അച്ചായത്തി ഫ്രം ബാംഗ്ലൂർ – 4 14അടിപൊളി 

ശിവ പുറത്തേക്കിറങ്ങി നേരെ തൻറെ റൂമിലേക്ക് നടന്നു കയറി ഷെൽഫിൽ നിന്നും ഒരു ജാക്ക് ഡാനിയേലിന്റെ ബോട്ടിൽ തുറന്ന് ഗ്ലാസ്സിലേക്ക് മദ്യം പകർന്നപ്പോഴേക്കും ഭഗത് അങ്ങോട്ടേക്ക് വന്നു കയറി…

ഭഗത്തിനെ കണ്ടതും ശിവ മറ്റൊരു ഗ്ലാസ്സിലേക്ക് കൂടി മദ്യം പകർന്നു ശേഷം ഒരു ഗ്ലാസ് അവന് നൽകി.. അവർ രണ്ടുപേരും ചെറുതായി മുട്ടിച്ചു..

” ശരി നിനക്ക് കിട്ടിയ കാര്യങ്ങൾ പറ..?? ”

” ചേട്ടാ അവൻറെ മുഴുവൻ പേര് ആൽബിൻ ഡാനിയേൽ ജനിച്ചതും വളർന്നതും എല്ലാം കേരളത്തിൽ തന്നെയാണ്.. സ്ഥലം കോട്ടയം പാല..!! അതൊരു ക്രിസ്ത്യൻ ഒറിയെന്റെഡ് ഏരിയ ആണ്…
5 വർഷങ്ങൾക്ക് മുൻപ് ആൽബിൻ ജോലിയുടെ ഭാഗമായി ബാംഗ്ലൂരിലേക്ക് മൈഗ്രെറ്റ് ചെയ്തു വന്നത് ആണ്..!! കുടുംബത്തിൽ അച്ഛൻ അമ്മ ഒരു ബ്രദർ ഉണ്ട്.. ചേട്ടൻ മാര്യജ് കഴിഞ്ഞു യൂ എസിൽ സെറ്റിൽഡ് ആണ്..”
ഇത്രയും പറഞ്ഞ് ഭഗത്ത് മദ്യം ഒരിറക്ക് കുടിച്ചു.
പിന്നെ വീണ്ടും തുടർന്നു…

” ഇവിടെ ഇലക്ട്രോണിക് സിറ്റിയിൽ ഒരു കോർപെറെറ്റിൽ നെറ്റ് വർക്കിംഗ് എൻജിനീയറായിട്ടാണ് അവൻ വർക്ക് ചെയ്യുന്നത്.. അവിടെ നിന്നും മാറി ഏകദേശം 5 കിലോ മീറ്റർ ചുറളവിൽ സെക്കന്റ്‌ ഫേസിൽ ആണ് സ്റ്റെ ചെയ്യുന്നതും ”

” ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഭഗത്ത്.. പുതിയതായി എന്തെങ്കിലും പറ..?? ”
ശിവ ഗ്ലാസ്സിലേക്ക് അടുത്ത ട്രിപ്പ് മദ്യം പകർന്നു.

” അവന്റെ വളരെ ക്ലോസ് സർക്കിൾ തപ്പിയപ്പോൾ കിട്ടിയ ഒരു വിവരം ഉണ്ട് ചേട്ടാ..”

” അതെന്താ..?? ”

” അവനു ******** ഉപയോഗമുണ്ട്…!! മടിവാളയിൽ തന്നെ നിൽക്കുന്ന ഒരു കസിൻ ചെറുക്കൻ വഴി സാധനം എടുക്കുകയും അത് ഉപയോഗിക്കുന്ന ശീലവും ഉണ്ട്…!! ”
ഭഗത്ത് പറഞ്ഞു അവസാനിപ്പിച്ച് ബാക്കിയുള്ള മദ്യം കാലിയാക്കി.

” എന്താ എന്താ പറഞ്ഞത്..?????? ”
ശിവ പെട്ടെന്ന് അവൻ പറഞ്ഞത് ആവർത്തിച്ചു ചോദിച്ചു…!!

പെട്ടെന്നുള്ള ശിവയുടെ ചോദ്യത്തിൽ ഭഗത്തും ആകേ ഞെട്ടി പോയി…!

” അത് ചേട്ടാ… സ്റ്റെല്ലയുടെ ഹസ്ബൻഡ് ആൽബിൻ കുറച്ചുനാളായി ******* ഉപയോഗം ഉള്ള കൂട്ടത്തിലാണ്..!! കോർമംഗലയിൽ ഉള്ള ഒരു പയ്യനാണ് ഇവരുടെ ഏജന്റ് കേരളത്തിൽ അവൻ വയനാട് കാരനാണ്…
ബാംഗ്ലൂരിൽ കുറച്ചു ആയി ഇവൻ കളിക്കുന്നു ഗോവയിൽ നിന്നും വരുന്ന കൂടിയ ഇനം സാധനം ആണ് ഇവൻ ആൾക്കാർക്ക് കൊടുക്കുന്നത്.. കോർമംഗലയിൽ ചില പബ്ബുകളിൽ പോലും ഇവനിത് സെയിൽ ചെയ്യുന്നുണ്ട്.. ഇവിടെ കുറേ കാലമായി ഇതാണ് മെയിൻ പരുപാടി.. പിന്നെ വേറെ ഒരു ഇമ്പോര്ടന്റ്റ്‌ കാര്യം കൂടി ഉണ്ട്.. ”

” എന്താണ്..?? ”
ശിവ ആകാംഷയോടെ അവനെ നോക്കി.

” ആൽബിൻ ഇവന്റെ കയ്യിൽ നിന്നും 10 പാക്ക് എടുക്കുന്നുണ്ട്.. അതിൽ 5 എണ്ണം അവൻ കൊണ്ട് പോയി ബാക്കി അവൻ ഈ ആഴ്ച്ച എടുക്കും…!! ”
ഭഗത്ത് ഒരു സിഗരറ്റ് വായിലേക്ക് വച്ചു കത്തിച്ചു.

” ഇറ്റ്സ് ഫക്കിംഗ് പെർഫെക്ട്…!! അവൻ ഇത് ഉപയോഗിക്കുന്ന കാര്യം സ്റ്റെല്ലക്ക് അറിയാമൊ..?? ”
ശിവക്ക് അതും കൂടി അറിയണമായിരുന്നു.

” അതൊന്നും എനിക്കറിയില്ല ചേട്ടാ..!! പക്ഷേ അവൻ ഇത് ഉപയോഗിക്കുന്ന കാര്യം അത്രയും രഹസ്യം ആയിട്ടാണ് ചെയ്യുന്നത്..!! ഈ മല്ലൂസ് കൂടെ ഉള്ളവനെ ഇട്ട് തരുന്നില്ല ഈയൊരു കാര്യം കിട്ടാൻ തന്നെ എനിക്ക് കുറച്ച് അധികം കഷ്ടപ്പെടേണ്ടി വന്നു..!! ”

” ഭഗത് എനിക്ക് വേണ്ടതെല്ലാം നീ കണ്ടുപിടിച്ചു കഴിഞ്ഞു…!! ഇനിയെന്താണ് ശരിക്കും വില്ലനിസം എന്ന് ഞാൻ കാണിച്ചു തരാം..”
ഇരക്ക് വേണ്ടി കെണി ഒരുക്കിയ വേട്ടക്കാരന്റെ വന്യമായ ഭാവം ആയിരുന്നു ശിവക്ക് അപ്പോൾ..

” ഞാൻ എന്തെങ്കിലും ചെയ്യണോ ചേട്ടാ…?? ”
ഭഗത്ത് ഇടക്ക് കയറി ചോദിച്ചു.

” ചെയ്യണം..!! കോർമംഗലയിൽ നിന്നും ഇവർക്ക് വിതരണം ചെയ്യുന്ന ഒരു പയ്യൻ ഉണ്ടെന്ന് പറഞ്ഞില്ലേ…?? ”

” ആം ഉണ്ട്…!! ”

” ആ തായോളിയെ ഇന്ന് തന്നെ തൂക്കിയെക്ക് എനിക്ക് അവനെ കാണണം..!! ”
ശിവയും തന്റെ സിഗരറ്റിനു തീ കൊളുത്തി.

” ശരി ചേട്ടാ..!! ”
അതും പറഞ്ഞ് ഗ്ലാസിലെ മദ്യം കാലിയാക്കി ഭഗത്ത് അവിടെ നിന്നും താഴേക്ക് ഇറങ്ങിപ്പോയി..
ശിവ അവൻ കുടിച്ചു കൊണ്ടിരുന്ന ഗ്ലാസ്സ് കുറച്ചുനേരം നെഞ്ചിൽ ഇട്ട് ഉരുട്ടിയ ശേഷം ഒറ്റ വലിക്ക് അകത്താക്കി…
‘ ആഗ്രഹിച്ചതെല്ലാം നേടിയിട്ടേയുള്ളൂ അത് എന്ത് മരണ കളി കളിച്ചിട്ട് ആണെങ്കിലും..’

Leave a Reply

Your email address will not be published. Required fields are marked *