ബി ടി എം ഫസ്റ്റ് ഏജും സെക്കൻഡ് സ്റ്റേജും തവരക്കരയും കോർമംഗലയുമടക്കം എല്ലാവരും മാരുതി നഗറിൽ ഉണ്ടാവും..
ആ കൂട്ടത്തിൽ ഒരു ഫാമിലിയായി ഞങ്ങളും അങ്ങ് കയറി കൂടി.. സെൻറ് ജോൺസിന് തുടക്കം മുതൽ പിന്നെ അങ്ങോട്ട് ഇരുവശങ്ങളിലും വെട്ടവും വെളിച്ചവുമായി ശരിക്കും ഒരു മലയാളി നഗർ തന്നെയാണ്
ഇവിടം…..
ആദ്യമേ പ്ലാൻ ചെയ്തു വെച്ചതുപോലെ ഞങ്ങൾ പോയത് മന്തി കഴിക്കാനായിരുന്നു മന്തി കഴിച്ച് നേരെ പോയത് വഴിയോര കച്ചവടങ്ങളിലേക്ക്…
സ്റ്റെല്ല ജിമിക്കി കമ്മലിന് വില ചോദിച്ചും ചെറിയ വസ്ത്രങ്ങൾക്ക് വിലപേശിയും ഞങ്ങൾ തെരുവുകളിലൂടെ ആസ്വദിച്ച് നടന്നു…
ബാംഗ്ലൂരിന്റെ മാത്രം സ്പെഷ്യാലിറ്റിയാണ് വഴിയോരങ്ങളിൽ തങ്ങിനിൽക്കുന്ന ഈ മഞ്ഞ വെളിച്ചം അതിന് കീഴെ നാനാ ദേശങ്ങളിൽ നിന്നും വന്നുകൂടുന്ന ഒരു പറ്റം ആൾക്കാർ…
” ആൽബി എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്… ”
ചെറിയൊരു മുഖവുരയോടെ ആണ് നടത്തത്തിനിടയിൽ സ്റ്റെല്ല തുടങ്ങിയത്.
‘ എന്താണ് ? ‘ എന്ന മട്ടിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
” ഞാൻ കുറച്ചു ദിവസം ബാംഗ്ലൂരിൽ നിന്ന് മാറി നാട്ടിൽ പോയി നിന്നാലൊ എന്ന് ആലോചിക്കുകയാണ്..!! ”
” അതെന്നാ പെട്ടെന്ന് ? ”
” ഒന്നുമില്ല ഓഫീസിലെ തിരക്കും ഓരോ ഓട്ട പാച്ചിലും എല്ലാം കൂടി ആകെ മൈൻഡ് ഒന്ന് ഫ്രീ ആകുന്നില്ല..! സൊ കുറച്ചു ദിവസം നാട്ടിലേക്ക് പോയി ഫ്രഷ് ആയിട്ട് വരാം എന്ന് കരുതി ”
സ്റ്റെല്ല നടത്തത്തിനടയിൽ എന്റെ ചോദ്യത്തിനുത്തരവും നൽകി.
” പെണ്ണെ.. നമ്മൾ ഒരു മാസം പോലും ആയില്ലാലോ പോയി വന്നിട്ട്…!! പിന്നെ പെട്ടെന്ന് ഒരു പോക്ക് ? മാത്രമല്ല നീയും കുഞ്ഞും കൂടി പോയി കഴിഞ്ഞാൽ പിന്നെ ഞാനിവിടെ തനിയെ ആവില്ലേ ? ”
എനിക്ക് സ്റ്റെല്ലയുടെ സംസാരത്തിന്റെ
പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല.
” ആൽബി കുറച്ചു ദിവസത്തെക്ക് അല്ലെ ഉള്ളൂ..!! മാത്രമല്ല ആൽബി വർക്ക് ഫ്രം ഹോം ചോദിച്ചു നോക്കൂ അത് കിട്ടുവാണെങ്കിൽ പിന്നെ നമുക്ക് മൂന്നു പേർക്കും കൂടി പോകാമല്ലോ ? ”
അവൾ രണ്ടു കൈകളും കെട്ടി മറ്റേതോ കോകത്ത് നിന്ന് എന്ന പോലെ ചിന്തിച്ച് നടന്നുകൊണ്ടിരുന്നു.
‘ ഇതൊരു ചെറിയ ഒളിച്ചോട്ടം ആണെന്ന് പറയാതെ പറയുന്നതുപോലെ എനിക്ക് മനസ്സിലായിരുന്നു ‘
” എന്താ നിനക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ? ”
ഞാൻ ഒന്നുമറിയാത്തതുപോലെ അവളോട് ചോദിച്ചു.
” എയ്..പ്രശ്നങ്ങളൊന്നുമില്ല ആൽബി..!! പക്ഷേ എന്തോ കുറച്ചു ദിവസം നാട്ടിൽ
പോയി ഫാമിലിയുടെ കൂടെ ഒക്കെ ഒന്ന് ചെലവഴിക്കണമെന്ന് തോന്നുന്നു..
ആൽബിയും വർക്ക് ഫ്രം ഹോം ചോദിച്ചു നോക്ക് ”
” ശരി ഞാൻ ട്രൈ ചെയ്യാം…!! ഇപ്പൊ നീ എന്തായാലും പെട്ടെന്ന് പോകുന്നതിനെ പറ്റി ചിന്തിക്കണ്ട..!! വേണമങ്കിൽ കുറച്ചു ദിവസം ലീവ് എടുത്ത് വീട്ടിൽ ഇരുന്നോ….”
“ഞാൻ ആദ്യം ലീവ് ചോദിച്ചു നോക്കട്ടെ..!! ” ആൽബിക്ക് മറുപടി നൽകി സ്റ്റെല്ല നടത്തം തുടർന്നു..
അവൾക്ക് നോക്കാം എന്ന് ഉറപ്പ് നൽകി എങ്കിലും ശരിക്കും കാര്യങ്ങളുടെ കിടപ്പ് എന്താണെന്ന് എനിക്ക് ഒരു തരത്തിൽ മനസ്സിലാകുന്നുണ്ടായിരുന്നില്ല.
ഫോണിൽ അവനെ ബ്ലോക്ക് ചെയ്തു വച്ചിരിക്കുന്നു.. എന്നാൽ ഇരുട്ടിൽ അവനൊപ്പം…??
ഇപ്പോൾ അവൾ ഈ നഗരത്തിൽ നിന്നും ഒളിച്ചോടണമെന്നും പറയുന്നു എല്ലാം കൊണ്ടും ആകെ കൺഫ്യൂഷൻ ആകുന്നതുപോലെ…!!
എന്നെ എല്ലാത്തരത്തിലും അതിശയവും അപമാനവും തോന്നിപ്പിച്ച മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു എൻറെ സ്റ്റെല്ലയെ മറ്റൊരുത്തന്റെ കൂടെ കൺമുന്നിൽ കണ്ടിട്ടും എനിക്ക് അവളോട് പ്രത്യേകിച്ച് ഒരു അകൽച്ച തോന്നുന്നുണ്ടായിരുന്നില്ല….!!
പ്രതീക്ഷിക്കാതെ വന്ന ഒരു സ്വപ്നം പോലെ മാത്രമായിരുന്നു ആ രംഗമെനിക്ക് മറ്റേത് പുരുഷനും തകർന്നുപോകുന്ന അല്ലെങ്കിൽ ജീവിതം തന്നെ കൈവിട്ടു പോകുമായിരുന്ന സാഹചര്യത്തിലും എനിക്ക് അവളോട് അകൽച്ച ഉണ്ടാകുകയോ അല്ലങ്കിൽ ഒരു തരത്തിലും ഞങ്ങളുടെ ജീവിതത്തെ ബാധിക്കാത്ത രീതിയിലും പോയി കൊണ്ടിരിക്കുന്നത് ശരിക്കും എന്നെ തന്നെ ഞാൻ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു……..!!!!!!!!
