അമലൂട്ടനും അനുക്കുട്ടിയും – 5 6

4th day ടൈംടേബിൾ ആയതിനാൽ ഇന്ന് അനുമിസ്സിൻ്റെ ഹവർ മൂന്നാമതാണ്…. ധന്യാമിസ്സിൻ്റെ ഹവറും സെക്കൻ്റ് ലാംഗ്വേജും കഴിഞ്ഞ് അനുപമമിസ്സിൻ്റെ വരവിനായ് അക്ഷമയോടെ ഞാൻ കാത്തിരുന്നു….. അൽപ്പസമയത്തെ കാത്തിരിപ്പിന് ശേഷം എന്നിൽ ആനന്ദം നിറച്ചുകൊണ്ട്
“വെള്ളയിൽ ബ്ലാക്ക്ഷേഡ് വരുന്ന സാരിയുമണിഞ്ഞ് സന്തോഷവതിയായ് അനുമിസ്സ് ക്ലാസ്സിലേക്ക് രംഗപ്രവേശനം ചെയ്തു”…..
വന്നപാടെ പതിവ് കോട്ടയായ പുഞ്ചിരി എനിക്കായ് സമ്മാനിച്ചുകൊണ്ട് മിസ്സ് പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു….

“CID വിജയൻ എൻ്റെ അരികിലായിരുന്ന് എന്നെത്തന്നെ ശ്രദ്ധിക്കുകയാണ് , അവൻ്റെ ശ്രദ്ധ തിരിക്കുന്നതിനായ് ഞാൻ പല കോപ്രായങ്ങളും കാട്ടിക്കൊണ്ടേയിരുന്നു….
ക്ലാസ്സ് പര്യവസാനത്തിലേക്കെത്തിയതും ലഞ്ച് ബ്രേക്കിനായുള്ള ബെൽ മുഴങ്ങുകയും ചെയ്തു, അതോടെ ബഞ്ചിൽ നിന്ന് ഞാനെഴുന്നേറ്റതും മിസ്സ് എൻ്റരികിലേക്കായ് വന്നടുത്തു…..

“അമലേ”…… താൻ ഫുഡ് കഴിച്ചതിന് ശേഷം ഒന്ന് ലാബ് വരെ വരണം കേട്ടോ….. മധുരമായ ശബ്ദത്തിൽ പറഞ്ഞശേഷം നല്ലൊരു പുഞ്ചിരികൂടി നൽകി എൻ്റെ മറുപടിക്ക് കാത്തുനിൽക്കാതെ അനുമിസ്സ് തിരിഞ്ഞു നടന്നു…..

_”പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി
പേരെഴും ഹൂറി പൂമകൾ ഫാത്തിമാ”!_ പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്ന ശബ്ദത്തോടെ നിജാസ് പാടിക്കൊണ്ട് എന്നെ നോക്കി കിണിക്കാൻ തുടങ്ങി…

എന്താടാ ‘മെത്താണ്ടീ’ ഒരാക്കിയ പാട്ട് ??? എന്നെ ഊഞ്ഞാലാട്ടാൻ നോക്കിയ നിജാസിനെ ഞാൻ സംശയത്തോടെ നോക്കി…..

ശ്ശെടാ …. എനിക്കൊരു പാട്ട് പാടാനും മേലേ??? എൻ്റെ വാ എൻ്റെ നാക്ക് എനിക്ക് തോന്നുമ്പോൾ ഞാൻ പാടും ഇതെല്ലാം ചോദിക്കാൻ നീ ആരാ??? എടുത്തടിച്ച പോലെ നിജാസിൻ്റെ മറുപടിയും വന്നണഞ്ഞു…..

ഇത്രയും ദിവസം നിൻ്റെ കൂടെ നടന്നിട്ട് ഒരു മൂളിപ്പാട്ട്പോലും നീ പാടി ഞാൻ കേട്ടില്ലല്ലാ പിന്നെന്താ ഇപ്പോ ഒരു പാട്ട്??? അതും മിസ്സ് പോയ പുറകെ!…..
ഒട്ടും വിട്ടുകൊടുക്കാതെ അതേ നാണയത്തിൽ ഞാനും മറുപടി തീർത്തു…..

എടാ… എനിക്ക് പാടണമെന്ന് തോന്നുമ്പോഴാ ഞാൻ പാടുന്നത് ….
അല്ലാതെ മറ്റുള്ളോർക്ക് തോന്നുമ്പോഴല്ല! “എനിക്കിപ്പോ പാടാൻ തോന്നി ഞാൻ പാടി”…. നിനക്ക് പരാതിയുണ്ടേപ്പോയ് കേസു കൊടുക്ക് ….. പാട്ട് പാടിയതിനാരെയും തൂക്കിക്കൊന്നിട്ടൊന്നൂല്ല.
കേട്ടോടാ ചള്ള് ചെക്കാ!…… ഗൗരവത്തോടെ പറഞ്ഞുകൊണ്ട് നിജു എൻ്റെ തോളിലടിച്ചതും മറുത്തൊന്നും പറയാതെ ഞാൻ അവനോടൊപ്പമിരുന്ന് ഫുഡ് കഴിച്ചു……ശേഷം
നിജാനിനോട് ലാബ് വരെ പോയ് വരാന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇടനാഴിയിലൂടെ നടക്കുവാൻ തുടങ്ങി….

മിസ്സ് എന്തിനായിരിക്കും വരാൻ പറഞ്ഞത്?? പഠനകാര്യം വല്ലതും പറയാനായിരിക്കുമോ???
ഏയ് അതിനല്ല ,അതിനായിരുന്നേൽ ക്ലാസ്സിൽ വെച്ച് തന്നെ പറയായിരുന്നില്ലേ….
ഇനി ഞാനെന്തെങ്കിലും മോശമായ് പെരുമാറിയോ???
ഏയ് ഒരിക്കലുമില്ല, കാരണം “ലാബിലേക്ക് വരാൻ പറഞ്ഞതിനു ശേഷം മിസ്സ് ചിരിക്കുകയാണ് ചെയ്തത്”…..
പിന്നെ എന്തിനാണ് വരാൻ പറഞ്ഞത്????

ഹാ! നീയൊന്നടങ്ങ് അമലേ! എന്തായാലും മിസ്സിനെ കാണുവാനല്ലെ പോകുന്നത് അവിടെ എത്തുമ്പോ അറിയാല്ലോ കാര്യം….. സംശയങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തിക്കൊണ്ടിരുന്ന എന്നെ എൻ്റെ മനസ്സ് അതിൽ നിന്നും വിലക്കി….

ഓ അപ്പോ സാറിൻ്റെ നാവിറങ്ങിയിട്ടില്ലല്ലേ???അതേ എന്തെങ്കിലും ചോദിച്ചാൽ മനുഷ്യന് മനസ്സിലാവണ പോലെ മറുപടി തരണം കേട്ടോടാ പുല്ലേ???
സകല ദേഷ്യവും പുറത്തെടുത്ത് ഞാൻ എൻ്റെ മനസ്സിനെ ശകാരിച്ചു….

അമലേ… നിൻ്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി തരാം നീ കേട്ടിട്ടില്ലേ “എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് മോനേ”…. പരിഹാസത്തോടെ പറഞ്ഞ ശേഷം വീണ്ടുമവൻ മൗനമായ്….

ഹലോ…. സാറേ….പോയോ???
ഓ വെറുതേയല്ല ലാബെത്തി അതാ തെണ്ടി മുങ്ങിക്കളഞ്ഞത്…… ഇനി അവൻ്റെ വായിൽ വിരലിട്ട് കുത്തിയാലും ഒരക്ഷരം ഉരിയാടില്ല!…. ആ..എന്തേലുമാവട്ടെ…

Leave a Reply

Your email address will not be published. Required fields are marked *