അച്ചായത്തി ഫ്രം ബാംഗ്ലൂർ – 4 14അടിപൊളി 

അവൻ കൈകൊണ്ട് ചിരി മറച്ചു..
മാനേജർ പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധിക്കുന്നു എന്നപോലെ സ്റ്റെല്ല സൈഡിൽ ആയി അവനെ മൈൻഡ് ആക്കാതെ ഇരുന്നു..

” നമ്മുടെ നമ്മുടെ മാർത്ത ഹള്ളിയിലെ പ്രോജക്ട് ലാസ്റ്റ് സ്റ്റേജ് ആണെന് ഓർക്കണം സ്റ്റെല്ല..!! സൈറ്റ് സൂപ്പർവൈസർസിനെ കണ്ടു വേണ്ട നിർദ്ദേശങ്ങൾ നൽകണം ”

” യെസ് സാർ.. ”

” ഇന്ന് ശിവ ഫ്രീയാണ് ക്ലൈന്റിനു സൈറ്റ് വിസിറ്റ് ചെയ്യണമെന്നുണ്ട് തനിക്ക് അസിസ്റ്റ് ചെയ്യാൻ പറ്റില്ലേ.. താൻ ഓക്കേ അല്ലേ ?? ”

” ആം ഒക്കെ ആണ്..!! ”
മാനെജേരുടെ ചോദ്യത്തിന് സ്റ്റെല്ലയ്ക്ക് പെട്ടെന്ന് വേറെ ഒന്നും മറുപടി മിണ്ടാൻ കഴിഞ്ഞില്ല.

ശിവയുടെ കൂടെ കാറിൽ പോകണം എന്ന കാര്യം പോലും ആ സമയം സ്റ്റെല്ല ഓർത്തിരുന്നുണ്ടാവില്ല..
അവൾ പുറത്തേക്ക് ഇറങ്ങിയതും നേരെ വാഷ് റൂമിലേക്ക് പോയി വെള്ളം കൊണ്ട് മുഖത്തടിച്ചു കഴുകി..
താൻ കാത്തിരുന്ന സമയം ആഗതമായിരിക്കുന്നു എങ്ങനെയെങ്കിലും ഈ നിമിഷങ്ങളെ കടന്ന് പോകണം..

ഉയർന്ന നെഞ്ചിടിപ്പിന് സ്റ്റെല്ല നിയന്ത്രിക്കാൻ ശ്രെമിച്ചു.

” കം ഓൺ സ്റ്റെല്ല.. യൂ ക്യാൻ.. യൂ ക്യാൻ ”

‘ എല്ലാത്തിലും ഉപരി ശിവയെ പെട്ടെന്ന് കണ്ടപ്പോൾ തനിക്ക് ഉള്ളത് സന്തോഷമാണോ ?
അതോ ഒരുതരം എക്സൈറ്റ്മെന്റ് ആണോ ?
അതോ ഭയമാണോ ? ‘
എന്ന് പോലും അവൾക്ക് തിരിച്ചറിയാൻ പറ്റുന്നില്ലായിരുന്നു.

അവൾ കുറച്ച് സമയം കൂടി അകത്ത് ചിലവഴിച്ചതിനു ശേഷം ഇറങ്ങിയതും ശിവ അവളെ കാത്തു പുറത്തു നിൽക്കുന്നുണ്ടായിരുന്നു…
അവൻ തന്റെ പാന്റിന്റെ പോക്കറ്റിൽ രണ്ട് കൈകളും തിരുകി സ്വാഭാവികമായ കള്ളച്ചിരിയോടെ അവളെ മൊത്തമായി ഒന്ന് വീക്ഷിച്ചു..

” നമുക്ക് ഇറങ്ങിയാലോ ? ”
ശിവയുടെ ചോദ്യം.

മാനേജർ എല്ലാ കാര്യങ്ങളും തന്നോട് ഓൾറെഡി ഏൽപ്പിച്ചത് കൊണ്ടും ഇതിൻറെ 80 ശതമാനം താൻ തന്നെ കൈകാര്യം ചെയ്തതുകൊണ്ടും ഇന്നത്തെ യാത്രയിൽ നിന്നും തനിക്ക് രക്ഷപെടാൻ ആവില്ല എന്ന് അവൾക്ക് 100 ശതമാനം ഉറപ്പായിരുന്നു..!!!

അവൾ ശിവയെ പുറകെ അനുഗമിച്ചു..
ലിഫ്റ്റ് തുറന്ന് അകത്തേക്ക് കയറിയതും ശിവ പുറകിലേക്ക് ചാരി നിന്നു..
” സ്റ്റെല്ലാ സുഖമായിരിക്കുന്നൊ.. എന്തു പറയുന്നു ? ”

“അയാം ഗുഡ് ശിവ..”
അവൾ ലാപ്ടോപ്പ് സൈഡ് ബാഗിൽ നിന്നും എടുത്ത നെഞ്ചോട് ചേർത്ത് പിടിച്ചു.. ഒരു പക്ഷേ കനത്ത നെഞ്ചിടിപ്പിനെ മറക്കാൻ അവൾക്ക് സഹായിച്ചേക്കാം..

” പിന്നെ ജീൻസിന്റെ ബെൽറ്റ് ഒക്കെ ടൈറ്റ് അല്ലേ ? ”
അവൻ കള്ളച്ചിരിയോട് കൂടി ചോദിച്ചതും അവൾ തന്റെ കയ്യിലെ നഖം വായിലേക്ക് ചേർത്ത് കടിച്ചു തുപ്പി കൊണ്ടിരുന്നു.

തങ്ങൾ രണ്ടുപേരും മാത്രമാണ് ലിഫ്റ്റിൽ ആരെങ്കിലും ഒന്ന് അകത്തേക്ക് കയറിയിരുന്നെങ്കിൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു…
ഒറ്റക്ക് ആയിരുന്നു എങ്കിലും ശിവ അവളുടെ നേരെ ഒരു ചെറുവിരൽ പോലും അനക്കാതെ അവളെ തന്നെ നോക്കിക്കൊണ്ടിരുന്നു…

പുറത്ത് ഇറങ്ങിയതും ശിവ അവന്റെ ബി എം ഡബ്ലിയു എടുത്തു കൊണ്ടുവന്ന് അവൾക്ക് മുന്നിലേക്ക് നിർത്തി പാസഞ്ചർ സീറ്റിന്റെ ഡോർ തുറന്നു കൊടുത്തു…
എന്നാൽ അവൾ മുൻവശത്ത് കയറാൻ കൂട്ടാക്കാതെ പുറകിലേക്ക് കയറി..
” ഇതെന്താണ് ഞാൻ തന്റെ ഡ്രൈവർ ആണോ ? ”
ചെറിയ ചിരിയോടെ ശിവ ചോദിച്ചു.
അതിന് അവൾ മറുപടിയൊന്നും മിണ്ടിയില്ല..

” ആ ശരി അങ്ങനെയെങ്കിൽ അങ്ങനെ..!! ” അവൻ വണ്ടി മുന്നോട്ട് എടുത്ത് കൊണ്ട് പോയി.

ഇലക്ട്രോണിക് സിറ്റി -സിൽക്ക് ബോർഡ്‌ മെയിൻ ഹൈവെയിൽ കൂടി കാർ ഓടി കൊണ്ടിരുന്നു..
” തനിക്ക് കുറച്ച് സമയം കിട്ടിക്കോട്ടെ എന്ന് കരുതിയല്ലേ ഞാൻ മാറി നിന്നത് അതിൻറെ കൂടെ ബ്ലോക്ക് കൂടി ചെയ്തു വച്ചിരിക്കുന്നു..!!
എന്തിനാ എന്നെ ബ്ലോക്ക് ചെയ്തത്…?? ”

സ്റ്റെല്ലക്ക് മൗനം മാത്രം ..!!

” അന്ന് കണ്ടതിനുശേഷം പിന്നെ ഒരു മെസ്സേജ് ഇല്ല വർത്തമാനം പോലും ഇല്ലല്ലോ ? എന്താ പറ്റിയെ ? ”
അതിനും അവൾക്ക് മൗനം മാത്രമായിരുന്നു മറുപടി.

സ്റ്റെല്ല കുറച്ച് അധികം സമയം മിണ്ടാതിരുന്നത് കൊണ്ടാവണം ശിവ അവളോട് ഒന്നും പറയാതെ കാർ റോഡ് സൈഡിലേക്ക് ഒതുക്കിയ ശേഷം അവളെ തിരിഞു നോക്കി..!

Leave a Reply

Your email address will not be published. Required fields are marked *