” എന്താണ് പ്രശ്നം ? ”
” ശിവ എനിക്ക് ഇതെല്ലാം നിർത്തണം..! എനിക്കൊരു അബദ്ധം പറ്റി പോയതാണ് പക്ഷേ ഒന്നും വേണ്ട ഇനി അങ്ങോട്ടൊന്നും വേണ്ട എനിക്ക്…!! ”
” അതെന്താടോ ഇപ്പൊ ഇങ്ങനെ ഒരു വർത്തമാനം ഞാൻ അതിനു തന്നെ ശല്യം ഒന്നും ചെയ്യാൻ വന്നില്ലല്ലോ..? താൻ എന്നെ ബ്ലോക്ക് ചെയ്തപ്പോൾ വേറെ നമ്പറിൽ നിന്ന് വിളിക്കുകയോ.. സ്റ്റോക്ക് ചെയ്യുകയോ… എന്തെങ്കിലും ഞാൻ ചെയ്തൊ ? ”
ശിവ ഒന്നും മനസിലാകാതെ അവളെ നോക്കി നിന്നു.
” നീ പറയുന്നത് എല്ലാം എനിക്ക് മനസ്സിലാകും എന്നാലും ഞാൻ പറയുകയാണ് എനിക്ക് എല്ലാം നിർത്തണം…!!! ”
അവളുടെ തല കുനിഞ്ഞു മുഖം അപ്പാടെ താഴ്ത്തിയിരുന്നു.
ശിവ മറുപടിയൊന്നും മിണ്ടാതെ വണ്ടിയെടുത്ത് മുന്നോട്ട് ഓടിച്ചു കൊണ്ടിരുന്നു. ” ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ?? ”
എന്താണ് എന്ന മട്ടിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി.
” തനിക്ക് എന്നോട് ഒരു ഫീലിംഗ്സും ഇത് വരെ തോന്നിയിട്ടില്ലെ..?? ഒരു തരി ഇഷ്ടം പോലും എന്നോട് തോന്നിയിട്ടില്ലേ..?? ”
” ഇല്ല..!! ”
അവൾ പെട്ടെന്ന് മറുപടി നൽകി..അത് കേട്ടതും ശിവ അവൾ കേൾക്കെ ചിരിക്കുക ആണ് ചെയ്തത്..!!
” അതൊരു നുണയാണ് സ്റ്റെല്ല..!! നിൻറെ മനസ്സിൽ എനിക്ക് സ്ഥാനമുണ്ട് ഇല്ലായെങ്കിൽ നിൻറെ പാന്റീസ് അഴിക്കാൻ നീ എന്നെ സമ്മതിക്കില്ലായിരുന്നു…
നിൻറെ വിവാഹത്തെയോ ഫാമിലിയോ ബാധിക്കുന്ന രീതിയിൽ എനിക്ക് ഒന്നും വേണ്ട പക്ഷേ നിൻറെ മനസ്സിൽ എനിക്കൊരു സ്ഥാനം വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു..”
ശിവയുടെ സംസാരം വളരെ ശബ്ദം താഴ്ത്തി നനുത്ത രീതിയിലായിരുന്നു.
” ശിവ തെറ്റാണ് ഞാൻ ചെയ്യുന്നത്..”
” നീ നിന്നോട് തന്നെ നുണ പറയുന്നത് ആണ് തെറ്റ്…!! സ്റ്റെല്ല നീ എന്നെ ആഗ്രഹിച്ചിട്ടില്ലേ.. എൻറെ മുഖത്ത് നോക്കി പറ..?? ”
ശിവയുടെ ചോദ്യത്തിന് അവൾ തല ഉയർത്താതെ നിശബ്ദയായി തന്നെ ഇരുന്നു.
” നിന്റെ മറുപടി അത് നിൻറെ മുഖത്തുനിന്നും എനിക്ക് വായിച്ചെടുക്കാൻ സാധിക്കും.. പെണ്ണേ എനിക്ക് നിന്നോട് ഒരു കൊതിയുണ്ട്….
അത് പക്ഷേ ഒരിക്കലും നിന്നെ ഉപദ്രവിക്കാൻ അല്ല കുറച്ചുനാൾ എങ്കിലും എന്റേതായി കാണാനും നിന്നോട് അത് പ്രകടിപ്പിക്കാനും ഒരാഗ്രഹം…!! പക്ഷേ ഇപ്പോഴും ഞാൻ പറയുന്നു ഒരിക്കലും ഞാൻ നിന്നെ ഫോഴ്സ് ചെയ്യില്ല ”
അവളുടെ മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് ആവണം അവൻ ഡ്രൈവിംഗിൽ തന്നെ ശ്രെദ്ധ കേന്ദ്രീകരിച്ചു.
” ഇതു നിനക്കായി വാങ്ങിയതാണ് ”
ശിവ വണ്ടിയുടെ ഫ്രണ്ടിൽ ഒരു കവർ എടുത്ത് അവൾക്കായി നൽകി.
കവറിന്റെ പുറത്ത് ഒരു ജ്വല്ലറിയുടെ പേരുള്ളതിനാൽ എന്തോ ഒരുതരം ആഭരണം തന്നെയാണ് ഉള്ളിൽ എന്നത് അവൾക്ക് ഉറപ്പായിരുന്നു…
” ശിവ എനിക്കിത് വേണ്ട.. ”
അവൾ അത് വാങ്ങാൻ കൂട്ടാക്കിയില്ല..!!
കവർ കയ്യിൽ പിടിച്ച് ശിവ കുറച്ച് സമയം കാത്ത് നിന്ന ശേഷം വീണ്ടും തിരികെ വച്ച് വണ്ടി മുന്നോട്ട് എടുത്ത് ഓടിച്ചു കൊണ്ടിരുന്നു
” എനി വേ തന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു.. ”
” എന്താണ്…?? ”
” തനിക്ക് ശരിക്കും സ്ട്രോബെറിയുടെ ടേസ്റ്റ് ആണ് കേട്ടോ ഇപ്പോഴും അതിൻറെ രുചി എൻറെ വായിൽ നിന്നും പോയിട്ടില്ല…!! ”
ശിവ കള്ളച്ചിരിയോടെ അത് പറഞ്ഞപ്പോൾ സ്റ്റെല്ലയുടെ മുഖത്ത് കനത്ത ലജ്ജ നിറഞ്ഞു.. നാണം കൊണ്ട് അവളുടെ മുഖം ചുവന്നു.
അവൾ ലാപ്ടോപ്പ് നെഞ്ചോട് ചേർത്ത് പുറത്തേക്ക് തന്നെ നോക്കി നിന്നു..
” എന്തിനാ ഇത്ര ജാഡയും ഗമയും ഒക്കെ ഒരാൾ ഇഷ്ടമാണെന്നും കൊതി ആണെന്നും ഒക്കെ പറയുമ്പോൾ പെണ്ണുങ്ങൾക്ക് ഇത്രയും ഗമ പാടുമോ..?? ”
സ്റ്റെല്ല അതിനു മറുപടിയൊന്നും തന്നെ പറഞ്ഞില്ല..എങ്കിലും അവളുടെ മുഖത്ത് വരുന്ന ചെറിയ ചിരി ശിവ വലിയൊരു പോസിറ്റീവ് ആയി എടുത്തിട്ടുണ്ടായിരുന്നു.
” മുന്നോട്ടു വന്നിരിക്കാമോ..?? ”
” എന്തിനാ..?? ”
” ഒറ്റയ്ക്ക് വർത്തമാനം പറഞ്ഞ് പോകാൻ എനിക്ക് ഭ്രാന്ത് ഒന്നുമില്ല..!! ”
അതും പറഞ്ഞ് ശിവ വണ്ടി സൈഡ് ആക്കാൻ തുടങ്ങി..
അവൻ ഡോർ തുറന്ന് കൊടുത്തതും സ്റ്റെല്ല പുറകിൽ നിന്നും എഴുന്നേറ്റ് വണ്ടിയുടെ മുൻ സീറ്റിൽ വന്നിരുന്നു…!!!
