ശേഖറിന്റെ സ്വന്തം അനിത – 2 Likeഅടിപൊളി  

ഗ്രൗണ്ട് ഫ്ലോറിൽ ആണ് അനിത അവർക്കുള്ള മുറികൾ ഒക്കെ റെഡിയാക്കിയത്. ശേഖറിന്റെയും അനിതയുടെയും ബെഡ്റൂം ഫസ്റ്റ് ഫ്ലോറിൽ ആണ്.

അല്പം കഴിഞ്ഞപ്പോൾ കുളിക്കുവാൻ വേണ്ടി വാഷ്റൂമിലേക്ക് കയറി. ആ സമയത്ത് ശേഖർ അനിതയോട് കഴിക്കാൻ അട വേണമെന്ന് പറഞ്ഞു. അത് കേട്ട് അനിത വല്ലാത്ത ഒരു ചെറിയ സംശയത്തോടെ ശേഖറിനെ നോക്കി.

സാധാരണ ഇടയ്ക്കൊക്കെ ശേഖറിന് അനിത അരിയട ഉണ്ടാക്കി കൊടുക്കുന്നതാണ്.

“ഇതെന്താ ഇപ്പോൾ പെട്ടെന്ന് അട കഴിക്കാൻ ഒരു തോന്നൽ?”

“എനിക്കല്ല ഇവൾക്കാണ്. അട ഇവൾക്ക് ഭയങ്കര ഇഷ്ടമാണ്” പ്രേമലതയെ നോക്കി ചിരിച്ചുകൊണ്ട് ശേഖർ പറഞ്ഞു.

അത് കേട്ടതും അനിത ദേഷ്യം കൊണ്ട് പല്ലുറുമ്മി.

“വല്യേട്ടൻ ഇതൊക്കെ ഓർക്കുന്നുണ്ടോ? ” തനിക്കുവേണ്ടി അട ഉണ്ടാക്കണം എന്ന് പറഞ്ഞത് പ്രേമലതയ്ക്ക് ഭയങ്കര സന്തോഷമായി.

“പിന്നല്ലേ.. ഞാനിതൊക്കെ മറക്കുമോ” അനിത എഴുന്നേൽക്കുന്നില്ല എന്ന് കണ്ടപ്പോൾ അവളെ നോക്കി ശേഖർ ഒരിക്കൽ കൂടി പറഞ്ഞു.

“മോളെ… പെട്ടെന്ന് ആയിക്കോട്ടെ പ്രേമലതയ്ക്ക് വേണ്ടി മാത്രം മതി എനിക്ക് വേണ്ട”

“അയ്യോ വേണ്ട ചേച്ചിക്ക് അതൊക്കെ ബുദ്ധിമുട്ടാകും”

” ഏയ് എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല” അങ്ങനെ പറഞ്ഞെങ്കിലും അനിതയുടെ മുഖത്ത് നീരസം വ്യക്തമായിരുന്നു. അവൾ നല്ലപോലെ ദേഷ്യം

പിടിച്ച് അടുക്കളയിലേക്ക് പോയി.

“ചേച്ചിക്ക് ദേഷ്യമാണെന്ന് തോന്നുന്നു. അട ഉണ്ടാക്കാൻ ചേച്ചിയോട് പറയണ്ടായിരുന്നു. ചേച്ചിയുടെ മുഖം കണ്ടിട്ട് നല്ല ദേഷ്യം വന്ന പോലെയുണ്ട്” പ്രേമലത പരിഭവം പോലെ പറഞ്ഞു.

“ഏയ്.. ചേച്ചിക്ക് അട ഉണ്ടാക്കുന്നതിലല്ല ദേഷ്യം. ഞാൻ പ്രേമലതയോടെ സംസാരിക്കുന്നതിലാണ്. ചേച്ചി അങ്ങനെയാണ് ഞാൻ പെൺപിള്ളാരോട് സംസാരിക്കുന്നത് ഒന്നും ഇഷ്ടമല്ല പ്രത്യേകിച്ച് പ്രേമലതയെ പോലെ സുന്ദരികളായ പെൺകുട്ടികളോട്” സുന്ദരി എന്ന് വിശേഷിപ്പിച്ചതും പ്രേമലതയ്ക്ക് ചെറുതായി നാണം വന്നു.

കുറച്ചുനേരം പ്രേമലതയുമായി പഞ്ചാര വർത്താനം പറഞ്ഞുകൊണ്ടിരുന്നു ശേഖർ. അതിനുശേഷം അവൻ കിച്ചണിലേക്ക് ചെന്നു. അവിടെ ദേഷ്യം പിടിച്ച് അടയുണ്ടാക്കുന്ന അനിതയാണ് കണ്ടത്.

“എന്താണ് മോളൂസ് റെഡി ആയില്ലേ?” പുറകിലൂടെ ചെന്ന് അവളെ വട്ടം പിടിച്ചു കൊണ്ട് ശേഖർ ചോദിച്ചു.

“ഒരു അഞ്ചുമിനിറ്റ് ഇപ്പോൾ റെഡിയാകും”

“എന്താ മോൾക്ക് ഒരു വിഷമം പോലെ.?”

“ശേഖറിനു അറിയാമല്ലോ അവളോട് സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. പിന്നെന്തിനാ ശേഖർ അവളോട് സംസാരിച്ചുകൊണ്ട് അവിടെ ഇരുന്നത്”

ശേഖർ അവളെ വട്ടം ചുറ്റിപ്പിടിച്ച് കഴുത്തിൽ ചുംബിച്ചു. കഴുത്തിലൂടെ കവിളിലേക്കും പിന്നെ ചുണ്ടുകളിലേക്കും അവന്റെ ചുണ്ടുകൾ പതിഞ്ഞു. കൈകൾ കൊണ്ട് അവൻ പതിയെ അവളുടെ മുലകൾ തലോടി.

അനിത അതൊരു അവസരമായി കണ്ടുകൊണ്ട് അവന്റെ കവിളിൽ ആഞ്ഞാഞ്ഞു ചുംബിച്ചു. എന്നിട്ട് അവനോട് ഒരല്പം കൊഞ്ചലോടെ പറഞ്ഞു.

“ശേഖർ… പ്ലീസ്… അവളോട് ഇനി സംസാരിക്കാൻ ഒന്നും പോകണ്ട… എനിക്ക് എന്തോ ഭയങ്കര ബുദ്ധിമുട്ട് പോലെ”

“വീട്ടിൽ വന്നിരിക്കുന്നവരോട് ഞാൻ സംസാരിക്കാതിരിക്കുന്നത് എങ്ങനെയാ? അവർക്ക് എന്ത് തോന്നും?”

“ഒന്നും തോന്നില്ല… ഞാൻ സംസാരിച്ചോളാം… ശേഖറിനോട് ആ പെണ്ണിന് കുറച്ച് കൊഞ്ചൽ കൂടുതലുണ്ട്… പ്രേമലത…

അവൾക്ക് അറിഞ്ഞിട്ട പേര് തന്നെ” അനിത പ്രേമലതയെ മോക് ചെയ്യുന്നതുപോലെ സംസാരിച്ചു. അതുകണ്ട് ശേഖർ പൊട്ടിച്ചിരിച്ചു.

“അട അവൾക്കുവേണ്ടി മാത്രമേ ഉണ്ടാക്കിയുള്ളൂ? അജയന് ഉണ്ടാക്കിയില്ലേ?”

“നാലെണ്ണം ഉണ്ടാക്കിയിട്ടുണ്ട് രണ്ടെണ്ണം വെച്ച് അവർ രണ്ടുപേരും കഴിച്ചോട്ടെ…”

“ഓക്കേ…” അങ്ങനെ പറഞ്ഞ് അടുക്കളയിൽ നിന്നും തിരിച്ചിറങ്ങാൻ നേരം അനിത വീണ്ടും ശേഖറിന്റെ കയ്യിൽ പിടിച്ചു.

“ഞാൻ പറഞ്ഞത് കേട്ടല്ലോ അവളോട് ഇനി സംസാരിക്കണ്ട…” അല്പം ദയനീയമായാണ് അനിത അങ്ങനെ പറഞ്ഞത്. ശേഖർ പ്രേമലതയോട് സംസാരിക്കുന്നതിനുള്ള അവളുടെ പരിഭവം വ്യക്തമായിരുന്നു.

“അത്രയ്ക്ക് നിർബന്ധമാണോ?”

Leave a Reply

Your email address will not be published. Required fields are marked *