അമലൂട്ടനും അനുക്കുട്ടിയും – 5 6

മിസ്സേ….. അകത്തേക്ക് കയറുവാൻ അനുവാദം ആരായുന്നപോലെ ഞാൻ വിളിച്ചു, എൻ്റെ വിളി കേട്ടതും പുസ്തക വായനയിൽ മുഴുകിയിരുന്ന മിസ്സ് മുഖമുയർത്തി എന്നെ നോക്കി ….

ആ… കയറി വാ അമലേ…. ദാ ആ കസേരയിലേക്കിരുന്നോളു….. ഔപചാരികതയോടെ പറഞ്ഞശേഷം, അനുമിസ്സ് കയ്യിലിരുന്ന പുസ്തകം ടേബിളിലേക്ക് വെച്ചു….

വേണ്ട മിസ്സേ …. “ഞാനിവിടെ നിന്നോളാം” ബഹുമാനത്തോടെ ഞാനാ വാക്കുകൾ നിരസിച്ചു….

ഹാ…. താനവിടെ ഇരിയെടോ…. എന്തിനാ വെറുതേ നിന്ന് ബുദ്ധിമുട്ടുന്നേ!……
ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് മിസ്സ് കസേരയിലേക്ക് വിരൽ ചൂണ്ടിയതും മറുത്തൊന്നും പറയാതെ ഞാൻ മിസ്സിന് മുന്നിൽ ഇരുപ്പുറപ്പിച്ചു….

എന്തിനാ മിസ്സേ എന്നോട് വരാൻ പറഞ്ഞത്???കസേരയിലേക്കിരുന്നപാടെ ഞാൻ വേഗം കാര്യം തിരക്കി…

ഒരു മിനിട്ടേ…. ഒരൊഴിവ് പറഞ്ഞുകൊണ്ട് മിസ്സ് തൻ്റെ ബാഗ് തുറന്ന് ഒരു ബോക്സ് എടുത്ത് എൻ്റെ നേരെ നീട്ടി….

ദാ… “തനിക്കായ് ഞാൻ വാങ്ങിയതാ “….. നിറഞ്ഞ സന്തോഷത്തോടെ മിസ്സെന്നിലേക്കും ഗിഫ്റ്റ് ബോക്സിലേക്കും മാറി മാറി നോക്കുവാൻ തുടങ്ങി….

ഇതിനകത്ത് എന്താ മിസ്സേ??? ആകാംക്ഷയോടെ ഗിഫ്റ്റ് വാങ്ങിക്കൊണ്ട് ഞാൻ ചോദിച്ചു…..

തുറന്ന് നോക്കെടോ അപ്പോ കാണാല്ലോ??? ഒരു പുഞ്ചിരിയോടെ അനുമിസ്സ് എന്നെ നോക്കിയതും ഉത്സാഹത്തോടെ ചിരിച്ചുകൊണ്ട് ഞാൻ ബോക്സ് തുറന്നു…. അതിനുള്ളിലെ ഗിഫ്റ്റിലേക്ക് ശ്രദ്ധ തിരിഞ്ഞ നിമിഷം എൻ്റെ മനസ്സാകെ സന്തോഷത്താൽ നിറഞ്ഞു ! “മിഴികൾ ഈറനണിയുവാൻ തുടങ്ങി ”……
നിറഞ്ഞ കണ്ണുകളാൽ ഞാൻ അനുമിസ്സിലേക്ക് മിഴികൾ നീട്ടി …..

എന്ത് പറ്റി അമലേ??”എന്താ കണ്ണ് നിറഞ്ഞിരിക്കുന്നേ! സ്നേഹത്തോടെ മിസ്സ് വാക്കുകൾ തീർത്തതും അതിനു മറുപടിയായ് ഒന്നും തന്നെ പറയാതെ ഞാൻ കണ്ണുകൾ ചിമ്മി………

എടോ പറയെടോ എന്ത് പറ്റി തനിക്ക്?? എന്താ കണ്ണ് നിറഞ്ഞേ???…. മുല്ലമൊട്ട് വിരിയുന്ന പോലൊരു ചിരിയഴകോടെ മിസ്സിൻ്റെ മിഴികൾ എന്നിലേക്ക് നീണ്ടു…..

ഒന്നൂല്ല മിസ്സേ….
ഒരുപാട്…. ഒരുപാട് സന്തോഷമായ് ! അതാ കണ്ണ് നിറഞ്ഞത്….
“ആദ്യമായാണ് ഒരു *Drawing Kit* എനിക്കൊരാൾ സമ്മാനമായ് തരുന്നത്”…..
എല്ലാരും എൻ്റെ കഴിവിനെ പ്രശംസിച്ചിട്ടുള്ളതല്ലാതെ ഇതുപോലെ, ഗിഫ്റ്റൊന്നും ആരും എനിക്ക് നൽകീട്ടില്ല….. ‘എന്നാൽ മിസ്സ്’!…. “Thank…. Thank”….. _നന്ദി വാക്കുകൾ മുഴുവിക്കാതെ Drawing Kit ഞാനെൻ്റെ നെഞ്ചോട് ചേർത്തു…._

ഏയ്… എന്തിനാ അമലേ നന്ദിയൊക്കെ പറയുന്നേ?? “എത്ര മനോഹരമായാണ് അമൽ ചിത്രം വരക്കുന്നതെന്നറിയ്വ”!
അന്ന്… അമ്മയെ വരച്ചത്, കണ്ടപ്പോൾത്തന്നെ ഞാൻ അതിശയിച്ചു പോയ്!!!, “ഞാനിതുവരെ അമ്മയെ നേരിൽ കണ്ടിട്ടില്ലെങ്കിലും എന്തോ ആ ചിത്രത്തിലേക്ക് നോക്കിയപ്പോൾ ജീവനോടെ എൻ്റെ മുന്നിൽ നിക്കുന്നത്പോലെ തോന്നി”….
‘its a Great work, Amal’!…
അതും ഒരു പെൻസിൽകൊണ്ട്!…. “എനിക്കൊരുപാടിഷ്ടമായ്”…..
മിസ്സിൻ്റെ വാക്കുകൾ ഇടയ്ക്കൊന്ന് മുറിഞ്ഞതും സന്തോഷത്താൽ ഞാൻ പതിയെ കരയുവാൻ തുടങ്ങി…
എൻ്റെ മുഖഭാവം തിരിച്ചറിഞ്ഞ മിസ്സ് ഒരു നിമിഷം നിശബ്ദമായശേഷം വീണ്ടും സംസാരിച്ചു തുടങ്ങി…..

അമലേ എന്തിനാ ഇങ്ങനെ കരയുന്നേ??താനിത്ര പാവമാണോ!!!….
“ആ മിഴിനീർ തുടയ്ക്ക് തൻ്റെ മുഖത്തിനത് ചേരില്ലെടോ”…… ഇത്രയും പ്രായമായിട്ടും താനിങ്ങനെ കൊച്ചുകുട്ടികളെപ്പോലെ കരയുന്നതാരേലും കണ്ടാൽ നാണക്കേടാണ്…..
അമലെന്നാൽ ഒരു കാര്യം ചെയ്യ് മുഖം കഴുകിയശേഷം ക്ലാസ്സിലേക്ക് പൊക്കോളൂ…..
സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചുകൊണ്ട് അനുമിസ്സ് പുഞ്ചിരിയോടെ എന്നെ നോക്കിയതും മനസ്സിൽ ഒരായിരം വട്ടം മിസ്സിനോട് നന്ദി പറഞ്ഞ് ഞാൻ പതിയെ ക്ലാസ്സിലേക്കായ് നടന്നു……

അതേ… ഒരു നിമിഷം ഒന്ന് നിന്നേ….. കാലുകൾക്ക് വിലങ്ങ് തീർത്തത്പോലെ മിസ്സിൻ്റെ സ്വരം എൻ്റെ കാതുകളിൽ പതിച്ചതും എന്താ വിളിച്ചേന്നുള്ള ഭാവത്തിൽ ഞാൻ തിരിഞ്ഞു നിന്ന് അനുമിസ്സിനെ നോക്കി പുരികമുയർത്തി…..

Leave a Reply

Your email address will not be published. Required fields are marked *