അമലൂട്ടനും അനുക്കുട്ടിയും – 5

ഇന്നെന്നാ പറ്റി , അമലൂട്ടൻ ഭയങ്കര സന്തോഷത്തിലാണല്ലോ??? അൻസൂ ചോദിച്ച അതേ ചോദ്യം വാത്സല്യം നിറഞ്ഞൊരു ചിരിയോടെ അമ്മയും ചോദിച്ചിരിക്കുന്നു…..

ഒന്നൂല്ലെൻ്റെ ചുന്ദരിക്കുട്ടി…
എൻ്റെ അമ്മയുടെ അടുത്തേക്ക് വരുമ്പോ എനിക്ക് കരഞ്ഞോണ്ട് വരാമ്പറ്റ്വോ ?? ഞാൻ കരഞ്ഞാൽ എൻ്റമ്മയും കരയില്ലേ??? അതാ ഞാൻ ചിരിച്ചോണ്ട് വന്നേ… സ്നേഹത്തോടെ അമ്മയുടെ കവിളിൽ ഞാൻ മെല്ലെ വലിച്ചു…
ആ….. “അമലൂട്ടാ നിക്ക് വേദനിക്കുന്നുണ്ട്ട്ടാ” അനുഅമ്മ എന്നെ നോക്കി ചിണുങ്ങുവാൻ തുടങ്ങി….

അയ്യോ….. വേദനിച്ചോ എൻ്റെ അമ്മക്കുട്ടിക്ക്??? “എന്നാലേ ഇതൂടെ പിടിച്ചോട്ടാ”…. വലിച്ച കവിളിൽ നല്ലൊരു സ്നേഹചുംബനവും ഞാൻ നൽകി, അതോടെ പരിഭവമെല്ലാം മാറ്റി അമ്മ മെല്ലെ ചിരിച്ചു…

“ഈ ചെക്കൻ്റെ ഒരുകാര്യം”!…. ചെല്ല് പോയ് കുളിച്ചു വാ ഞാൻ ചായ എടുക്കാം…. “വാത്സല്യത്തോടെ തഴുകിക്കൊണ്ട് അമ്മ എന്നെ ചേർത്തു പിടിച്ചു”….

ശരി “മാതാശ്രീ”….. പുഞ്ചിരിയോടെ മറുപടി നൽകിക്കൊണ്ട് ഞാനകത്തേക്ക് കയറി……..
—- * — * —- *—–

കുളിയും ചായകുടിയും കഴിഞ്ഞ് അമ്മയോടൊപ്പം അൽപ്പനേരം സംസാരിച്ചിരുന്ന ശേഷം ഫോണുമെടുത്ത് ഞാൻ നേരെ ആമ്പൽക്കുളം ലക്ഷ്യമാക്കി നടന്നു……
നയന മനോഹര കാഴ്ച സമ്മാനിച്ചുകൊണ്ടാണ് അവിടം എന്നെ വരവേറ്റത്!….

“ഛിൽ ഛിൽ” നാദത്തിൽ ചുവടുവെച്ച് പറങ്കിമരക്കൊമ്പിൽ ഓടി നടക്കുന്ന അണ്ണാറക്കണ്ണനും പരസ്പരം “കൊക്കുരുമ്മി പ്രണയം കൈമാറുന്ന അങ്ങാടിക്കുരുവികളും” അവിടവിടായ് പാറി നടക്കുന്ന ” ചിത്രശലഭങ്ങളും” ഇളം കാറ്റിൽ ” ആടി ഉലയുന്ന ആമ്പൽപ്പൂവും” എൻ്റെ മനസ്സിനെ കൂടുതൽ ആനന്ദത്തിലാഴ്ത്തി, ആ മനോഹാരിതയിൽ മതിമറന്ന ഞാൻ രാവിലത്തെ നിമിഷങ്ങളിലേക്ക് മിഴികൾ നീട്ടി കൽപ്പടവിലായിരുന്നു….
_
“I’m so lonely, broken angel…
I’m so lonely, listen to my heart “……_

സുന്ദരമായ ആ നിമിഷങ്ങളുടെ ആസ്വാദനത്തിന് ‘വിരാമമിട്ടുകൊണ്ട്’ എൻ്റെ ഫോൺ റിംഗ് ചെയ്യുവാൻ തുടങ്ങി പരിചയമില്ലാത്തൊരു നമ്പർ കണ്ടതും സംശയത്തോടെ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു……..

“ഹലോ”…… ആരാ???പരുങ്ങിയ ശബ്ദത്തോടെ ഞാൻ തിരക്കി….

അമലേ ” ഇയ്യെവിടാടോ”???? അന്നെ കണ്ടിട്ട് കൊറേ ആയല്ലാ????….
ഫോണിലൂടെ പരിചിതമായൊരു ശബ്ദം എൻ്റെ കാതിൽ വന്നു പതിച്ചു…..

ഹലോ….ഇത്… ഇത് “ഫൈസിക്കയാണോ “??? ഗൗരവത്തോടെ ഞാൻ ചോദിച്ചു….

അതേടോ… “ഞാൻ ഫൈസിയാ”…. അപ്പോ ഇയ്യെൻ്റെ ശബ്ദം മറന്നിട്ടില്ലാല്ലേ???
മറുതലയ്ക്കൽ ഫൈസിക്കയുടെ ചിരി ഉയർന്നു….

‘മറക്കാനോ ‘!…. നല്ല ചേലായ് … എൻ്റെ ഫൈസിക്ക *”ഒരിക്കലും കോഴിക്കോടിനെയും ഇങ്ങളെയും ഈ അമൽ മറക്കില്ല”!……* നിറഞ്ഞ സന്തോഷത്തോടെ ഞാൻ വാക്കുകൾ തീർത്തു….

മ്മ്….. അന്ന് പ്രദീപേട്ടനോടൊപ്പം പോയേപ്പിന്നെ അന്നെ ഈ ഭാഗത്തോട്ടൊന്നും കണ്ടില്ലല്ലാ? എന്ത്പറ്റി??……..
പരിഭവംപോലെ ഫൈസി പറഞ്ഞു.

പ്രത്യേകിച്ചൊന്നുമില്ല ഇക്ക വരാൻ സമയം കിട്ടീല്ല ,ക്ലാസ്സ് തുടങ്ങിയേപ്പിന്നെ നല്ല തിരക്കായ് അതാ!…..
അല്ല എൻ്റെ നമ്പർ ആരാ തന്നേ പ്രദീപേട്ടനാണോ???
നിരാശയോടെ മറുപടി നൽകിയശേഷം ചോദ്യരൂപേണ ഞാനാരാഞ്ഞു…..

അതേടോ… ഞാനിന്ന് ഏട്ടനെ വിളിച്ചിരുന്നു അപ്പോ അൻ്റ ഫോൺ നമ്പറൂടെ വാങ്ങിച്ചു…….

അതെയോ… പിന്നെ എന്തുണ്ട് “ഉസ്താദ്ഹോട്ടലിൽ വിശേഷം”???? നമ്മുടെ ഉമറിക്കയും കല്ലുമ്മേക്കായസ്സുമൊക്കെ എന്തെടുക്കുന്നു!… കുശലം ചോദിക്കുന്ന പോലെ ഞാൻ ഇക്കയോടായ് തിരക്കി…

എല്ലാരും സുഖായിരിക്കുന്നെടോ… ഞാൻ വിളിച്ചത് അന്നോട് വേറൊരു കൂട്ടം പറയാനാ….. ഔപചാരികതയോടെ ഫൈസിക്ക വിളിച്ചകാര്യം ഓർമ്മപ്പെടുത്തി….

എന്താ ഇക്കാ… കാര്യം പറയൂ…. അമ്പരപ്പോടെ ഫോൺ ഞാനൊന്ന് കൂടി ചേർത്തു പിടിച്ചു…..

അമലേ…. ഇരുപതാം തിയതി ശനിയാഴ്ച വൈകിട്ട് “മ്മടെ കല്ലുമ്മേക്കായാസിൻ്റെ പരിപാടീണ്ട് ഇവിടെ” …. അപ്പ ഇയ്യ് നേരത്തേ ഇങ്ങെത്തിയേക്കണം മ്മക്കെല്ലാം കൂടി അങ്ങ് അടിച്ച് പൊളിക്കാം….. എന്തേ???

ok….. ഞാൻ എത്തിയിരിക്കും…..

മ്മ്…. അന്നനക്കൊരാളെ ഞാൻ പരിചയപ്പെടുത്തുന്നുണ്ട്…….

ആരെയാ ഇക്കാ???
ആകാംക്ഷയോടെ ഞാൻ ചോദിച്ചു!….

അതൊക്കെയുണ്ട് ഇയ്യാദ്യം വാടോ അപ്പ പരിചയപ്പെടാം…. എന്നാ ഞാൻ വെക്കുവാട്ടോ അൽപ്പം തിരക്കുണ്ട്…..

ശരി ഇക്ക…. ഞാൻ ഉറപ്പായും എത്തിയേക്കാം… സന്തോഷത്തോടെ മറുപടി നൽകിക്കൊണ്ട് ഞാൻ ഫോൺ വെച്ചു…….

മധുരമായ നിമിഷങ്ങളെ മനസ്സിൽ താലോലിച്ച് ഞാൻ തിരികെ വീട്ടിലേക്ക് വന്നു അമ്മയോടൊപ്പം സംസാരിച്ചും നോട്സ് എഴുതിയും അന്നത്തെ ദിവസവും കടന്നുപോയ്……
പിന്നീടുള്ള രണ്ട് ദിവസവും അനുമിസ്സിൻ്റെ ചിരിയും സംസാരവും പതിവ് ഭംഗിയിൽത്തന്നെ തുടർന്നു ,അതെന്നിൽ സന്തോഷത്തിൻ്റെ മാറ്റ് കൂട്ടിക്കൊണ്ടേയിരുന്നു…….
——– * —- *———

ഇന്ന് ജൂലൈ 18 വ്യാഴം “രണ്ട് ദിവസങ്ങൾ കൂടിക്കഴിഞ്ഞാൽ ഉസ്താദ് ഹോട്ടലിലെ ഇവൻ്റ് ” അനുഅമ്മയെക്കൂട്ടി ഇവൻ്റിന് പോകുവാൻ ഞാൻ മനസ്സാൽ തീരുമാനമെടുത്തു, ഒരുപക്ഷെ എപ്പോഴും വീട്ടിൽത്തന്നെ ഇരിക്കുന്ന എൻ്റെ അമ്മയ്ക്ക് അതൊരുപാട് സന്തോഷം പകരും,അമ്മയുടെ സന്തോഷവും പ്രതീക്ഷയുമെല്ലാം ഇപ്പോൾ ഞാനാണ്!…. ആ ജീവിതം പോലും എനിക്കുവേണ്ടിയാണെന്ന് ഓരോ നിമിഷവും അമ്മ സ്നേഹത്തിലൂടെ എനിക്ക് മനസ്സിലാക്കിത്തന്നുകൊണ്ടേയിരിക്കുന്നു…. അത്രയേറെ സന്തോഷത്തിലാണ് ഞങ്ങളിരുവരും…..
ഈ നിമിഷങ്ങളിലൂടെ കടന്നു പോകുമ്പോൾ അൻസു എന്നോടായ് പറഞ്ഞ വാക്കുകൾ എൻ്റെ ഓർമ്മയിലേക്ക് വന്നണയുന്നു…… “അമലേ തൻ്റെ പ്രസൻസ് അനുചേച്ചിയിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയെടോ ചേച്ചി ഇപ്പോൾ ഒത്തിരി സന്തോഷത്തിലാണ്”!.
അതെ എൻ്റെ അമ്മ ഇന്നൊരുപാട് സന്തോഷത്തിലാണ് ആ സന്തോഷം എന്നും ഞാൻ അണയാതെനോക്കും, പാവം ജീവിതത്തിൽ ഒരുപാട് ദു:ഖങ്ങൾ അനുഭവിച്ചു!….. “കല്ലുമ്മേക്കായാസും ഫൈസിയുമൊക്കെ അനുഅമ്മയ്ക്ക് വലിയൊരു സർപ്രൈസാവും”!….
സ്നേഹ നിമിഷങ്ങൾക്ക് നിറം പകർന്ന പോലൊരു പുഞ്ചിരി അമ്മയ്ക്ക് സമ്മാനിച്ച ശേഷം ഞാൻ കോളേജിലേക്കുള്ള യാത്ര തുടർന്നു….

4th day ടൈംടേബിൾ ആയതിനാൽ ഇന്ന് അനുമിസ്സിൻ്റെ ഹവർ മൂന്നാമതാണ്…. ധന്യാമിസ്സിൻ്റെ ഹവറും സെക്കൻ്റ് ലാംഗ്വേജും കഴിഞ്ഞ് അനുപമമിസ്സിൻ്റെ വരവിനായ് അക്ഷമയോടെ ഞാൻ കാത്തിരുന്നു….. അൽപ്പസമയത്തെ കാത്തിരിപ്പിന് ശേഷം എന്നിൽ ആനന്ദം നിറച്ചുകൊണ്ട്
“വെള്ളയിൽ ബ്ലാക്ക്ഷേഡ് വരുന്ന സാരിയുമണിഞ്ഞ് സന്തോഷവതിയായ് അനുമിസ്സ് ക്ലാസ്സിലേക്ക് രംഗപ്രവേശനം ചെയ്തു”…..
വന്നപാടെ പതിവ് കോട്ടയായ പുഞ്ചിരി എനിക്കായ് സമ്മാനിച്ചുകൊണ്ട് മിസ്സ് പഠിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു….

Leave a Reply

Your email address will not be published. Required fields are marked *