” കുറച്ച് ഇഷ്യൂസ് അൺ എക്സ്പെക്റ്റട് ആയി വന്നു സ്റ്റെല്ല.. ബിസിനസ്സിൽ ഞങ്ങൾ പ്രതീക്ഷിക്കാത്ത ചെറിയ പ്രശ്നങ്ങൾ നടന്നു അതുകൊണ്ട് ശിവയും ഭഗത്തും മലേഷ്യയിലേക്ക് പോയിരിക്കുകയാണ് ഞായറാഴ്ച പോയതാണ് ഇതുവരെ വന്നിട്ടില്ല…”
അയാൾ പോക്കറ്റിൽ കൈ തിരുകി നിന്നാണ് സംസാരിച്ചത്.
” ആൾക്ക് കുഴപ്പങ്ങളൊന്നുമില്ലാല്ലോ..! അല്ലേ ?? ”
വേണ്ടപ്പെട്ട ആർക്കോ എന്ന പോലെ അവൾ വ്യകുല പെടുന്നതും മുഖഭാവം മാറുന്നതും സ്വാമി ശ്രെദ്ധിച്ചിരിക്കണം.
” നോ…!! ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല പക്ഷേ അവൻറെ സ്വഭാവത്തിന് കാര്യങ്ങൾ ഒന്നും കൈവിട്ട് ചെയ്യാതിരുന്നാൽ മതി.. ”
സ്വാമി ഒന്ന് നിർത്തി സ്റ്റെല്ല ഒന്നും മനസിലാതെ സ്വാമിയുടെ മുഖത്തേക്ക് നോക്കി.
” ശിവ ആരോടും അങ്ങനെ പെട്ടെന്ന് അടുത്ത് ഞാൻ കണ്ടിട്ടില്ല പക്ഷേ അവൻ ഒരാളോട് മാത്രം ഇപ്പോൾ സോഫ്ട് ആവുന്നു.. !! ”
സ്വാമി ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു..
” സമാധാനവും സാന്തൊഷവും ഉള്ള കുടുംബ ജീവിതം ഒരു മനുഷ്യന്റെ അനുഗ്രഹം ആണ്..
സ്റ്റെല്ല..!! ഇപ്പോഴുള്ള ജീവിതം എത്ര സ്വർഗ്ഗമാണെന്ന് നീ തിരിച്ചു അറിയുന്നില്ല… ഈ കംഫർട്ട് സോണിനു പുറത്ത് മറ്റൊരു ലോകം ഉണ്ട് ‘ വേൾഡ് ഓഫ് മാഫിയ ‘ ഒരിക്കൽ വന്ന് പെട്ടാൽ പിന്നെ തിരിച്ചു പോക്കില്ലാത്ത ലോകം…!! നീ വിശ്വസിക്കുന്ന ദൈവം നിന്നോട് കൂടെ ഉണ്ടാക്കട്ടെ..”
സ്വാമി ദ്വയാർത്ഥത്തിൽ അവളോട് എന്തോ ഒന്ന് ഓർമിപ്പിച്ച ശേഷം അവിടെ നിന്നും ലാപ്ടോപ്പ് എടുത്ത് പുറത്തേക്ക് നടന്നു.
അവസാനം പറഞ്ഞതിന്റെ അർഥം സ്റ്റെല്ലക്ക് മനസിലായില്ല എങ്കിലും അവൾ അത് കാര്യമായി എടുക്കാൻ പോയില്ല..!!
സ്വാമി ഇറങ്ങിയതിനു പുറമെ അവളുടെ വിചാരങ്ങൾ കാട് കയറി തുടങ്ങിയിരുന്നു..
‘ സ്വാമി പറഞ്ഞതിന്റെ അർഥം എന്താണ് ? ‘
‘ ശിവ എന്തെങ്കിലും പ്രശ്നത്തിലാണോ ? ‘
‘ ഒന്ന് മെസ്സേജ് അയച്ചു നോക്കണമൊ ?
ഉള്ളിൽ പലവിധ ചിന്തകൾ ഉയർന്ന് വന്നു… പക്ഷേ വേണ്ട…!!
ഇപ്പോൾ പോകുന്നത് പോലെ തന്നെ പോട്ടെ കുറച്ചു ദിവസങ്ങൾ കൂടി ശിവ ഇതുപോലെ വരില്ല എന്ന് അറിഞ്ഞപ്പോൾ അവൾക്ക് ചെറിയ ആശ്വാസമായിരുന്നു.
‘ സ്വാമി പറയും പോലെ ശിവ അത്രക്ക് കുഴപ്പക്കാരൻ ആയി തോന്നിയിട്ടില്ല.. ആരോട് ആയാലും അത്രയും ഡീസന്റ് ആയി പെരുമാറുന്നതെ താൻ കണ്ടിട്ടുള്ളു.!! ‘
സ്റ്റെല്ലയുടെ മനസ്സിൽ ശിവയുടെ രൂപം അപ്പാടെ തെളിഞ്ഞു വന്നു….
അതേ സമയം മലേഷ്യയിലെ മെലാക്കാ സിറ്റിയിലെ മെയിൻ ഹൈവെയിൽ കൂടി നാല് കറുത്ത ബെൻസ് കാറുകൾ ഒന്നിന് പിറകെ ഒന്നായി ചീറി പാഞ്ഞു കൊണ്ടിരുന്നു..
” ഒരു പക്ഷേ… ഇത് വരെ ഞാൻ കണ്ടതിനും കേട്ടതിനും അപ്പുറം ആണോ ശിവാനന്ദ്..??????
സ്റ്റെല്ല തന്റെ വെളുത്ത വിരലിലെ നഖം കടിച്ചു തുപ്പി കൊണ്ടിരുന്നു.
അതേ സമയം സിറ്റിയിലെ സമാനവരിയിൽ ഓടിക്കൊണ്ടിരിക്കുന്ന മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് ആ നാല് കാറുകളും സൈലൻസർ ഇരപ്പിച്ച് കൊണ്ട് അതി വേഗതയിൽ മുന്നോട്ട് കുതിച്ചു…..
മനസ്സിൻറെ ഏതോ ഒരു കോണിൽ അകാരണമായ ഒരു ടെൻഷൻ ശക്തമായി ഉടലെടുക്കുന്നത് സ്റ്റെല്ല ഇതിനോടകം തിരിച്ചറിഞ്ഞിരുന്നു…..!!!!!!
മെയിൻ. ഹൈവെയിൽ നിന്നും ഇറങ്ങി പ്രൈവറ്റ് റോഡിൽ കൂടി സഞ്ചരിച്ച് അത്യധികം ലക്ഷ്വറി ആയ ഒരു വീടിൻറെ മുന്നിലേക്ക് ആ വാഹന വ്യൂഹം ഒരു പ്രേത്യക ശബ്ദത്തോടെ ടയറുകൾ നിരക്കി നിന്നു…
അതിൽ നിന്നും പുറത്തേക്ക് ചാടിയിറങ്ങിയ കറുത്ത കോട്ടും സൂട്ടും ധരിച്ച ഇരുപതോളം ആളുകൾ കൈകളിൽ ബേസ് ബോൾ ബാറ്റുമായി കെട്ടിടത്തിനുള്ളിലേക്ക് ഓടി കയറി…..
അവസാനത്തെ കാറിൽ നിന്നും പുറത്തേക്കിറങ്ങിയ ഭഗത് പുറകിലെ ഡോർ തുറന്നു കൊടുത്തതും ശിവ പുറത്തേക്ക് ഇറങ്ങി.. പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് വായിലേക്ക് വച്ച് കത്തിച്ചു..!!
അപ്പോഴേക്കും ശിവയുടെ ആളുകൾ ആ വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയിരുന്നു….!!
നിശബ്ദതയെ ബേധിച്ച്.. അകത്ത് നിന്നും മനുഷ്യമാരുടെ മരണ വേദനയുള്ള കരച്ചിലും എന്തൊക്കെയോ അടിച്ചു തകർക്കുന്ന ഒച്ചകളും വ്യക്തമായി കേൾക്കാമായിരുന്നു..
