അച്ചായത്തി ഫ്രം ബാംഗ്ലൂർ – 4 14അടിപൊളി 

അവൾ വന്നിരുന്നതും ശിവ പെണ്ണിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ കാർ മുന്നോട്ട് എടുത്തു..

” ശിവ ഒരു കാര്യം പറയാൻ ഉണ്ട് എനിക്ക്..!! ”

” യെസ് പ്ലീസ്..!! ”

” ഈ നിമിഷം വരെ നിന്നെ കാണാനും സംസാരിക്കാനും എനിക്ക് ഭയമായിരുന്നു..
നിൻറെ സാമീപ്യം എനിക്ക് എന്നെ തന്നെ ഇല്ലാതാക്കുന്നതുപോലെ തോന്നുന്നു..
പല കാര്യങ്ങളിലും നിന്നോട് നോ പറയാൻ പോലും എനിക്ക് പറ്റിയിരുന്നില്ല..!! ”
സ്റ്റെല്ല ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു.

” അന്ന് ഞാൻ ഏതോ മിഥ്യയിൽ ഒരു നിമിഷം വഴുതി.. ശരിയാണ് ഞാൻ ആസ്വദിച്ചു.. എനിക്ക് നിന്നോട് എന്തോ തോന്നി പോയി..
നിന്റെ അറ്റെൻഷൻ.. നീ എനിക്ക് തരുന്ന പ്രിയൊരിറ്റി.. എന്നോട് ഉള്ള നിന്റെ ആഗ്രഹം എല്ലാം ഞാൻ ഒരുപാട് ആസ്വദിക്കുന്നുണ്ടായിരുന്നു.. ”
സ്റ്റെല്ല തന്റെ ഇടത് കണ്ണിൽ നിന്നും വന്ന കണ്ണീർ തുടച്ചു മാറ്റി.

” പക്ഷേ ഇപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല കാരണം ചില സമയങ്ങളിൽ ഞാൻ നിന്നെ മിസ്സ് ചെയ്യുന്നു… എന്റെ ഫാമിലിയെ മറന്ന് ഞാൻ വേറെ എന്തോക്കെയൊ… എനിക്ക് എനിക്ക്…”
പറഞ്ഞു മുഴുമിക്കാൻ ആവാതെ അവൾ വിക്കി.

” ഇട്സ് ഒക്കെ സമയം എടുക്ക് എന്നിട്ട് എന്നോട് ഓപ്പൺ ആയി തന്നെ സംസാരിക്ക് ഞാൻ അതാണ് നിന്നിൽ നിന്നും എക്സ്പെക്റ്റ് ചെയുന്നത്.. ”
ശിവ അവൾക്ക് കാറിൽ നിന്നും ടിഷ്യു എടുത്ത് നൽകി.

” എന്റെ ഇപ്പൊഴത്തെ മനസ്സ് എന്താണ് എന്ന് പോലും എനിക്ക് പോലും പറയാൻ പറ്റുന്നില്ല.. നിന്നെ കാണാൻ ആഗ്രഹിച്ചു പക്ഷേ കാണുമ്പോൾ ഭയം.. പരിധികൾ കടന്ന് എല്ലാം കൈ വിട്ട് പോകുന്നത് പോലെ…!! ശിവ ഒന്ന് ഞാൻ പറയാം ഇത് കാരണം എന്റെ കുടുംബ ജീവിതം കളയാൻ എനിക്ക് പറ്റില്ല..!! മാത്രമല്ല എനിക്ക് എൻറെ ഭയങ്ങളെ അതിജീവിച്ചേ പറ്റൂ… ”
അവൾ അവനോട് മനസ്സ് തുറന്ന് സംസാരിക്കുന്നുണ്ടെങ്കിലും ശിവ മറുപടിയൊന്നും പറയാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

” വിലകൂടിയ ആഭരണങ്ങളും ഡ്രസ്സുകളും ഏതൊരു പെണ്ണിനെയും പോലെ എന്നെയും മോഹിപ്പിക്കും പക്ഷെ അത് കൊണ്ട് മാത്രം എൻറെ സമ്മതത്തെയും ശരീരത്തെയും വാങ്ങാൻ കഴിയില്ല.. ഞാൻ ആയിട്ട് നിന്നെ ആഗ്രഹിക്കുന്നത് വരെ അത് കൊണ്ട് കാര്യവുമില്ല ”
എന്തോ ഭാരം ഇറക്കി വച്ച പോലെ സ്റ്റെല്ല ദീർഘ ശ്വാസം എടുത്ത് വിട്ടു.

അവർക്കിടയിൽ കുറച്ചു സമയം ഒരു കനത്ത മൂകത തളം കെട്ടി നിന്നു.

” സ്റ്റെല്ല നിന്നെ സ്നേഹിക്കാൻ എനിക്ക് നിൻറെ സമ്മതം ആവശ്യമില്ല… പക്ഷേ നിന്റെ സമ്മതമില്ലാതെ ഒരിക്കലും ഞാൻ ഇനി നിന്നെ തൊടില്ല ”
ശിവ അവൾക്ക് വാക്ക് നൽകി.

” എന്നാൽ നമുക്ക് ഇപ്പോൾ ഇറങ്ങിയ പരിപാടിക്ക് പോയാലോ…”

” പോകാം..!! ”
ശിവ തന്നെ മനസിലാക്കി എന്ന് തോന്നിയത് കൊണ്ടൊ അല്ലെങ്കിൽ തുറന്ന് സംസാരിച്ചത് കൊണ്ടോ സ്റ്റെല്ലക്ക് ഒരുപാട് ആശ്വാസം തോന്നിയിരുന്നു..

” ശിവ ആൽബി നിന്നെ വിളിക്കുന്നത് വില്ലൻ എന്നാ.. നായകന്റെ പെണ്ണിനെ തേടി എത്തിയ
വില്ലൻ….!!!! ”
സ്റ്റെല്ല ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ ശിവയും കൂടെ ചിരിച്ചു.

” വില്ലൻ..!! ”
ശിവ മനസ്സിൽ ആ വാക്ക് ഒരിക്കൽ കൂടി ഉരു വിട്ടു.

ഒരു ഹിന്ദി ഗാനത്തിന്റെ അകമ്പടിയോടെ അവരെയും കൊണ്ട് ശിവയുടെ കാർ മുന്നോട്ട് ഓടി കൊണ്ടിരുന്നു.

ബെലന്ദൂർ എത്താനായപ്പോൾ ആണ് സ്റ്റെല്ലക്ക് ആൽബിന്റെ ഫോണിൽ നിന്നും കോൾ വരുന്നത്
” ഹലോ ആൽബി…”

” എടി.. കുഞ്ഞിനെ ഞാൻ ആക്കിയിട്ടുണ്ട് പിന്നെ നീ പറഞ്ഞ എല്ലാ സാധനങ്ങളും ഇന്ന് വാങ്ങാൻ കഴിയില്ല പറ്റുന്നത്രേം സാധനങ്ങൾ നീ തന്നെ വാങ്ങ്..!! ബാക്കി എനിക്ക് ലിസ്റ് ഇട്ടേക്ക് ഞാൻ കൊണ്ടുവരാം ”

” ആം ഓക്കേ ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങിക്കോളാം.. ബാക്കി അയക്കാം ”
സ്റ്റെല്ല ശബ്ദം താഴ്ത്തി മറുപടി കൊടുത്തു.

” എന്നിട്ട് എവിടെയാ എന്റെ പെണ്ണ്..?? ”

” ഞാൻ ശിവയുടെ കൂടെ കാറിലാണ് ഞങ്ങൾ ബെലന്ദൂർ സൈറ്റിലേക്ക് പോവുകയാണ്..!! ” സ്റ്റെല്ലയുടെ മറുപടി കേട്ടതും ആൽബിന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും വന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *