ഹലോ…. ഇതെന്തൊരോട്ടമാ???….. ഇങ്ങനെ നോക്കാതെ ഓടി വല്ലടത്തും മുഖമിടിച്ചു വീണാലുണ്ടല്ലോ ഈ ”സുന്ദരിക്കുട്ടിയുടെ രൂപം തന്നെ മാറുവേ “…. പിന്നെ കാണുവാൻ ഒരു ഭംഗിയുമുണ്ടാവില്ല …..”മിസ്സിൻ്റെ മുഖം എന്നും ഇങ്ങനെ കാണുന്നതാ ഭംഗി”….. ‘അതാണ് എനിക്കിഷിഷ്ടം’…..
_മനസ്സെനോടായ് മന്ത്രിച്ചവാക്കുകൾ അൽപ്പംപോലും വെള്ളം ചേർക്കാതെ ഒരു പുഞ്ചിരിയിൽ ചാലിച്ച് ഞാൻ മിസ്സിൻ്റെ കാതുകൾക്കായ് സമ്മാനിച്ചു…..
_” എൻ്റെ വാക്കുകൾ ശബ്ദതരംഗങ്ങളായ് അലയടിച്ച് മന്ദം മന്ദമൊഴുകി മിസ്സിൻ്റെ കാതുകളിൽ എത്തിയതും ആ മിഴികൾ വിടരുവാൻ തുടങ്ങി മാനം ചുവന്ന് തുടുക്കുന്നപോലെ അനുമിസ്സിൻ്റെ മുഖവും ചുവന്നു തുടുത്തു”….
‘കുഞ്ഞിളം ചുണ്ടുകളിൽ എൻ്റെ ഹൃദയത്തിൽ പതിഞ്ഞയാ പുഞ്ചിരി വിരിഞ്ഞതും ചിരിയുടെ ഭംഗി കൂട്ടുവാനെന്നോണം കവിളുകളിൽ നുണക്കുഴി മിന്നിമായുവാൻ തുടങ്ങി’……._
“എൻ്റനുക്കുട്ടി”…. അമൽ പറഞ്ഞത് ശരിയാ…..
എങ്ങാനും വീണിരുന്നേലുണ്ടല്ലോ…. ഹോ!!! ഓർക്കാൻ കൂടി വയ്യ……
എൻ്റെ അഭിപ്രായത്തിന് അടിവരയിട്ടുകൊണ്ട് ധന്യാ മിസ്സിൻ്റെ വാക്കുകളും വന്നണഞ്ഞു……
“Thanks അമലേ”….. പുഞ്ചിരിയാൽ ചുവന്ന മുഖത്തോടെ അനുമിസ്സിൻ്റെ മിഴികൾ എന്നിലേക്ക് പതിച്ചു……
“താങ്ക്സോ ” ! എന്തിന്??? ചോദ്യഭാവത്തിൽ ഞാൻ മിസ്സിൻ്റെ കണ്ണുകളിൽ നോക്കി…..
ഞാൻ വീഴാതെ പിടിച്ചതിന്…… നിർന്നിമേഷവതിയായ് ചിരിച്ചുകൊണ്ട് അനുമിസ്സ് തൻ്റെ മിഴികൾ എന്നിൽ നിന്നും പിൻവലിച്ചു…
ഓ…. അങ്ങനെ…. അതിന് താങ്ക്സൊന്നും പറയണ്ട….. ഞാനൊരു ചിരിയോടെ പറഞ്ഞതും മിസ്സ് വീണ്ടും പുഞ്ചിരിച്ചുകൊണ്ടെന്നെ നോക്കി…….
എന്നാൽ വാ അനുക്കുട്ടി നമുക്ക് കാൻ്റീനിൽ പോയ് വരാം.. സുന്ദരമായ ആ നിമിഷങ്ങൾക്ക് തിരശ്ശീലയിട്ടുകൊണ്ട് ധന്യമിസ്സ്, അനുമിസ്സിൻ്റെ കയ്യും പിടിച്ച് താഴേക്കിറങ്ങുവാൻ തുടങ്ങി….
അതേ… “ഇനി ഇതേപോലോടി നടക്കണ്ടാട്ടോ”…. എങ്ങാനും കാൽവഴുതിയാൽ എപ്പോഴും ഇതേപോലെ വന്ന് കോരിയെടുക്കാൻ ഞാനുണ്ടായെന്ന് വരില്ല…. സ്റ്റെയർ ഇറങ്ങിക്കൊണ്ടിരുന്ന അനുമിസ്സിന് പിന്നിൽ നിന്നും പരിഹാസരൂപേണ ഞാൻ വിളിച്ചു പറഞ്ഞു, എൻ്റെ വാക്കുകൾ കേട്ടതും ഒരുനിമിഷം പതിയെ തിരിഞ്ഞ മിസ്സ് വശ്യമായൊരു പുഞ്ചിരി കൂടി എനിക്ക് സമ്മാനിച്ചശേഷം ധന്യാമിസ്സിനോടൊപ്പം നടന്നു നീങ്ങി….
ഏതോ മായിക ലോകത്തിലകപ്പെട്ട പോലെ ,എൻ്റെ കണ്ണിമകളിൽ നിന്നും ആ പുഞ്ചിരി മായുംവരെ ഞാനാ സ്റ്റെയറിൽ അനങ്ങാതെ നിന്നു!………
“എൻ്റെ പൊന്ന് മനസ്സേ”……
എന്താ ഇവിടിപ്പോ സംഭവിച്ചത്!!! അനുമിസ്സിൻ്റെ മുഖത്ത് നിഴലാടിയ ഭാവങ്ങൾ!! അതെന്താണ് !!! മിസ്സിനെ കാണുന്ന മാത്രയിൽ എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നത് പോലെ?? എന്തെന്നില്ലാത്തൊരു സന്തോഷവും വീണ്ടും വീണ്ടും അനുമിസ്സിനെ കാണുവാനുള്ള കൗതുകവും എന്നിൽ നിറയുന്നത് എന്തുകൊണ്ടാണ്???
ക്ലാസ്സിലേക്കുള്ള നടത്തത്തിനിടയിൽ “ഞാനെൻ്റെ മനസ്സിലേക്ക് ചോദ്യശരങ്ങൾ എയ്തുകൊണ്ടേയിരുന്നു “…..
പക്ഷെ അവയെല്ലാം എൻ്റെ മനസ്സ് മറുശരങ്ങളാൽ നിഷ്പ്രഭമാക്കിത്തീർത്തു……..
ഏഹേ! ഇവൻ്റെ വായ്ക്കകത്ത് കേറീരുന്ന് വെടിവെച്ചാലെ മറുപടി തരൂള്ളെന്ന് തോന്നണു….
ഉത്തരം നൽകാൻ വിസമ്മദിച്ച മനസ്സിനെ ശകാരിച്ചുകൊണ്ട് ഞാൻ ക്ലാസ്സിലേക്ക് കയറി…..
നിജാസോരോ കാര്യങ്ങൾ എന്നോട് പറയുമ്പോഴും മറുപടി ഒന്നും നൽകാതെ അവയെല്ലാം വെറുതേ മൂളി കേൾക്കുക മാത്രമായിരുന്നു ഞാൻ ചെയ്തത്……
അമലേ ….. നീ എന്താടാ കോപ്പേ കുറേ നേരായല്ലോ ഒന്നും മിണ്ടാതെ “മൂങ്ങയെപ്പോലിരുന്നീ മൂളൽ തുടങ്ങിയിട്ട്” !!! എന്താ നിനക്ക് പറ്റിയേ??? എൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ നിജു ഒട്ടും വൈകിക്കാതെ തൻ്റെ ചോദ്യം മുന്നോട്ട് വച്ചു…..
ഏയ് ഒന്നൂല്ലെടാ…… ഞാൻ വെറുതേ “പഴയ കാര്യങ്ങൾ ഓർത്തങ്ങനെ ഇരുന്നു പോയതാ”…… നിജാസിൻ്റെ ചോദ്യത്തിന് നല്ലൊരു പുഞ്ചിരിയോട് കൂടി ഞാൻ മറുപടി നൽകി……
പഴയ കാര്യമോ !!! എന്ത്??? ചോദ്യരൂപേണ പറഞ്ഞുകൊണ്ട് നിജു എന്നെ നോക്കി.
