ശേഖറിന്റെ സ്വന്തം അനിത – 2 Likeഅടിപൊളി  

ശേഖർ അവർ എന്താണ് പറയുന്നതെന്ന് പതുക്കെ ശ്രദ്ധിച്ചു.

“ആദ്യം ഞാൻ കണ്ടപ്പോൾ വളരെ ഗൗരവമുള്ള ഒരാൾ ആയിരിക്കുമെന്നാണ് കരുതിയത്.” അനിതയെ നോക്കി ചിരിച്ചുകൊണ്ട് അജയൻ പറഞ്ഞു.

“ഓ… അതെയോ…

എന്നിട്ട് ഇപ്പോൾ എന്ത് തോന്നുന്നു?” അജയൻ പറഞ്ഞത് കേട്ട് അനിത പൊട്ടിച്ചിരിച്ചു.

“ഒരു പാവം പെണ്ണാണെന്ന് മനസ്സിലായി.”

“ഞാൻ അത്ര പാവം ഒന്നുമല്ല. ശേഖറിന് കോളേജിലും മറ്റും ഒരുപാട് ആരാധികമാരുണ്ടായിരുന്നു. അവരോട് എല്ലാവരോടും തന്നെ ഞാൻ പടവെട്ടിയിട്ടുണ്ട്. ഒറ്റ ഒരെണ്ണത്തിനെയും ഞാൻ വെറുതെ വിട്ടിട്ടില്ല.”

“സാറിനെ അത്രയ്ക്ക് ഇഷ്ടമാണ് അല്ലേ”

“അതെ.. ശേഖർ എന്റെ മാത്രമാണ്. എനിക്കറിയാം പ്രേമലതയെ ശേഖർ ഒരു അനിയത്തിയെ പോലെയാണ് കാണുന്നതെന്ന്. ദേവകി ചേച്ചി ശേഖറിന് അമ്മയെ പോലെയാണെന്ന് പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്.

ഇതൊക്കെ എനിക്ക് നന്നായിട്ട് അറിയാം പക്ഷേ, ഞാൻ ഇങ്ങനെയാണ്. ശേഖർ എന്റെ മാത്രമാണ്. ഞാൻ എന്റെ ജീവിതത്തിൽ ഒരു പുരുഷനെ മാത്രമേ ഇഷ്ടപ്പെട്ടിട്ടുള്ളൂ.

അതെന്റെ ശേഖർ ആണ്. ആസ്ഥാനത്ത് മറ്റൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല.”

“നിങ്ങൾ തമ്മിൽ എന്നു മുതൽ ആണ് പ്രേമിച്ചു തുടങ്ങിയത്”

“കോളേജിൽ പഠിക്കുമ്പോൾ മുതലാണ്. പക്ഷേ എനിക്ക് അതിനുമുമ്പ് തന്നെ ഇഷ്ടമായിരുന്നു. ഞാനൊരു അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതലാണ് ശേഖറിനെ പ്രണയിച്ചു തുടങ്ങിയത്.

സ്കൂൾ ആൽബത്തിൽ നിന്ന് ശേഖറിന്റെ ഫോട്ടോ ഞാൻ വെട്ടിയെടുത്തു ഒട്ടിക്കും. എന്റെ കൂട്ടുകാരികളുടെ ആൽബത്തിൽ ഒന്നും തന്നെ ശേഖറിന്റെ ഫോട്ടോ ഉണ്ടാവില്ല” അതും പറഞ്ഞ് അനിത പൊട്ടിച്ചിരിച്ചു.

“ശരിക്കും പറഞ്ഞാൽ ചെറിയൊരു വട്ട് അല്ലേ?” അജയൻ ഒരു തമാശ കണക്ക് ചിരിച്ചുകൊണ്ട് ചോദിച്ചു.

“ചെറുതൊന്നുമല്ല ശേഖറിന്റെ കാര്യത്തിൽ എനിക്ക് മുഴുത്ത വട്ട് തന്നെയായിരുന്നു. ശേഖറിന് ഇഷ്ടം സ്റ്റൈലിഷ് പെൺകുട്ടികളെ ആയിരുന്നു. അത് എന്നോട് ഒരു കൂട്ടുകാരി പറഞ്ഞതുമാണ്.

അന്ന് ഞാൻ അത് കാര്യമാക്കി എടുത്തില്ല. പക്ഷേ കോളേജിൽ ചേർന്നു കഴിഞ്ഞപ്പോൾ

എനിക്ക് അത് മനസ്സിലായി. അതോടെ ഞാൻ എന്നെ തന്നെ മൊത്തത്തിൽ ചേഞ്ച് ചെയ്തു”

“ശേഖർ സാർ പറഞ്ഞായിരുന്നു… ”

“ശേഖർ എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത് കോളേജിൽ ചേർന്നതിനുശേഷം ആണ്. ശരിക്കും പറഞ്ഞാൽ സ്റ്റൈലിഷ് ആയതിനുശേഷം എന്ന് വേണമെങ്കിൽ പറയാം. ആ സമയത്ത് ഒരുപാട് ക്യാമ്പസ് ബ്യൂട്ടികൾ ഉണ്ടായിരുന്നു.

ഞാൻ ഒരുപാട് കരഞ്ഞ ദിവസങ്ങൾ ആയിരുന്നു അതൊക്കെ.”

“അതെന്താ?”

” കാരണം ആ സമയത്ത് ശേഖർ മറ്റുള്ളവരുടെ കൂട്ടത്തിൽ ഒരു പെണ്ണായിട്ട് മാത്രമേ എന്നെ കണ്ടിരുന്നുള്ളൂ. ഞാൻ ഇഷ്ടമാണ്, പ്രണയമാണ് എന്ന് പറഞ്ഞ് പുറകെ നടക്കാൻ തുടങ്ങിയപ്പോൾ ശേഖർ എന്നോട് കുറെ ട്രിക്ക് ക്വസ്റ്റ്യൻസ് ചോദിച്ചു.

അതെന്തിനു വേണ്ടി ആയിരുന്നു എന്നുള്ളത് എനിക്ക് അപ്പോൾ മനസ്സിലായിരുന്നില്ല. ഞാനതിന് എന്റെ പൊട്ടബുദ്ധിക്ക് മറുപടി പറഞ്ഞതോടെ ശേഖർ എന്നെ അധികം ശ്രദ്ധിക്കാതെ ആയി”

“അതെന്താ? ”

“ഞാനൊരു വെർജിനാണോ എന്നറിയാൻ വേണ്ടിയാണ് ശേഖർ ചോദ്യങ്ങളൊക്കെ ചോദിച്ചത്. എന്റെ ഫാമിലിയെ പറ്റിയും ഒക്കെ അറിഞ്ഞപ്പോഴേക്കും ശേഖർ പിന്മാറി. കാരണം ഒരു വിർജിൻ പെണ്ണുമായുള്ള ഒരു സിൻസിയർ റിലേഷൻഷിപ്പിന് ശേഖറിന് അപ്പോൾ താല്പര്യമുണ്ടായിരുന്നില്ല.

പക്ഷേ ഞാൻ വിട്ടില്ല. ഞാൻ പിന്നാലെ നടന്നു. ഒടുവിൽ ശേഖർ സമ്മതിച്ചു. ഞാൻ പുറകെ നടന്നു വല വിരിച്ചു പിടിച്ചു എന്ന് പറയുന്നതായിരിക്കും നല്ലത്.”

അത്രയും പറഞ്ഞ് അനിത എന്തൊക്കെയോ ഓർത്തുകൊണ്ട് സ്വയം പുഞ്ചിരിച്ചു. അവൾ പഴയ കാര്യങ്ങളൊക്കെ ഓർത്തു ചിരിക്കുന്നതാണെന്ന് ശേഖറിന് മനസ്സിലായി.

“ഒരാളോട് അത്രയ്ക്ക് ഇഷ്ടം തോന്നി കഴിഞ്ഞാൽ പിന്നെ അങ്ങനെയായിരിക്കും. അയാൾ ഇല്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ല എന്നൊക്കെ തോന്നും. എനിക്ക് പ്രേമലതയെ പരിചയപ്പെടുന്നതിന് മുമ്പേ

ഒന്ന് രണ്ട് ലവ് അഫയർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *