അമലൂട്ടനും അനുക്കുട്ടിയും – 5 6

ഒരു കാര്യം പറയാൻ മറന്നു….
“ആ Drawing Kit കൊണ്ട് ആദ്യം എൻ്റെ ചിത്രം വരച്ചു തരണം കേട്ടോ”!!! കുസൃതി നിറഞ്ഞൊരു ചിരിയോടെ പറഞ്ഞശേഷം പ്രതീക്ഷയിൽ അനുമിസ്സ് എന്നെ നോക്കി!…

അയ്യോ മിസ്സേ…. എനിക്ക്…. എനിക്ക് മിസ്സിനെ കാണാതെ വരക്കുവാനൊന്നും സാധിക്കില്ല…. മിസ്സിനോടൊപ്പം ചിലവഴിക്കാൻ കിട്ടുന്ന നമിഷങ്ങളെയോർത്ത് തലയിൽ ഉദിച്ചൊരു നുണ ഞാൻ വേഗംതന്നെ ഉരുവിട്ടു…..

അപ്പോ താനന്ന് അമ്മയുടെ ചിത്രം വരച്ചതോ??? സംശയംപോലെ മിസ്സ് തൻ്റെ പ്രതീക്ഷ എന്നോടായ് പങ്കുവെച്ചു…

അത് “അമ്മയെ ഞാൻ ജനിച്ച അന്ന് മുതൽ കാണുന്നതല്ലെ ” …
ആ രൂപം എൻ്റെ മനസ്സിൽ അത്രയേറെ പതിഞ്ഞതാണ്…. അതുകൊണ്ട് അമ്മയുടെ ചിത്രം എപ്പോവേണേലും എനിക്ക് വരക്കുവാൻ സാധിക്കും….. അതുപോലല്ലല്ലോ മിസ്സ്?? “രാജനുണയനെപ്പോലും തോൽപ്പിക്കുംവിധം നുണകൾകൊണ്ടൊരു കോട്ടവാതിൽ തന്നെ ഞാൻ തീർത്തു”…..

എന്നാലൊരു കാര്യം ചെയ്യാം ഞാനെൻ്റെ ഒരു ഫോട്ടോ തരാം അത് നോക്കി വരക്കാല്ലോ?? അൽപ്പനേരത്തെ ആലോചനയ്ക്ക് ശേഷം ഒരുപായമെന്നോളം അനുമിസ്സ് തൻ്റെ അഭിപ്രായം മുന്നോട്ട് വച്ചു….

“കളം പാളി”… ഇതിനെന്ത് മറുപടി നൽകും ??? കുഴഞ്ഞല്ലോ! മനസ്സിലങ്ങനെ ചിന്തിച്ചതും…..
എടാ മണ്ടാ “ഫോട്ടോ നോക്കി വരച്ചാൽ ലൈവ് വരക്കുന്നത്രേം പെർഫെക്ടാവില്ലെന്ന് പറയെടാ “…… ഇതുപോലൊരു സുവർണ്ണാവസരം കൈവിട്ട് കളയരുതമലേ!….. മനസ്സെനോടായ് മൊഴിഞ്ഞ വാക്കുകൾ ശരവേഗത്തിൽ കുതിച്ച് എൻ്റെ ശിരസ്സിലേക്കെത്തിയതും മറുത്തൊന്നും ചിന്തിക്കാതെ ആ വാക്കുകൾ ഞാൻ മിസ്സിൻ്റെ കാതുകളിലേക്കെത്തിച്ചു…….
അത് മിസ്സേ … ഫോട്ടോ നോക്കി വരച്ചാൽ ഒരു പെർഫെക്ഷനുണ്ടാവില്ല. ലൈവ് ഫോട്ടോ പോലെ തോന്നണമെങ്കിൽ മിസ്സിൻ്റെ മുന്നിലിരുന്ന് തന്നെ വരയ്ക്കണം “എന്നാലേ ചിത്രത്തിന് ജീവനുള്ളതായ് ഫീൽ ചെയ്യു”…….
ഹോ ! എത്ര മനോഹരമായാണ് മുഖത്ത് നോക്കി കള്ളം പറയുന്നത്…… എന്തായാലും മിസ്സിൻ്റെ മുഖഭാവം കണ്ടിട്ട് സംഗതി ഏറ്റെന്ന് തോന്നുന്നു…..

എത്ര സമയം വേണ്ടിവരും അമലേ വരച്ചു തീരാൻ??? ചോദ്യത്തിനകമ്പടിയോടെ മിസ്സ് പുരികമുയർത്തി…..

ഏറിയാലൊരു രണ്ട് മണിക്കൂർ അതിനുള്ളിൽ വരച്ചു തീർക്കാം…. ഒരുറപ്പ് പോലെ ഞാൻ മറുപടി നൽകി….

മ്മ്…. അത്രയും സമയം ഇപ്പോ!………..
ആ…. അടുത്ത തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നിങ്ങടെ സീനിയേഴ്സിൻ്റെ പേരൻസ് മീറ്റിംഗ് ആണ് അതുകൊണ്ട് After noon നിങ്ങൾക്ക് ക്ലാസ്സുണ്ടാവില്ല അന്ന് വരച്ചാലോ???
ആവേശത്തോടെ മിസ്സ് സംസാരിച്ചു നിർത്തിയതും സമ്മതമെന്നോണം ഞാനതിനു മറുപടിയും നൽകി…

അത് മതി ….. ” അതാവുമ്പോൾ വൈകുന്നേരം വരെ നമുക്ക് സമയമുണ്ട് നന്നായ് വരക്കുവാനും
സാധിക്കും”……
എൻ്റെ നുണകൾ വിജയം വരിച്ച സന്തോഷത്താൽ ചിരിയോടെ ഞാൻ മിസ്സിനെ നോക്കി…..

എങ്കിൽ ശരി അമലേ നമുക്ക് തിങ്കളാഴ്ച വരക്കാം…..
മിസ്സൊരിക്കൽ കൂടി കാര്യം ഓർമ്മപ്പെടുത്തിയതും
ഉറപ്പ് നൽകിക്കൊണ്ട്
അനുമിസ്സിനോട് യാത്ര പറഞ്ഞശേഷം , മുഖവും കഴുകി ഞാൻ ക്ലാസ്സിലേക്ക് നടന്നു….

എൻ്റമ്മേ ! “എന്ത് നുണയാ ഞാൻ പറഞ്ഞ് കൂട്ടിയത്
ഏത് ഉറക്കത്തിൽ നിന്നുണർത്തി മിസ്സിനെ വരക്കാൻ പറഞ്ഞാലും ആ മുഖം അതേപോലെ ഞാൻ വരക്കും”….
അങ്ങനുള്ള ഞാനാണ് ഇത്രയും നുണ പറഞ്ഞ് പിടിപ്പിച്ചത്…….
ഹൊ! “എന്തായിരുന്നെൻ്റെ പെർഫോമൻസ്”….. സ്വയം എന്നെത്തന്നെ വിലയിരുത്തി ഞാൻ ക്ലാസ്സിലെത്തിയതും പെൺകുട്ടികളോട് കത്തിവെച്ചിരുന്ന നിജു ഒരിളിഞ്ഞ ചിരിയോടെ എന്നരികിലേക്കെത്തി….

എന്തിനാടാ അമലേ നിന്നെ അനുപമ മിസ്സ് വിളിച്ചത്??? അറിയുവാനുള്ള ആകാംക്ഷയോടെ നിജാസെന്നോടായ് തിരക്കി…

ദാ …. ഈ “Drawing Kit ” നൽകുവാനായ് വിളിച്ചതാ… കയ്യിലിരുന്ന Drawing Kit അവനെ കാണിച്ചുകൊണ്ട് ഞാൻ പറഞ്ഞതും നിജു അതിലേക്ക് ആശ്ചര്യത്തോടെ നോക്കി….
ഇത് …ഇത് മിസ്സ് തന്നതാണോ നിനക്ക്???

അതേടാ മിസ്സിന് ഞാൻ അമ്മയുടെ ചിത്രം വരച്ചത് ഭയങ്കര ഇഷ്ടമായെന്ന്!…. അതിൻ്റെ സന്തോഷത്തിൽ വാങ്ങിത്തന്നതാ……

Leave a Reply

Your email address will not be published. Required fields are marked *