിൽ അറിയാവുന്നവർ ആരും തന്നെ ഇല്ല. പ്രേമയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്.

സാറിനോട് ഒന്ന് ചോദിച്ചു നോക്കാൻ. സാറിന്റെ പേരെന്റ്സ്നെ കണ്ടാരുന്നു. സാറിന്റെ അമ്മയാണ് ഇങ്ങോട്ട് നേരിട്ട് വരാൻ പറഞ്ഞത്.”

“അതിനെന്താ ഡോണ്ട് വറി. ഇവിടെ അല്ലെങ്കിൽ മറ്റൊരിടത്ത് ഞാൻ ട്രൈ ചെയ്തു നോക്കാം. അതിരിക്കട്ടെ ദേവകി ചേച്ചിയും പ്രേമലതയും എവിടെ?”

Leave a Reply

Your email address will not be published. Required fields are marked *