അമലേ…. നീ ഇങ്ങനെ ഞങ്ങളോടൊന്നും മിണ്ടാതെ നടന്നപ്പോൾ ഞാൻ കരുതിയത് “നീ ഒരു ജാഡയാണെന്നാ “….
പക്ഷെ നിന്നെ അടുത്തറിഞ്ഞപ്പോൾ!!!…..
“എന്താടാ ഞാൻ പറയണ്ടത്, അവർ കാട്ടിയ എല്ലാ ക്രൂരതയും സഹിച്ച് നീ പിടിച്ചു നിന്നല്ലോ”!……
ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു നിന്നോടിപ്പോൾ …. “നിൻ്റെ സ്ഥാനത്ത് ഞാനെങ്ങാനും ആയിരുന്നേൽ”!!! ഹോ…. ചിന്തിക്കാൻ കൂടി പറ്റുന്നില്ല…..
ഒരു നെടുവീർപ്പോടെ സംസാരിച്ചു നിർത്തിയ അഞ്ചു സഹതാപം നിറഞ്ഞ മിഴികളോടെ എന്നെ നോക്കുവാൻ തുടങ്ങി….
അതേ മതി ….
വാ നമുക്കിനി ക്ലാസ്സിലേക്ക് പോകാം, “ഇനിയും ഇത് തന്നെ പറഞ്ഞു നിന്നാൽ നിങ്ങൾ രണ്ടും കൂടി എന്നെപ്പിടിച്ച് വല്ല ചില്ലുകൂടിനുള്ളിലും പ്രതിഷ്ഠിച്ച് പൂജ നടത്തും” ഒരു പുച്ചച്ചിരിയോടെ ഞാൻ പറഞ്ഞതും കുറിക്ക് വെച്ചപോലെ മറുപടി നിജാസിൽ നിന്നുമെത്തി……
*ഓ… നിന്നെപ്പോലെ “ഒരൂളയെ” പൂജിക്കാനും മാത്രം ഗതികേടൊന്നും ഞങ്ങക്കില്ല … അല്ലേടി അഞ്ചു…..*
പ്പ…. തെണ്ടീ….
“ഊള” നിൻ്റെ!!………
“എടാ നിർത്ത് ഇനി രണ്ടും കൂടി വെറുതേ വഴക്കടിക്കണ്ട” നിജുനെ നോക്കി ഞാൻ കലിപ്പിച്ചതും എന്നെ തടയുന്നത് പോലെ അഞ്ചുവിൻ്റെ വാക്കുകൾ വന്നണഞ്ഞു ശേഷം അവൾ തുടർന്നു……
അപ്പോ ഇന്ന് മുതൽ നമ്മൾ മൂന്ന് പേരും ” _Intimate friends ” OK!…_ അഞ്ചു പ്രതീക്ഷയോടെ ഞങ്ങളെ നോക്കി….
*ഹയ്….”മണ്ടിപ്പെണ്ണേ”…. അതിനി പ്രത്യേകം പറയണോ?… അ, ഞങ്ങളുടെ “ഇരുവർസംഘത്തിലേക്ക് അയ്…നിന്നെയും കൂടി ഞാൻ അപ്പോയിൻ്റ് ചെയ്തിരിക്കുന്നു” ഇത് ലോക നാർക്കാവിലമ്മയാണേ ഷത്യം അ, ഷത്യം, അ, ഷത്യം…..* _ “നസീർ സാറിൻ്റെ” മാനറിസത്തോടെ ചിരിച്ചുകൊണ്ട് ഞാൻ അഞ്ചൂന് മറുപടികൊടുത്തു….
_
എന്നാൽ അമലേ… ഇവക്ക്… ആദ്യമേ തന്നെ…. ഒരു ടാസ്ക്കങ്ങ് കൊടുത്താലോ??? _*ഒരു കള്ളച്ചിരിയോടെ നിജു ‘സത്യൻ മാഷിൻ്റെ ‘ ശൈലിയിൽ എന്നോടായ് പറഞ്ഞു…..*_
ടാസ്കോ??? എന്ത് ടാസ്ക്??? സംശയംപോലെ ഞാൻ നിജുവിനെ നോക്കി…
വേറൊന്നുമല്ലെടാ … “ഐഷ” ഇല്ലേ…
അവളെ ഒന്ന് സെറ്റാക്കാൻ!….
പറഞ്ഞശേഷം നിജാസ് വിനീത കുലീനനായ് നാണത്തോടെ നഖം കടിച്ചു……
അയ്യൻ്റെ മോനേ അവൻ്റൊരൈഷ … ‘അഞ്ചു നീ എങ്ങാനും ഈ തെണ്ടിക്ക് ഐഷയെ സെറ്റാക്കിക്കൊടുത്താലുണ്ടല്ലോ നിന്നെ ഞാനിവിടുന്ന് ഡിസ്മിസ്സ് ചെയ്യും പറഞ്ഞേക്കാം’…..
ഒരു ശാസനപോലെ ഞാൻ അഞ്ചൂനെ നോക്കി കണ്ണുരുട്ടി…..
എടാ… നിജാസേ……… നീ ഐഷേട പുറകേ നടക്കുവാണല്ലേ….
കൊള്ളാല്ലോ മോനേ നീ ആള്……
അമലേ…. ചെക്കൻ്റെ ആഗ്രഹമല്ലേടാ നമ്മളല്ലാതെ വേറെ ആരാ ഇവനെ സഹായിക്കാനുള്ളത് അതുകൊണ്ട് ഞാനൊന്ന് ശ്രമിച്ചു നോക്കിയാലോ?? ഒന്നൂല്ലേലും ഒരു ജീവിത പ്രശ്നമല്ലേ!…… ചുണ്ടിലൊരു പുഞ്ചിരി വിടർത്തി എൻ്റെ മറുപടിക്കായ് അഞ്ചു പ്രതീക്ഷയോടെ എന്നിലേക്ക് മിഴികളൂന്നിയതും മറുത്തൊന്നും പറയാതെ ഞാനതിന് പച്ചക്കൊടി വീശി…..
മ്മ്…. ശരി ഞാനായിട്ട് തടസം നിൽക്കുന്നില്ല നീയൊന്ന് ശ്രമിച്ച് നോക്ക് “ഫ്രണ്ടായ്പ്പോയില്ലേ”!… കൊണ്ടക്കളയാൻ പറ്റില്ലല്ലോ……
എന്നാൽ വാ രണ്ടും ക്ലാസ്സ് തുടങ്ങാറായ്…..
—————————
ഞാൻ പതിയെ ഗ്രൗണ്ടിൽ നിന്നും അവരെയും കൂട്ടി ക്ലാസ്സിലേയ്ക്ക് നടന്നു…..
എല്ലാക്കാര്യങ്ങളും തുറന്ന് പറഞ്ഞകൊണ്ടാന്ന് തോന്നുന്നു എന്തെന്നില്ലാത്തൊരു സന്തോഷം എന്നിൽ നിറയുന്നത് പോലെ……
അന്നത്തെ ക്ലാസ്സും കഴിഞ്ഞ് അഞ്ചൂനോടും നിജാസിനോടും യാത്ര പറയുമ്പോൾ “പുതുമഴ നനഞ്ഞ സുഖമായിരുന്നു എൻ്റെ മനസ്സിന്”…..
പതിവുപോലെ സന്തോഷവാനായ് വീട്ടിലെത്തിയ എന്നെ കണ്ടതും അമ്മയിലും ആ സന്തോഷം പ്രതിഫലിച്ചു….
“അമ്മയുടെ സ്നേഹത്തിനും വാത്സല്യത്തിനും മുന്നിൽ ഞാനൊരു കൊച്ചുകുട്ടിയായ് മാറുകയായിരുന്നു “…..
അന്നത്തെ ദിവസവും അങ്ങനെ കടന്നുപോയ്……
——– *—— *———- *
ഉദയ സൂര്യൻ്റെ പൊൻകിരണങ്ങൾ ജനാലയിലൂടെ എൻ്റെ മുഖത്തേക്ക് ഒഴുകി എത്തുമ്പോഴാണ് ഞാൻ ഉറക്കമുണരുന്നത് ……
*”ഇന്നാണ് ഉസ്താദ് ഹോട്ടലിലെ ഇവൻ്റ്”…..*
