അച്ചായത്തി ഫ്രം ബാംഗ്ലൂർ – 4 14അടിപൊളി 

പള്ളിയിൽ കഴിഞ്ഞപ്പോഴേക്കും ആൽബിൻ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഇറങ്ങി കാറിനു മുന്നിൽ അവൾക്ക് വേണ്ടി വെയിറ്റ് ചെയ്തിരുന്നു..

ഒരു പത്ത് മിനിറ്റ് കൂടി കഴിഞ്ഞപ്പോഴേക്കും സ്റ്റെല്ല അങ്ങോട്ടേക്ക് എത്തിയിരുന്നു ഒരു വെള്ള കളർ ലെഗ്ഗിൻസും ഇളം റോസ് കളർ ടോപ്പും അതിനൊപ്പം തലയിൽ കൂടി ചുറ്റി ഇട്ടിരിക്കുന്ന വെള്ള ഷാൾ…
കഴുത്തിൽ കിടക്കുന്ന കൊന്ത അതിനൊപ്പം സ്വർണ്ണ ചെയിനിൽ തൂക്കി ഇട്ടിരിക്കുന്ന താലി ആ കാഴചയിൽ.. ആദ്യമായി വർഷങ്ങൾക്ക് മുന്നേ അവളെ കണ്ടത് ആൽബിൻ ഓർത്തു..
‘ എന്റെ മാത്രം അച്ചായത്തി പെണ്ണ് ‘

” എന്താ ആൽബി സ്വപ്നം കണ്ടു നിൽക്കുന്നത് ?? ”
സ്റ്റെല്ലയുടെ ചിരിച്ചു കൊണ്ട് ഉള്ള ചോദ്യം.

” ഒന്നുമില്ല…!! ഞാൻ നിന്നെ ആദ്യമായി കണ്ടത് ഓർത്ത് പോവുകയായിരുന്നു.. ”

” എന്നിട്ട് ?? ”

” അന്ന് ഇതെ ഡ്രസ്സ് ആണ് നീ ഇട്ടിരുന്നത് എന്ന് തോന്നുന്നു..! പെട്ടെന്ന് അതൊക്കെ ഓർമ്മ വന്നു….!! എത്ര പെട്ടെന്നാ സമയം പോകുന്നത്..”

“എന്റെ ദൈവമേ.. ആൽബിക്ക് രാവിലെ എന്നാ പറ്റി ?? ”
വീണ്ടും അവളുടെ ചിരി.

” എന്തായാലും ഇപ്പോ കെട്ട്യോൾ വണ്ടി കേറ് നമുക്ക് പോയേക്കാം ”
അവിടെ നിന്നും അവർ നേരെ പോയത് സമീപത്തുള്ള ഒരു മലയാളി നോൺ വെജ് ഹോട്ടലിലേക്ക് ആയിരുന്നു അവിടെ നിന്നും രാവിലെ ഭക്ഷണം നല്ല വൃത്തിയായി കഴിച്ച് വീണ്ടും തിരികെ അപ്പാർട്ട്മെന്റിലേക്ക്…

അപ്പാർട്ട്മെന്റിനു മുന്നിലെക്ക് കാർ നിർത്തിയപ്പോഴേക്കും സ്റ്റെല്ല കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് ഇറങ്ങി എങ്കിലും ആൽബി കുറച്ച് സമയം വണ്ടിക്ക് അകത്ത് തന്നെയിരുന്നു.

” എന്താ എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ എന്തെങ്കിലും പ്ലാനുണ്ടോ..?? ”
അവൾ സംശയത്തോടെ തിരിഞ്ഞു നിന്നു.

” ഇല്ല ഞാൻ വരാം…!! നീ പൊക്കോ ”

” ശരി വേഗം വന്നേക്കണേ ”
അതും പറഞ്ഞ് സ്റ്റെല്ല അന്ന മോളെയും കൂട്ടി സ്റ്റെപ്പ് കയറി മുകളിലെക്ക് പോയി.

ആൽബിൻ പോക്കറ്റിൽ നിന്നും ഫോണെടുത്ത് കുറച്ചു സമയം അതും പിടിച്ച് എന്തോ ആലോചിച്ചുനിന്നു..
പിന്നെ ഒരു ദീർഘശ്വാസം എടുത്ത് വിട്ട് ഫോണിൽ ബോബിയുടെ നമ്പറിലേക്ക് വിളിച്ചു…

” ഹലോ അളിയാ ?? ”
അപ്പുറത്തെ ബോബിയുടെ ശബ്ദം.

” ആ ബോബി..!! എടാ നീയെന്നാ അമേരിക്കക്ക് തിരിച്ചുപോകുന്നത് ?? ”

” എടാ ഞാൻ ഈ ആഴ്ച പോകാം എന്ന് കരുതിയിരുന്നത് പക്ഷേ എനിക്ക് ഒരു 15 ദിവസം കൂടി ലീവ് കൂട്ടി കിട്ടി അതുകൊണ്ട് മിക്കവാറും അടുത്ത ആഴ്ചയും കൂടി കഴിഞ്ഞ് പോവുകയുണ്ടാവുള്ളൂ..!! എന്നാടാ ? ”

” എനിക്ക് നിന്നെ അർജെന്റ് ആയിട്ട് ഒന്ന് മീറ്റ് ചെയ്യണം , അളിയാ.. നേരിട്ട് കണ്ട് തന്നെ സംസാരിക്കേണ്ട വിഷയമാണ് എപ്പോഴാ ഒന്ന് കാണാൻ പറ്റുക ? ”
ആൽബി ഡയറക്റ്റ് ആയി കാര്യത്തിലേക്ക് കടന്നു.

” എടാ പെട്ടെന്ന്..!!! ആൽബി നിനക്കറിഞ്ഞൂടെ ഞാൻ ഇപ്പോൾ ഇവിടെ വീട്ടിലാണ്… എന്താടാ എന്തെങ്കിലും സീരിയസ് കാര്യമാണോ ? ”

” എടാ കുറച്ച് സീരിയസാണ് അതുകൊണ്ടാണ് നേരിട്ട് കണ്ട് സംസാരിക്കണം എന്ന് പറയുന്നത്..!! എപ്പോൾ കാണാൻ പറ്റും എന്ന് പറയാമോ ? ”
ആൽബിന്റെ ചോദ്യത്തിന് കുറച്ച് സമയം ബോബി അപ്പുറത്ത് നിന്ന് ഒന്നും മിണ്ടിയില്ല.

” ആഹ്..!! ആൽബി അടുത്ത ആഴ്ച്ച ഞാൻ മൈസൂരിന് വരുന്നുണ്ട് നീ ഒരു കാര്യം ചെയ്യ് എന്നാ..!! നിനക്ക് മൈസൂർക്ക് വരാവോ..?? ആകെ രണ്ടര മണിക്കൂർ ദൂരമല്ലേ ഉള്ളൂ നമുക്ക് അവിടെ വച്ചു കാണാം അതുപോരെ ?? ”

” അതുമതി ഞാൻ വരാം…!! ”

” എടാ ഒന്നു‌ടി ചോദിക്കാ…!! എന്തെങ്കിലും പ്രശ്നമുണ്ടോ ? ”
ബോബിക്ക് കാര്യങ്ങൾ ഒന്നും മനസിലായില്ല.

” എയ് പ്രശ്നമൊന്നുമില്ലടാ..!! നീയൊരു കാര്യം ചെയ്യ് എന്തായാലും വരുമ്പോൾ എന്നെ വിളിക്ക് ഞാൻ മൈസൂർക്ക് വരാം..!! ”

” ആട വിളിക്കാം..!! പിന്നെ നീ ഏതായാലും വരുവല്ലേ എനിക്ക് കുറച്ച് സാധനം ഒപ്പിക്ക് ”

” അത് ഞാൻ സെറ്റ് ആക്കാം..!! ”
ബോബിയുമായുള്ള ഫോൺ സംഭാഷണത്തിനു ശേഷം കുറച്ച് സമയം കൂടി ആൽബി ഫോൺ പിടിച്ചു കാറിൽ തന്നെ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *