ഫോണെടുത്ത് ആൽബിക്ക് വൈകുന്നേരത്തേക്ക് വാങ്ങേണ്ട കുറച്ച് സാധനങ്ങൾ ലിസ്റ്റ് അയച്ചു…
കുഞ്ഞിനെ കൊണ്ടു വിട്ടിട്ട് മെസേജ് അയക്കണം എന്ന് ഓർമിപ്പിച്ചതിനു ശേഷം അവൾ തന്റെ ജോലിയിലേക്ക് തിരിഞു..
ലാപ്പ് തുറന്ന് വെച്ച് കുറച്ചു ഫയൽസ് അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മാനേജരുടെ അസിസ്റ്റന്റ് വരുന്നത്..
” സ്റ്റെല്ല കുറച്ചു കഴിയുമ്പോൾ ക്ലൈന്റ് മീറ്റിംഗ് ഉണ്ട് എന്ന് പറയാൻ പറഞ്ഞു തന്നോട് റെഡിയായി ഇരിക്കണമെന്നും…”
” എപ്പോഴാണ് സമയം പറഞ്ഞിരിക്കുന്നത് ? ”
അവൾ ലാപ്പിൽ നിന്നും തല ഉയർത്തി.
” ഒരു 11 മണിയാവുമ്പോൾ തുടങ്ങാമെന്നാണ് സാർ പറയുന്നത്..”
” താങ്ക്യൂ സോ മച്ച്..!! ”
അവൾ തനിക്ക് അറിയിപ്പ് തന്ന സ്റ്റാഫിനെ ഒരു പുഞ്ചിരി സമ്മാനമായി നൽകി.
‘ ചിലപ്പോൾ സ്വാമിക്ക് അയച്ചിരിക്കുന്ന ഡോക്യുമെന്റ്സിൽ എന്തെങ്കിലും വ്യത്യാസം വന്നതുകൊണ്ട് അയാൾ നേരിട്ട് വന്നതായിരിക്കാം ‘
‘ എന്താണെങ്കിലും സ്വാമിയോട് സംസാരിക്കുമ്പോൾ താൻ വളരെ കംഫർട്ടബിൾ ആണ് അതുകൊണ്ടുതന്നെ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ അത് പറഞ്ഞ് നിൽക്കാവുന്നതേയുള്ളൂ ‘
കുറച്ചു സമയം കൂടി എടുത്ത് തന്റെ വർക്കെല്ലാം കമ്പ്ലീറ്റ് ചെയ്തു 11 മണി ആയപ്പോഴേക്കും അവൾ വാഷ് റൂമിൽ പോയി ഒന്നുകൂടി റെഡിയായി..
” മെയ് ഐ കം ഇൻ സാർ ?? ”
തന്റെ ലാപ്പ് എടുത്ത രണ്ടാം നിലയിലേക്ക് നടന്നു.. ഓപ്പറേഷൻസ് മാനേജരുടെ ക്യാബിൻ തുറന്നു ..!!
” പ്ലീസ് ”
മാനേജർ മറുപടി നൽകിയതും അകത്തു കയറിയ സ്റ്റെല്ല ക്യാബിനിൽ ഇരിക്കുന്ന ആളെ കണ്ടതും സപ്ത ഞാഡി ഞരമ്പുകളും തരിച്ചു നിന്നു..!!!
” ശിവാനന്ദ്..”
സ്വാമിയെ പ്രതീക്ഷിച്ചുകൊണ്ട് റൂമിലേക്ക് കയറിവന്ന സ്റ്റെല്ലക്ക് ശിവയെ കണ്ടതും തീരെ പ്രതീക്ഷിക്കാത്ത കാഴ്ച്ച തന്നെയായിരുന്നു..!!
മീറ്റിംഗിൽ മൊത്തം അഞ്ചു പേർ തന്റെ മാനേജർ കൂടെ സൈറ്റ് സൂപ്പർ വൈസർ ഹെഡ് പിന്നെ ഡി ജി എം നാലാമതായി തന്നെ മാത്രം ശ്രെദ്ധിക്കുന്ന ശിവയും..!!
ഒരു ഗോൾഡൻ കളർ പാന്റും കറുത്ത ഷർട്ടും ധരിച്ച് ഡി ജി എം നു ഓപ്പോസിറ്റ് ആയിരിക്കുന്ന ശിവ അവളെ കണ്ടതും ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്തു..
” പ്ലീസ് ടേക്ക് എ സീറ്റ് സ്റ്റെല്ല..!! ”
ചെറുതായി കാലുകൾ വിറക്കുന്നതിനാൽ അവൾക്കു മുന്നോട്ടുനടക്കാൻ പോലും പറ്റിയില്ല..
ഒരുപക്ഷേ ശിവ അകത്തു ഉണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ കൂടി ഇത്രയും ഷോക്കാവില്ലായിരുന്നു..!!
കൈകളിൽ ലാപ്ടോപ്പ് വിറച്ചു കൊണ്ടിരുന്നു അടിവയറ്റിൽ എന്തോ ഉരുണ്ട് കയറുന്നത് പോലെ.. നിന്നിടത്ത് നിന്നും മുന്നോട്ടുവന്ന സ്റ്റെല്ല ശിവയുടെ വശത്തായി ഇരുന്നു..
” സോ സ്റ്റെല്ല..!! അപ്പോൾ നമുക്ക് സ്റ്റാർട്ട് ചെയ്യാം താൻ സ്വാമിക്ക് കൈ മാറിയ ഫയൽസ് അവർ വെരിഫി ചെയ്ത് മുന്നോട്ട് പോകാൻ നമുക്ക് അപ്പ്രൂവ്വൽ തന്നിട്ടുണ്ട്.. ഇനി മുന്നോട്ട് നമുക്ക് ധൈര്യമായി പ്രൊജക്റ്റിന്റെ ബാക്കി കൂടി പ്രൊസീഡ് ചെയ്യാം…”
സ്റ്റെല്ല യാന്ത്രികമായി തലയാട്ടി കൊണ്ടിരുന്നു.
” സ്വാമി അതെല്ലാം നോക്കി വെരിഫൈ ചെയ്തത് കൊണ്ട് തന്നെ ശിവയും ഒക്കെയാണ് എന്ന് പറയുന്നു.. അപ്പോൾ നമുക്ക് ബാക്കി പ്രോസസ്സ് തുടങ്ങാം അല്ലേ സാർ..?? ”
എല്ലാവർക്കും വേണ്ടി സ്റ്റെല്ലയുടെ മാനേജർ സംസാരിച്ചതും ഡി ജി എം അതിന് അപ്പ്രൂവൽ നൽകി.
” സോ സ്റ്റെല്ല..! ഇട്സ് യൂവർ പ്രൊജക്റ്റ് താൻ എന്തു പറയുന്നു ?? ”
ഡി ജി എം അവൾക്ക് നേരെ ചോദ്യമെറിഞ്ഞു.. എന്നാൽ ആ സമയം ഒന്നും മിണ്ടാൻ പോലും ആവാതെ തരിച്ചിരിക്കുകയായിരുന്നു അവൾ.
” സ്റ്റെല്ല.. എടൊ തന്നോടാണ് സാർ സംസാരിക്കുന്നത് ”
മാനേജർ ശബ്ദം ഉയർത്തി.
” സാർ ഞാൻ വേണ്ട രീതിയിൽ ബെസ്റ്റ് ആയി തന്നെ ചെയ്യാം ”
അവൾ സ്വപ്നലോകത്തും പെട്ടെന്ന് ഞെട്ടി ഉണർന്നു.
റൂമിലെ കനത്ത എസിയിലും അവൾ ചെറുതായി വിയർക്കുന്നുണ്ടായിരുന്നു… അവളുടെ മുഖം കാണും തോറും ശിവയ്ക്ക് ചെറുതായി ചിരി പൊട്ടിത്തുടങ്ങി..!!
