ലാപ്ടോപ്പിൽ ഇതുവരെ സൂക്ഷിച്ചുവച്ചിരുന്ന പ്രോജക്ടിന്റെ എല്ലാ ഡീറ്റെയിൽസും വിശദമായി അവൾ അയാൾക്ക് കൈ മാറാൻ തുടങ്ങിയിരുന്നു…
സ്വാമി ഫയൽസും പ്രൊജക്റ്റ് പരിശോധിച്ച് ഉറപ്പ് വരുത്തുമ്പോൾ നേർക്ക് നേർ ഇരിക്കുന്ന വ്യക്തിയെ സ്റ്റെല്ല നിരീക്ഷിച്ചു..
ട്രഡീഷണൽ കന്നടിക കളെപ്പോലെ രണ്ട് കാതുകൾ കുത്തിയിരിക്കുന്നു വലത്തെ കയ്യിൽ ഇടിവളയും ഇടത്തെ കയ്യിൽ ഒരു വില കൂടിയ വാച്ചും കഴുത്തിൽ ആഡംബരം എടുത്ത് കാണിക്കുന്ന ഒരു സ്വർണ ചെയ്ൻ..!!
വർഷങ്ങളുടെ എക്സ്പീരിയൻസ് എടുത്തു കാണിക്കും പോലെ പക്വതയാർന്ന സംസാരം..
ശിവ പുതിയ സ്വാമ്രാജ്യങ്ങൾ കെട്ടി പടുക്കുമ്പോൾ ഇതുവരെ വാർത്ത് എടുത്ത ബിസിനസ്സ് സംരക്ഷിക്കുന്നതിനാണ് സ്വാമി കൂടുതൽ ശ്രെദ്ധ കൊടുക്കുന്നത് എന്ന് അവൾക്ക് മനസിലായി..!!!
ഇടയ്ക്ക് എപ്പോഴെങ്കിലും ശിവയെപ്പറ്റി അയാൾ എന്തെങ്കിലും സംസാരിക്കും എന്ന് കരുതിയെങ്കിലും സ്വാമിയുടെ ഭാഗത്തുനിന്നും അത്തരത്തിൽ ഒരു സംസാരം ഉണ്ടായിരുന്നില്ല…!!
താൻ ആയിട്ട് എന്തെങ്കിലും ചോദിക്കാം എന്ന് വിചാരിച്ചാൽ ചിലപ്പോൾ അത് ഇവിടെ ഒന്നും നിൽക്കില്ല അതുകൊണ്ട് തൽക്കാലം ഒന്നുതന്നെ ചോദിക്കേണ്ട എന്ന് അവൾ കരുതി…!!
ഓഫീസ് കാര്യങ്ങളും പ്രൊജക്റ്റ് സംബന്ധിച്ചതുമായി അയാൾ തന്നോട് ഒരുപാട് കാര്യങ്ങളെ പ്പറ്റി സംസാരിച്ചു…
ഇതുവരെ ശിവ മുന്നോട്ടുവച്ച സജഷൻസും അതിൽ കമ്പനി പൂർത്തിയാക്കിയിരിക്കുന്ന കൺസ്ട്രക്ഷനും അതിൻറെ ഡീറ്റെയിൽസും സ്റ്റെല്ല വളരെ വൃത്തിയായി സ്വാമിക്ക് അവതരിപ്പിച്ചു നൽകി…
” യൂ ഹാവ് ഡൺ എ ഗ്രറ്റ് ജോബ് സ്റ്റെല്ല..! റിയലി അപ്പ്രെഷെറ്റ് യൂ..”
സ്വാമി അവളെ പ്രേശംസിക്കുന്നുണ്ട് എങ്കിലും അയാളുടെ സംസാരത്തിൽ ഒരിക്കൽ പോലും ശിവയുടെ പേര് കടന്നു വരാതിരുന്നത് ശരിക്കും അവൾക്ക് അതിശയവും ഒരു തരം ജിങ്ഞാസയും ഉണ്ടാക്കി !!
” അപ്പോൾ താങ്ക്യു സ്റ്റെല്ല..!! ഞാൻ ഇറങ്ങുകയാണ് ഈ ഫയൽസ് എല്ലാം എനിക്കൊന്ന് ഷെയർ ചെയ്യണം.. ”
” തീർച്ചായായും സ്വാമി ”
” പിന്നെ അതിന്റെ കൂടെ നമ്മുടെ കോൺട്രാക്ട് പ്രകാരം ഇതുവരെ നിങ്ങൾ കമ്പ്ലീറ്റ് ചെയ്തതിന്റെ ഫയൽസ് കൂടി എനിക്ക് സബ്മിറ്റ് ചെയ്യണം ”
സ്വാമി അതും കൂടി പറഞ്ഞ് എഴുന്നേൽക്കാൻ തുടങ്ങി.
എഴുന്നേൽക്കുന്നതിന് തൊട്ട് മുമ്പായി ആളുടെ ഫോണിലേക്ക് ഒരു കോൾ വന്നു.
” ഹലോ ശിവ പറയൂ…”
‘അപ്പുറത്ത് സംസാരം ‘
” കാര്യങ്ങൾ അങ്ങനെ ആണല്ലേ ? വേറെ പ്രശ്നങ്ങൾ എന്തെങ്കിലും .. ആർക്കും കുഴപ്പമില്ലാലൊ ?? ”
‘ അപ്പുറത്ത് വീണ്ടും സംസാരം ‘
ഫോണിൽ ശിവ ആണെന്ന് അറിഞ്ഞതും സ്റ്റെല്ലയുടെ ശരീരത്തിൽ ഒരു തരം എക്സൈറ്റ്മെന്റ് നിറഞ്ഞു..
നെഞ്ചിടിപ്പ് ഒക്കെ വല്ലാതെ കൂടുന്നു..
ശിവയെ കാണണ്ട പക്ഷെ ശബ്ദം ഒന്ന് കേട്ടെങ്കിൽ….!!!
” നീ കുറച്ചു കൂടി ഷമയോടെ കാര്യങ്ങളെ കാണു ശിവാ…!! ഇവിടുത്തെ കാര്യങ്ങൾ ഞാൻ മാനേജ് ചെയ്തോളാം എല്ലാം ഒക്കെ ആയതിനുശേഷം മാത്രം തിരികെ വന്നാൽ മതി, ശരി ഞാൻ വിളിക്കാം ”
അതും പറഞ്ഞ് സ്വാമി കാൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ ഇട്ടു.
‘ ശിവ എവിടെയാണെന്നും എന്ത് ചെയ്യുകയാണെന്നും അന്വേഷിക്കാനുള്ള സ്റ്റെല്ലയുടെ ആകാംഷയും ജിങ്ഞാസയും നെല്ലി പലക വരെ എത്തി.. സ്വാമിയോട് ചോദിച്ചാലോ??? ‘
സ്വാമി അവളുടെ മുന്നിൽ എഴുന്നേറ്റു പോകാൻ തുടങ്ങുന്ന ഓരോ നിമിഷവും അവളുടെ ചങ്കിടിപ്പ് ഉയർന്ന് മനസ്സ് സങ്കർഷ ഭരിതമായി കൊണ്ടിരുന്നു…!!!
‘ സ്റ്റെല്ല.. നോ…! സ്റ്റെല്ല ലീവ് ഇറ്റ് ‘
” സ്വാമി…???? ”
ഒടുവിൽ പോകാൻ ആയി തിരിഞ്ഞ അയാളെ സ്റ്റെല്ല പുറകിൽ നിന്നും വിളിച്ചു.
‘ എന്താണ് ‘ എന്ന മട്ടിൽ സ്വാമി അവിടെ തന്നെ നിന്നു എങ്കിലും തിരിഞ്ഞു നോക്കിയില്ല…!!!
” ശിവ എവിടെയാണ് കുറച്ചു ദിവസമായല്ലോ കണ്ടിട്ട് ?? ”
അവളുടെ ചോദ്യം കേട്ടതും അയാൾ അരുതാത്തത് എന്തോ കേട്ട പോലെ ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു.
” ശിവയെ കുറിച്ച് ആണോ ചോദിച്ചത് ??? ”
” അതെ..!! ആളെ കുറച്ച് ദിവസമായി കാണുന്നില്ല…സോ ജസ്റ്റ് അറിയാൻ.. ”
ചോദിച്ചത് ‘ അബദ്ധം ആയോ ‘ എന്ന മട്ടിൽ അവൾ കൈ വിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു..
