അമലൂട്ടനും അനുക്കുട്ടിയും – 4 1

Related Posts


കഴിഞ്ഞ പാർട്ടിന് അഭിപ്രായങ്ങളും സ്നേഹവും പങ്കുവെച്ച എല്ലാരോടും ആദ്യമേ തന്നെ നന്ദി പറയുന്നു……….

ഈ പാർട് ഒരൽപ്പം താമസിച്ചെന്നറിയാം…… ആദ്യമെതന്നെ അതിന് ക്ഷമ ചോദിക്കുന്നു………
അതിന് പ്രധാനമായും 3 കാരണങ്ങളാണ് ഉള്ളത്…….

1. പണിയെടുക്കാതെ ഫോണിൽ കുത്തിയിരിക്കുന്നത് കണ്ട ഞങ്ങളുടെ നല്ലവനായ മൊയ്ലാളി കമ്പനിയിൽ CCTV സ്ഥാപിച്ചു…….
ബ്രേക്ക് ടൈമിൽ അല്ലാതെ ഫോണെടുത്താൽ ഹാഫ് ഡേ സാലറി കട്ട് ചെയ്യൂന്നൊരു ഭീക്ഷണിയും കൂടി മുഴക്കാൻ പുള്ളി മറന്നില്ല ……….

2. അടുത്ത് തന്നെ ഒരു എക്സാം വരുന്നുണ്ട് ഇതിനിടയിൽ അതിൻ്റെ പ്രിപ്രേഷനും നടത്തുന്നുണ്ട്…….

3. ഫോണിൻ്റെ പണിക്കുറ്റം ഏതാണ്ട് തീരാറായിരിക്കുവാണ് ……. നിലവിലെ സാഹചര്യം മോശമായത് കൊണ്ട് പുതിയ ഫോണെടുക്കൽ വളരെ പ്രയാസമായ ഒരു കാര്യമാണ്…….

ഇവയാണ് പ്രധാന പ്രശ്നങ്ങൾ എല്ലാവരും സഹകരിക്കുമെന്ന് പ്രദീക്ഷിക്കുന്നു…..
—————————————————-

അനുപമ മിസ്സ് എന്ന ഈ കഥ അമലൂട്ടനും അനുക്കുട്ടിയും എന്ന കഥയുടെ തുടർച്ചയാണ്……….

കഥയിൽ ഇതുവരെ സംഭവിച്ചത്………

അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അമലിന് തൻ്റെ അമ്മയെ നഷ്ടമാവുന്നു….
പിന്നീട് അവൻ്റെ ജീവിതത്തിലേക്ക് ഒരു രണ്ടാനമ്മ കടന്നു വരുന്നു ….. എല്ലാ കഥകളിലെയും പോലെ രണ്ടാനമ്മ അമലിനോടും ക്രൂരമായ് തന്നെ പെരുമാറുന്നു…..
അവരുടെ ശ്രമ ഫലമായ് അമലിൻ്റെ അച്ഛനെയും അവനിൽ നിന്നും അകറ്റുന്നു……. എല്ലാ ക്രൂരതകളും സഹിച്ച് “രാധാകൃഷ്ണൻ മാഷിൻ്റെയും ജിതിൻ്റെയും ” സഹായത്താൽ അമൽ +2 വിന് ഒന്നാം റാങ്ക് നേടുന്നു……… പെട്ടെന്നൊരു സുപ്രഭാതത്തിൽ അമലിൻ്റെ അമ്മയുടെ അച്ഛൻ അവനെ
കാണുവാൻ എറണാകുളത്തേക്ക് വരുന്നു തൻ്റെ വീടും സ്വത്തും എല്ലാം അമലിനായ് നൽകിയ ശേഷം അദ്ദേഹം യാത്ര പറഞ്ഞ് ദൂരദേശത്തേക്ക് പോകുന്നു…….

അമലിനു വന്ന് ചേർന്ന സ്വത്ത് വകകൾ തട്ടിയെടുക്കാൻ രണ്ടാനമ്മയും അവരുടെ അനിയനും ചേർന്ന് അമലിനെ സ്നേഹം നടിച്ച് കൊല്ലുവാൻ പ്ലാൻ ചെയ്യുന്നു…….
ഇത് തിരിച്ചറിയുന്ന അമൽ അവിടെ നിന്നും രക്ഷപ്പെടുന്നതിനായ് തൻ്റെ അമ്മ വീടായ കോഴിക്കോട്ടേക്ക് യാത്രയാവുന്നു………
കോഴിക്കോട് അമലിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു…. നല്ല സ്നേഹബന്ധങ്ങും പുതിയൊരു അമ്മയേയും അവിടെ നിന്നും അവന് ലഭിക്കുന്നു…….. രാധാകൃഷ്ണൻ മാഷിൻ്റെ സഹായത്താൽ “കോഴിക്കോട് സെൻ്റ് മേരീസ് കോളേജിൽ അമലിന് BSc സുവോളജിയിൽ അഡ്മിഷൻ ലഭിക്കുന്നു”…….. അവിടെ വെച്ച് അവൻ കഥാ നായികയായ “അനുപമമിസ്സിനെ ” കണ്ടുമുട്ടുന്നു……..
കാണുന്നമാത്രയിൽ തന്നെ മിസ്സ് അവൻ്റെ മനസ്സിലേക്ക് ചേക്കേറുന്നു………..
————————————————————
ആദ്യമായ് കഥ വായിക്കുന്നവർ ആദ്യത്തെ മൂന്ന് പാർട്ടുകൾ വായിച്ചതിനുശേഷം നാലാമത്തെ പാർട് വായിക്കുവാൻ ശ്രമിക്കുക……….
ഇനി കഥയെപ്പറ്റി പറയുകയാണെങ്കിൽ കഥ കടന്നുപോകുന്നത് അൽപ്പം “സെൻ്റിമെൻസിലൂടെയായിരിക്കും”………..

ഈ പാർട്ടിനും നിങ്ങളുടെ സ്നേഹവും പിന്തുണയും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് കഥ ആരംഭിക്കുന്നു……

ഞാൻ വീണ്ടും നിജാസിനടുത്തെത്തി….

നീ ആ പാവം മിസ്സിനെ കൊന്നേനേല്ലോടാ????

”’ഒന്നും പറയണ്ട ഇന്ന് മൊത്തം കല്ലുകടിയാണ്”’……

പെട്ടെന്നാണ് മിസ്സിൻ്റെ ശബ്ദമുയർന്നത്…..

“””Dear Students”””…..

ഞാൻ “””അനുപമ”””
നിങ്ങളുടെ ലാബ് വർക്കിൻ്റെ ചുമതല എനിക്കാണ്……….

മിസ്സിൻ്റെ മധുരമായ ശബ്ദം കേട്ടാണ് ഞാൻ മുഖമുയർത്തി നോക്കുന്നത്….
മുന്നിൽ കുട്ടിത്തം തുളുമ്പുന്ന ഒരു പുഞ്ചിരിയുമായ് നിൽക്കുകയാണ് അനുമിസ്സ്…… സത്യത്തിൽ ഇപ്പോഴാണ് ഞാൻ ശരിക്കും മിസ്സിനെ ശ്രദ്ധിക്കുന്നത് തന്നെ ….
ദേഹത്ത് ചെന്നിടിച്ച സമയത്ത് അവരെങ്ങനെ പ്രതികരിക്കുമെന്നറിയാതെ പേടിയോടെയാണ് ഞാൻ അനുമിസ്സിന് മുന്നിൽ നിന്നിരുന്നത്………… എന്നാൽ ഒരു പുഞ്ചിരിയിലൂടെ എന്നിലെ ഭയത്തെ മിസ്സിന് പൂർണ്ണമായും നീക്കുവാൻ കഴിഞ്ഞു………

വീണ്ടും ഞാൻ മിസ്സിൻ്റെ വാക്കുകളിലേയ്ക്ക് കാതോർത്തു….
അപ്പോൾ ആദ്യം നമുക്കൊന്ന് പരിചയപ്പെടാം …. എല്ലാരും അവരവരുടെ പേര്
ഒന്ന് പറഞ്ഞേ….
ഓരോരുത്തരേയും പരിചയപ്പെട്ട് മിസ്സ് ഞങ്ങളുടെ ബെഞ്ചിനരികിലെത്തി….

നിജൂനെ പരിചയപ്പെട്ടതിനുശേഷം എന്നെ നോക്കി പുഞ്ചിരിതൂകിക്കൊണ്ട് അനുമിസ്സ് ചോദിച്ചു……

” ഹലോ ഫാസ്റ്റ് പാസഞ്ചർ എന്താണ് താങ്കളുടെ പേര് “???…..

കൊച്ചുകുട്ടികളേപ്പോലെ ഓമനത്തം തുളുമ്പുന്ന മിസ്സിൻ്റെയാ മുഖം എൻ്റെ “ഹൃദയത്തിൽ പതിയുവാൻ തുടങ്ങി”….

‘പുഞ്ചിരി തൂകിയ കവിൾത്തടത്തിൽ മിന്നിമറയുന്ന നുണക്കുഴിയും’….. “കരിമഷിയിൽ ചാലിച്ചെഴുതിയ മാൻപേടമിഴികളും”….
‘സ്ഫടികം പോലെ തിളങ്ങുന്ന കൃഷ്ണമണിയും’….
“മഴവില്ല് പോലെ വളഞ്ഞ പുരികവും ” ….
‘ഇളം കാറ്റിലെന്നോണം മുന്നിലേക്ക് പറിനടക്കുന്ന മുടിയിഴകളും’…. “എൻ്റെ കല്യാണിയമ്മയുടേത് പോലുള്ള നിഷ്ക്കളങ്കമായ പുഞ്ചിരിയും ” ………..

എന്തോ….. എനിക്ക് അനുമിസ്സിൻ്റെ മുഖത്ത് നിന്നും മിഴികൾ എടുക്കുവാൻ സാധിക്കുന്നില്ല……
മാൻപേട മിഴികൾ കൊണ്ടുള്ള മിസ്സിൻ്റെയാ നോട്ടത്തിൽ അറിയാതെ ഞാനലിഞ്ഞുപോയ്…..
ക്ലാസ്സിലാണെന്നോ… മറ്റുകുട്ടികൾ ശ്രദ്ധിക്കുന്നുണ്ടെന്നോ ഒന്നും ഞാനറിഞ്ഞിരുന്നില്ല….

“താക്കോൽകൊണ്ടൊരു വാതിൽ തുറക്കുന്നതിനേക്കാൾ വേഗത്തിൽ പുഞ്ചിരികൊണ്ടൊരു ഹൃദയം കീഴടക്കാനാവുമെന്നത്” വളരെ ശരിയാണെന്ന് തോന്നിയ നിമിഷമായിരുന്നത്…..

താനെന്താടോ നിന്ന് സ്വപ്നം കാണുവാണോ??????

മിസ്സിൻ്റെയാ ചോദ്യമാണ് തിരികെ ബോധമണ്ഡലത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ട് വന്നത്…..

എന്താ മിസ്സേ????

ആഹാ…. അപ്പോൾ തൻ്റെ കണ്ണിനു മാത്രമല്ലല്ലെ കുഴപ്പമുള്ളത് …. ചെവിക്കും ഉണ്ടല്ലേ???

ഞാൻ…. ഞാൻ…. ഒന്നും കേട്ടില്ല……

എടോ തൻ്റെ പേരെന്താണ്????

പേര്…പേര് അമൽ…
മിസ്സിൻ്റെ ചോദ്യത്തിനു മുന്നിൽ പകച്ച്പോയ ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു….
ഹൊ!!! ഇത് പറയാനാണോ താനിത്രേം നേരം ആലോചിച്ച് നിന്നത്…. ആട്ടെ എവിടാ അമലിൻ്റെ വീട്?????

ഇവിടെ കൊയിലാണ്ടിയിലാണ്…..

മ്മ്….. അതേ ഇത്തിരി മയത്തിലൊക്കെ വന്നിടിക്കായിരുന്നൂട്ടോ….. ൻ്റെ കൈ വേദനിച്ചിട്ട് വയ്യാ…..
അൽപ്പം പതിഞ്ഞ സ്വരത്തിൽ മിസ്സ് എന്നോടായ് പറഞ്ഞു…..

സോറി മിസ്സേ….ഞാൻ കണ്ടില്ലായിരുന്നു…..

കണ്ടില്ലെന്നോ !!! അതു വെറുതേ????

അതേ മിസ്സേ…. ഞാനോടിവരുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് മുന്നിൽ മിസ്സിനെ കണ്ടത്….
ഒരു നിമിഷം എന്താ ചേയ്യേണ്ടതെന്നറിയാതെ ഞാനൊന്ന് പകച്ചുപോയി….
അതാ അങ്ങനെ സംഭവിച്ചത് ……
Extreemly Sorry…..
വിഷാദഭാവം നിറഞ്ഞൊരു മുഖത്തോട് കൂടി ഞാൻ പറഞ്ഞു……

Leave a Reply

Your email address will not be published. Required fields are marked *