അച്ചായത്തി ഫ്രം ബാംഗ്ലൂർ – 4 14അടിപൊളി 

അതിനിടയിൽ സ്റ്റെല്ലയുടെ കാര്യം ചിലപ്പോഴെല്ലാം അവന്റെ മനസ്സിലേക്ക് പല രംഗങ്ങൾ ആയി വന്നിരുന്നു എങ്കിലും മനപൂർവം ആ ചിന്ത ഒഴിവാക്കാൻ അവൻ ശ്രമിച്ചുകൊണ്ടിരുന്നു…

ഓഫീസിൽ നിന്നും ഇറങ്ങി ഏകദേശം മുക്കാൽ മണിക്കൂറോളം ഡ്രൈവ് ചെയ്ത് ആൽബി സജിൻറെ പിജിക്ക് മുമ്പിലായി എത്തി…
അവൻറെ ഫോണിലേക്ക് ഒരു മിസ്കോൾ അടിച്ചു ഉടനെ നാലാം നിലയിൽ നിന്നും കൈ വീശി കാണിച്ച് അവൻ താഴേക്ക് ഇറങ്ങി വന്നു.

ഒരു ചെറിയ കവറിൽ പുറത്തേക്ക് കാണത്തക്ക വിധത്തിൽ വാഴക്കാ ചിപ്സും മറ്റേ കയ്യിൽ ബൂസ്റ്റിന്റെ ബോട്ടിലും അവൻറെ കൈയിൽ ഉണ്ടായിരുന്നു..
അടുത്തേക്ക് വന്ന് കാറിന്റെ ഡോർ തുറന്നു സജിൻ അകത്തേക്ക് കയറിയിരുന്നു.

” പിന്നെ എന്നാ ഉണ്ട് ചേട്ടായി വിശേഷം..? ”

” വിശേഷമൊക്കെ സാധനം കിട്ടിയിട്ടാണ് പറഞ്ഞ ക്വാണ്ടിറ്റിയില്ലേ..? ”
ആൽബിൻ സജിനു ചെറിയൊരു കവർ നൽകി.

” മൊത്തം കിട്ടിയില്ല 5 പാക്ക് കിട്ടിയുള്ളൂ ബാക്കി ഈയാഴ്ച സെറ്റ് ആക്കാം..!! ”

” അതെന്നാ പരിപാടിയാ നീ കാണിച്ചത്..? ”
ആൽബിൻ അത് പ്രതീക്ഷിച്ചിരുന്നില്ല.

” എൻറെ പൊന്നു മനുഷ്യാ നിങ്ങൾ ഈ പറയുന്ന കേട്ടാൽ ഏതാണ്ട് മരത്തെന്നു പഴം പറിച്ച് തരുന്ന പോലെയാണല്ലോ ?
ഇതൊക്കെ കുറച്ച് റിസ്ക്ക് പരിപാടിയാണ് ഞാൻ പരമാവധി ഒപ്പിച്ചു തരാം ഒന്ന് സമാധാനപ്പെട്..!! ”

” ആ ശരി..ഈ ആഴ്ച്ച തന്നെ ഒപ്പിക്ക്..!! ഇതെന്താ വാഴക്ക വർത്തതും ബൂസ്റ്റും ഒക്കെ..??

ആൽബി അപ്പോൾ ആണ് അത് ശ്രെദ്ധിച്ചത്.

” ഇനി ഇതുകൊണ്ട് വീട്ടിലേക്ക് ചെന്നു കേറുമ്പോൾ നിങ്ങടെ കെട്യോൾ പിടിക്കണ്ടല്ലോ എന്ന് കരുതിയാ..! ഇതാവുമ്പോൾ എന്തെങ്കിലും പറഞ്ഞ് രക്ഷപ്പെടാം..”
സജിൻ ബൂസ്റ്റ് ബോട്ടിലും ചിപ്സും ആൽബിക്ക് കൈ മാറി.

” എൻറെ പൊന്നു സജിനെ.. നിനക്ക് ഇത്രയും പേടിയൊന്നും ഇല്ലായിരുന്നല്ലോ..? ”

” എന്ത് ചെയ്യാനാ ചേട്ടായി തന്ത വൈബ് ആയി തുടങ്ങിയില്ലേ..!! ശരി ഞാൻ എന്തായാലും നാളെ വൈകുന്നേരം നാട്ടിലേക്ക് പോവുകയാണ് കുറച്ചുദിവസം അവിടെ ആരിക്കും വന്നിട്ട് ബാക്കി കൂടി സെറ്റ് ആക്കാം..!! ”
കുറച്ചു സമയം കൂടി മറ്റു വിശേഷങ്ങൾ പറഞ്ഞിരുന്ന ശേഷം സജിൻ അവിടെ നിന്നും തിരികെ കയറി പോയി.
ആൽബി വണ്ടിയെടുത്ത് നേരെ അവന്റെ അപ്പാർട്ട്മെന്റിലേക്ക് തിരിച്ചു..

വൈകുന്നേരം വീട്ടിൽ വന്ന കയറിയത് മുതൽ സ്റ്റെല്ലയോട് ഇന്നത്തെ വിശേഷങ്ങൾ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും എങ്ങനെ തുടക്കമിടും എന്നോർത്ത് അവൻ വിഷമിച്ചു നിന്നു.. പക്ഷേ അവളുടെ പൂർണ്ണ സന്തോഷത്തോടെയും എനർജെറ്റിക് ആയ പെരുമാറ്റത്തിൽ അവൻ ഒന്നും ചോദിക്കാൻ പോയില്ല…

വൈകുന്നേരം സ്റ്റെല്ല അവളുടെ നടത്തം കഴിഞു വന്ന സമയം ചായകുടിക്കിടയിൽ അവൾ ആയിട്ട് ഇല്ല വിശേഷങ്ങളും പങ്ക് വച്ചപ്പോൾ പിന്നെ ആൽബി അധികം ഒന്നും ചോദിക്കാൻ പോയില്ല…

ഞായറാഴ്ച്ച ദിവസം ഏകദേശം വൈകുന്നേരത്തോടെ അടുപ്പിച്ചായിരുന്നു ആൽബിയുടെ ഫോണിലേക്ക് ബോബിയുടെ കോൾ വന്നത്…

സ്റ്റെല്ലയുമായി മറ്റൊരു വിഷയം സംസാരിച്ചുകൊണ്ടിരിക്കുകയതിനാൽ അവിടെ നിന്നും ഫോണെടുത്ത് ആൽബി പതിയെ പുറത്തേക്ക് മാറി.

” ബോബി അളിയാ..!! ”

” ആൽബി പ്ലാനിൽ ചെറിയ ചേഞ്ച് ഉണ്ട് ഞാൻ നാളെ രാവിലെ തന്നെ എത്തും, നമുക്ക് രാവിലെ കാണാം ”

” എടാ നീ ഈവെനിംഗ് കാണാം എന്നല്ലേ പറഞ്ഞത് ഇങ്ങനെ പെട്ടെന്ന് പറഞ്ഞാൽ ?? ”
ആൽബി ആകേ കൺഫ്യൂഷൻ ആയി പോയിരുന്നു.

“ആൽബി നീ അതിന് മൈസൂർക്ക് വരണ്ട..!! എനിക്ക് വേറെ സീൻ കിട്ടി.. ഞാൻ കെങ്കെരിക്ക് വരാം..!! നിനക്ക് നാളെ അവിടെ എത്താൻ പറ്റുമോ ? ” മാത്രമല്ല അതിരാവിലെ നിന്നെ മീറ്റ് ചെയ്ത് ഉച്ച കഴിഞ്ഞ് ഞാൻ വരുന്ന കാര്യവും പൂർത്തിയാക്കി എനിക്ക് വൈകുന്നേരം തന്നെ തിരിച്ചു പോരാം..!! ”

” ആം അത് ഒക്കേ ആണ്..! ഞാൻ നാളെ കെങ്കെരിക്ക് വരാം ”

” അപ്പോ ശരിയടാ നാളെ രാവിലെ കാണാം..!! ”
പ്രതീക്ഷിക്കാതെ വന്ന വിളി ആണെങ്കിലും പോകാതിരിക്കാൻ പറ്റില്ലല്ലോ.. ആൽബി ഓഫീസിലേക്ക് അപ്പോൾ തന്നെ വിളിച്ച് ലീവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *