പതിവ്പോലെ കുളിയും തേവാരവുമെല്ലാം കഴിഞ്ഞ് ഞാൻ അടുക്കളയിലെത്തിയതും എൻ്റെ മിഴികളുടെ ചലനം ചെന്നുനിന്നത് പ്രഭാത ഭക്ഷണമൊരുക്കുന്ന അനുഅമ്മയിലാണ്…
പയ്യെ ചുവട് വച്ച് അമ്മയുടെ അടുത്തെത്തിയ ഞാൻ സ്നേഹത്തോടെ പിന്നിൽ നിന്നും അമ്മയെ കെട്ടിപ്പിടിച്ചു…..
ആ…. എത്തിയോ അമ്മയുടെ പൊന്നുമോൻ…. വാൽസല്യത്തോടെ വലതു കയ്യാൽ എൻ്റെ കവിളിൽ തഴുകിക്കൊണ്ട് അമ്മ തൻ്റെ ജോലി തുടർന്നു……
മ്മ്… എത്തി…… എന്താമ്മേ രാവിലെ കഴിക്കാൻ…… ചിരിയോടെ പറഞ്ഞശേഷം ഞാനമ്മയുടെ തോളിൽ തലചായ്ച്ചു…
“സേമ്യ അട” കഴിച്ചിട്ടുണ്ടോ മോൻ ??? ചോദ്യത്തോടെ അമ്മ തിരിഞ്ഞെന്നെ നോക്കിയതും ഇല്ലെന്ന ഭാവത്തിൽ ഞാൻ തോൾ കുലുക്കി……
എനിക്ക് തോന്നി മോൻ കഴിച്ചിട്ടുണ്ടാവില്ലാന്ന് *”മലബാറിൽ അങ്ങനെ ഒരുപാട് രുചിക്കൂട്ടുകൾ ഉണ്ട് മോനേ എല്ലാം ഈ അമ്മ ഉണ്ടാക്കിത്തരാട്ടോ”…..*
സന്തോഷത്തോടെ പറഞ്ഞുകൊണ്ട് “വാഴഇലയിൽ പൊതിഞ്ഞ സേമ്യ അട ” അമ്മ എൻ്റെ കയ്യിലേക്ക് തന്നു…. “കഴിച്ച് നോക്ക്” ഒരു ചിരിയുടെ അകമ്പടിയാൽ അമ്മയുടെ മിഴികൾ എന്നിൽ പതിച്ചു…..
മറുപടിയെന്നോണം അമ്മയെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട് പതിയെ വാഴയില തുറന്ന് “ആവി പറക്കുന്ന സേമ്യ അട ഞാൻ രുചിച്ചു”…..
_മ്മ്…… “ഏലയ്ക്കയുടെയും നേന്ദ്രപ്പഴത്തിൻ്റെയും ശർക്കരപ്പീരയുടേയും സ്വാദിൽ മതിമറന്നുകൊണ്ട്
എൻ്റെ കണ്ണുകൾ താനെ അടഞ്ഞുപോയ്”………_
എങ്ങനുണ്ട് അമലൂട്ടാ നല്ല ടേസ്റ്റുണ്ടോ??? അസാദ്യമായ ടേസ്റ്റിൽ മുഴുകിയിരുന്ന എന്നെ നോക്കി ആകാംക്ഷയോടെ അനുഅമ്മ തിരക്കി, അതിന് മറുപടിയൊന്നും നൽകാതെ പതിയെ മിഴികൾ തുറന്ന ഞാൻ “അമ്മയുടെ കൈകളിൽ ചുംബനങ്ങൾകൊണ്ട് മൂടിയ ശേഷം കിച്ചൺ സ്ലാബിലേക്ക് കയറിയിരുന്നു”…..
അമ്മേ…. ഇന്ന് വൈകുന്നേരം നമുക്കൊരു സ്ഥലം വരെ പോവാട്ടോ? ഭക്ഷണമൊക്കെ നമുക്ക് പുറത്തൂന്ന് കഴിക്കാം ……
എവിടേക്കാ അമലൂട്ടാ??? ആകാംക്ഷ നിറഞ്ഞൊരു ഭാവത്തോടെ അമ്മ എന്നെ നോക്കുവാൻ തുടങ്ങി…
അത് സർപ്രൈസ്…. വൈകുന്നേരം എൻ്റെ അമ്മ നേരിൽ കണ്ടാമതീട്ടോ…..
മ്മ്… പറയു മോനേ എവിടെപ്പോവാനാ???…
ഒരു ചിണുങ്ങലോടെ എനിക്കുള്ള കാപ്പിയും കയ്യിലെടുത്ത് അമ്മ എന്നരികിലേക്ക് ചേർന്ന് നിന്നു….
അയ്യേ….. നാണമില്ലല്ലോ ഇത്രേം പ്രായായിട്ടും കൊച്ചു കുട്ടികളെപ്പോലിങ്ങനെ ചിണുങ്ങാൻ……
ഞാൻ പറഞ്ഞില്ലേ ഒരു സർപ്രൈസാണെന്ന് അപ്പോ അതെങ്ങനെയാ വെളിപ്പെടുത്തുന്നേ??….
ഒരു പരിഹാസച്ചിരിയോടെ ഞാനമ്മയോടായ് പറഞ്ഞതും,
മ്മ്…. ശരി…. എന്നാലെൻ്റെ മോൻ കാപ്പി കുടിക്ക്…..
പരിഭവം നിറഞ്ഞൊരു മുഖവുമായ് ഭക്ഷണം എൻ്റെ കൈകളിലേക്ക് തന്നശേഷം അച്ഛനും അമ്മയ്ക്കുമുള്ള പങ്കുമായ് അനുഅമ്മ പുറത്തേക്കിറങ്ങി….
“നല്ല രുചിയുള്ളത് കൊണ്ടാണോ ,കിട്ടിയ അട മുഴുവൻ തട്ടി അകത്താക്കിയ ശേഷം ഞാൻ ഉമ്മറത്തേക്കിരുന്നു കൊണ്ട് പ്രദീപേട്ടനെ ഫോണിൽ വിളിച്ചു” …….
ഫോൺ കണക്ടായതും മറുതലയ്ക്കൽ ഏട്ടൻ്റെ ശബ്ദമുയർന്നു……
ഹലോ …. അമലൂട്ടാ പറയ്…. എന്താ വിളിച്ചേ???……
ഏട്ടനെവിടാ ??? ഇന്ന് ഫൈസീടടുത്ത് വരില്ലേ??? വിശേഷങ്ങളൊന്നും തിരക്കാതെ ഞാൻ വിളിച്ച കാര്യത്തിലേക്ക് കടന്നു……..
ഏയ്… ഇല്ല മോനേ ഞാൻ ഡ്യൂട്ടീലാ എൻ്റെ ലീവെല്ലാം തീർന്നു…. ഫൈസി വിളിച്ചപ്പോൾ ഞാനോനോട് പറഞ്ഞിരുന്നല്ലോ…. നിരാശയോടെ പ്രദീപേട്ടൻ്റെ വാക്കുകൾ എൻ്റെ കാതിൽ വന്ന് പതിച്ചു…..
ശ്ശെ… ഏട്ടൻ വരൂന്ന് കരുതിയാ ഞാനിരുന്നത്…
ഇപ്പോ വിളിച്ചത് തന്നെ മീനുവേച്ചിയേയും കുട്ട്യോളെയും കൊണ്ട് വരണമെന്ന് പറയാനാ … ഇനിയിപ്പോ… സങ്കടത്തോടെ പറഞ്ഞ ശേഷം ഞാൻ മൗനമായ്…..
അമലേ എന്ത് ചെയ്യാനാ മോനേ ലീവില്ലാത്തോണ്ടാണ് വരാത്തേ…
ഞാനിനി നാളേ വരൂ …..
മ്മ്……. മറുപടിയൊന്നും പറയാതെ ഞാനെല്ലാം മൂളിക്കേട്ടു….
നീ പിണങ്ങല്ലെടാ ഏട്ടന് വരാൻ പറ്റാത്തോണ്ടല്ലെ….
എന്തായാലും നീ ഒന്ന് ക്ഷമിക്ക് !…
എനിക്ക് പിണക്കമൊന്നുമില്ല പിന്നെ ഏട്ടനെ കാണാൻ പറ്റില്ലല്ലോന്ന സങ്കടം…….. വാക്കുകൾ മുഴുവിക്കാതെ ഞാൻ നിശബ്ദമായ്…..
