വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് താഴേക്കിട്ട് ചവിട്ടിക്കെടുത്തി ഡിക്കി തുറന്നു അതിൽ നിന്നും മറ്റൊരു ബേസ് ബോൾ ബാറ്റ് കെയിലേക്ക് എടുത്ത് ശിവ ഭഗത്തിനൊപ്പം ആ കെട്ടിടത്തിനുള്ളിലേക്ക് കയറി…
ഓരോ ചുവടും മുന്നോട്ട് വെക്കുമ്പോഴും ഇരുവശങ്ങളിലുമായി ചോര ഒലിപ്പിച്ച് കിടക്കുന്ന എതിർ സംഘത്തിലെ ആളുകൾ..
അവൻ പിന്നെയും രണ്ടുനില മുന്നോട്ട് നടന്നു കയറി ഓരോ ഫ്ലോറിലും അടിച്ചു തകർക്കപ്പെട്ട രീതിയിൽ കിടക്കുന്ന കമ്പ്യൂട്ടറുകൾ ലക്ഷ്വറിയായ ഇലക്ട്രോണിക് ഗഡ്ജറ്റുകൾ.. ഫർണിച്ചറുകൾ ആ ഭവനത്തിന്റെ സൈഡ് വശങ്ങളിലെ ഗ്ലാസ്സുകൾ പോലും അടിച്ച് തകർത്തിരിക്കുന്നു…
മൂന്നാം നിലയിലേക്ക് എത്തിയതും അവിടെ ശിവയുടെ ആളുകൾ ഒരാളെ പുറകോട്ട് കൈ ചേർത്ത് പിടിച്ചിരിക്കുന്നു ആ വ്യക്തിയുടെ മുഖത്തുകൂടി കട്ട ചോര ഒലിച്ച് ഇറങ്ങുന്നുണ്ടായിരുന്നു….!!
ശിവ അയാൾക്ക് മുന്നിലേക്ക് നടന്നടുത്തു “എന്റെ പ്രോപ്പർട്ടി തകർക്കുമ്പോൾ നീ ഓർക്കണമായിരുന്നു എനിക്ക് തേടി വരാൻ പറ്റാത്ത അത്ര ദൂരത്ത് അല്ല നീ എന്ന് ”
” ത്ഫൂ…!! ”
ശിവ പറഞ്ഞു തീർത്തതും അയാൾ വായിലെ ചോര ശിവക്ക് നേരെ തുപ്പി.
” പന്ന തായോളി…!! ”
ഒരു മുഴു തെറിയോടൊപ്പോം കയ്യിലെ ബാറ്റ് ശിവ ആഞ്ഞ് വീശി…!!
രണ്ടു വശങ്ങളിലും തല ഉയർത്തി നിൽക്കുന്ന കെട്ടിടങ്ങൾക്ക് നടുവിലൂടെ ആ ലക്ഷ്വറി വാഹനങ്ങൾ തിരിച്ച് ശിവയുടെ ആഡംബര റിസോർട്ട് ലക്ഷ്യമാക്കി സാവധാനം ഓടിക്കൊണ്ടിരുന്നു..
” ഭഗത് നമ്മുടെ പിള്ളേരെ കുറച്ച് ദിവസം ഇവിടെ തന്നെ നിർത്തണം.. ഇനി ഒരു പ്രശ്നം ഉണ്ടായാൽ നമ്മളെല്ലാം കൊണ്ടും തയ്യാറായിരിക്കണം ”
” ശരി ചേട്ടാ ഞാൻ ചെയ്യാം ”
ശിവയുടെ ആഞ്ജക്ക് ഭഗത്ത് മറുപടി നൽകി.
” ഇതുവരെയും ആർക്കും പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നല്ലൊ.. ഇത്ര പെട്ടെന്ന് ഇവന്മാർക് ചൂട് കയറാൻ കാരണം എന്താണ്.?? ”
ശിവ കയ്യിലെ ചോര ടവ്വൽ കൊണ്ട് തുടച്ചു മാറ്റി പിന്നെ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു.. ആഞ്ഞു വലിച്ചു.
” നിലവിൽ ഈ പ്രദേശത്ത് ലോക്കൽ മാഫിയ സ്ട്രോങ്ങ് ആണ്.. അവരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ എന്തും ആകാം എന്നായി…!! ക്വാലാലം പൂരിലെക്ക് പോലീസ് കൂടുതൽ ശ്രെദ്ധ കൊടുക്കുന്നത് കൊണ്ട് ഇപ്പോൾ ജോർജ് ടൗണും മെലാക്കയും ആണ് ഗ്യാങ്ങ് ആക്ടിവിറ്റിക്ക് കൂടുതൽ സേഫ്.. ”
” അത് കൊണ്ട് ?? നമുക്ക് എതിരെ തിരിയാൻ മാത്രം ചങ്കൂറ്റം അവർക്ക് ഉണ്ടോ?? ഈ ഫിദാൻ ഗ്രൂപ്പ് മൈരുകൾക്ക് എന്നു മുതലാ.. ഇത്ര ധൈര്യം വന്നത് ”
ശിവ ദേഷ്യം കൊണ്ട് വിറച്ചു കൊണ്ടിരുന്നു.
” നമ്മുടെ റിസോർട്സ് ടൂറിസം പിടിക്കുന്നത് തന്നെ ആണ് ലോക്കൽസിനെ ഇത്രയും പ്രകോപിപ്പിക്കുന്നത്..!! ഇവിടെ പോലീസിന്റെ ഇടപെടലുകൾ കുറവ് ആണ് മാത്രമല്ല… പുറം രാജ്യത്ത് നിന്നും വരുന്ന കള്ള കടത്ത് ആയുധങ്ങൾ വിൽക്കുന്ന ഒരു മാഫിയ ഗ്യാങ്ങുമായി അവർക്ക് കോൺടാക്ട്സ് ഉണ്ട്.. അതിൻറെ ബലത്തിലാണ് ഇപ്പോൾ നമുക്ക് എതിരെ കളിക്കുന്നത് ”
ഭഗത് തനിക്ക് കിട്ടിയ വിവരങ്ങൾ ഓരോന്നായി ശിവക്ക് പങ്കുവെച്ചു കൊണ്ടിരുന്നു.
” ഭഗത്ത് നമ്മുടെ എല്ലാ പ്രോപ്പർട്ടിയിലും സെക്യുരിറ്റി ഡബിൾ ആകണം..!! ഇത് വരെ കുമ്പിട്ട് നിന്ന ഞാഞ്ഞൂലുകൾ ഒക്കെ തല പൊക്കി തുടങ്ങിയിരിക്കുന്നു തായോളികൾ.!! ”
ശിവ അമർഷം കൊണ്ട് പല്ല് ഞെരിച്ചു.
” ചേട്ടാ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല എന്ന് വിചാരിക്കാം വേണ്ടത് നമ്മൾ ചെയ്തില്ലേ ? മാത്രമല്ല നമ്മുടെ ഇരുപതോളം ആൾക്കാർ ഇവിടെ തന്നെയുണ്ട്… എല്ലാം നമ്മുടെ കൺട്രോളിൽ തന്നെയാണ് ചേട്ടാ..!! ”
” ആം..ഒക്കേ ”
ശിവ ഒന്ന് അമർത്തി മൂളി ഭഗത്തിന്റെ വാക്കുകൾ ശിവയ്ക്ക് കുറച്ച് ആശ്വാസമായിരുന്നു.
” ഇന്ത്യയിൽ എന്താണ് അവസ്ഥ ? ”
” സ്വാമി വിളിച്ചിട്ടുണ്ടായിരുന്നു പ്രശ്നങ്ങൾ ഒന്നും ഇല്ല..!! മാത്രമല്ല എൻറെ പെണ്ണ് വേണ്ട കാര്യങ്ങൾ എല്ലാം കണ്ട് അറിഞ്ഞ് വൃത്തിക്ക് ചെയ്യുന്നുണ്ട്..”
ശിവ ചെറിയ ചിരിയൊടെ അതു പറഞ്ഞതും ഭഗത് അതിനൊപ്പം കൂടെ ചിരിച്ചു.
